19 May 2026 4:09 PM IST
ഒരുകാലത്ത് ഇന്ത്യന്‍ സെഡാന്‍ വിപണിയുടെ രാജാവായിരുന്ന ഹോണ്ട സിറ്റി പുതിയ രൂപത്തിലും പ്രീമിയം ഫീച്ചറുകളുമായി വീണ്ടും ശ്രദ്ധ നേടാന്‍ ഒരുങ്ങുന്നു. അഞ്ചാം തലമുറയുടെ രണ്ടാം ഫെയ്സ്ലിഫ്റ്റ് പതിപ്പ് മെയ് 22-ന് ഔദ്യോഗികമായി ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കാനിരിക്കെ, വാഹനത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
കൂടുതല്‍ സ്‌പോര്‍ട്ടിയായ ഡിസൈന്‍
പുതിയ ഹോണ്ട സിറ്റിക്ക് മുന്‍തലമുറയേക്കാള്‍ കൂടുതല്‍ സ്ലീക്കും സ്‌പോര്‍ട്ടിയറുമായ രൂപമാണ് നല്‍കിയിരിക്കുന്നത്. ഹോണ്ട പ്രോലോഗ്, അക്കോര്‍ഡ് പോലുള്ള ആഗോള മോഡലുകളുടെ ഡിസൈന്‍ ശൈലി പിന്തുടര്‍ന്നാണ് പുതിയ സെഡാന്‍ ഒരുക്കിയിരിക്കുന്നത്. മെലിഞ്ഞ ഹെഡ്ലാമ്പുകള്‍, സ്പ്ലിറ്റ് ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, ലൈറ്റ് ബാന്‍ഡ്, പുതുക്കിയ ഗ്രില്‍, പുതിയ ബമ്പര്‍ എന്നിവ കാറിന് കൂടുതല്‍ ആധുനിക ലുക്ക് നല്‍കുന്നു.
പുത്തന്‍ അലോയ് വീലുകളും നവീകരിച്ച പിന്‍ഭാഗവും
വശക്കാഴ്ചയില്‍ പുതിയ 16 ഇഞ്ച് അലോയ് വീലുകള്‍ ശ്രദ്ധേയമാണ്. പിന്‍ഭാഗത്തെ ടെയില്‍ ലാമ്പുകളിലും പുതിയ ഡിസൈന്‍ ശൈലി നല്‍കിയിട്ടുണ്ട്. സ്പ്ലിറ്റ് എ-ആകൃതിയിലുള്ള ബമ്പര്‍ ഡിസൈനും ഹണികോംബ് പാറ്റേണും കാറിന്റെ സ്‌റ്റൈലിംഗ് കൂടുതല്‍ ആകര്‍ഷകമാക്കുന്നു.
ഇൻ്റീരിയറിലും വമ്പന്‍ മാറ്റങ്ങള്‍
കാറിന്റെ അകത്തളത്തിലും നിരവധി പുതുമകളുണ്ട്. പുതിയ ഫ്‌ലോട്ടിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ചാര്‍ജിംഗ് പാഡ്, പുതുക്കിയ ഫ്രണ്ട് സീറ്റുകള്‍, ത്രീ-സ്റ്റെപ്പ് വെന്റിലേഷന്‍ എന്നിവ കൂടുതല്‍ പ്രീമിയം അനുഭവം നല്‍കും. 360 ഡിഗ്രി ക്യാമറ സംവിധാനം ഉള്‍പ്പെടുത്തിയതോടെ പാര്‍ക്കിംഗും സുരക്ഷയും മെച്ചപ്പെട്ടിട്ടുണ്ട്.
പെട്രോള്‍, ഹൈബ്രിഡ് വേരിയൻ്റുകള്‍
പുതിയ ഹോണ്ട സിറ്റിയില്‍ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ തുടരും. 6-സ്പീഡ് മാനുവല്‍, സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളോടെയാണ് വാഹനം എത്തുക. ഇതിന് പുറമെ 1.5 ലിറ്റര്‍ എഞ്ചിനെ അടിസ്ഥാനമാക്കിയുള്ള ഹൈബ്രിഡ് പതിപ്പും ഹോണ്ട അവതരിപ്പിക്കും. മികച്ച മൈലേജും പെര്‍ഫോമന്‍സും ഒരുമിപ്പിച്ചായിരിക്കും പുതിയ സിറ്റി എത്തുക.
പഠിക്കാം & സമ്പാദിക്കാം
Home