19 Jan 2026 9:43 PM IST
മഹീന്ദ്രയുടെ പുതിയ എസ്യുവികള്‍ പുറത്തിറങ്ങിയ ആദ്യ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വിപണി റെക്കോര്‍ഡ് നേട്ടവുമായി ഞെട്ടിക്കുകയായിരുന്നു. ജനുവരി 14 ന് ബുക്കിങ് ആരംഭിച്ചതോടെ എക്‌സിഇവി 9എസും എക്‌സ്‌യുവി 7എക്സ്ഒയും ചേര്‍ന്ന് 93,689 ബുക്കിംഗുകളാണ് നേടിയത്. ഇതിലൂടെ ഏകദേശം 20,500 കോടി രൂപയുടെ ബിസിനസാണ് മഹീന്ദ്രയ്ക്ക് ലഭിച്ചത്.
എക്‌സിഇവി 9എസ്: പുത്തന്‍ ഏഴു സീറ്റ് ഇലക്ട്രിക് എസ്‌യുവി
മഹീന്ദ്രയുടെ പുതിയ ഏഴു സീറ്റ് ഇലക്ട്രിക് എസ്‌യുവിയായ എക്‌സിഇവി 9എസ് 59kWh, 70kWh, 79kWh എന്നിങ്ങനെ മൂന്ന് ബാറ്ററി ഓപ്ഷനുകളിലാണ് ലഭിക്കുന്നത്. എല്ലാ വേരിയന്റുകളിലും 140–180 കിലോവാട്ട് ശേഷിയുള്ള ഡി.സി ഫാസ്റ്റ് ചാര്‍ജിങ് സൗകര്യം ഉണ്ട്.
പാക്ക് വണ്‍ എബൗ: 59kWh, 79kWh ബാറ്ററി ഓപ്ഷനുകള്‍;
59kWh: 521 കിലോമീറ്റര്‍ റേഞ്ച്
79kWh: 679 കിലോമീറ്റര്‍ റേഞ്ച്, വില 21.95 ലക്ഷം
പാക്ക് ടു എബൗ: 70kWh ബാറ്ററി, 600 കിലോമീറ്റര്‍ റേഞ്ച്, വില 24.45 ലക്ഷം
പാക്ക് ത്രീ, പാക്ക് ത്രീ എബൗ: 79kWh ബാറ്ററി, വില 27.35–29.45 ലക്ഷം
എക്‌സിഇവി 9എസ് വിപണിയില്‍ ലഭിക്കുന്ന വേരിയന്റുകള്‍ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു.
എക്‌സ്‌യുവി 7എക്സ്ഒ: പുതിയ മോഡലില്‍ പഴയ എന്‍ജിന്‍ ഓപ്ഷനുകള്‍
എക്‌സ്‌യുവി 7എക്സ്ഒയുടെ പുതിയ മോഡലില്‍ ആദ്യ തലമുറയുടെ എന്‍ജിന്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്.
പെട്രോള്‍: 200 എച്ച്പി, 2-ലീറ്റര്‍ ടര്‍ബോ
ഡീസല്‍: 185 എച്ച്പി, 2.2-ലീറ്റര്‍ എന്‍ജിന്‍
ഗിയര്‍ബോക്‌സ് ഓപ്ഷന്‍സ്: 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക്
ഓള്‍-വീല്‍ ഡ്രൈവ്: ഉയർന്ന വേരിയന്റുകളില്‍ ഡീസല്‍ പതിപ്പിന്
വില 13.66 ലക്ഷം രൂപയില്‍ ആരംഭിച്ച് 24.92 ലക്ഷം രൂപ വരെ മാറുന്നു.
വിപണിയിലെ പ്രതികരണം
പുതിയ മോഡലുകള്‍ക്ക് ലഭിച്ച വന്‍ സ്വീകരണം ഇന്ത്യന്‍ എസ്യുവി വിപണിയില്‍ മഹീന്ദ്രയുടെ ശക്തമായ സാന്നിധ്യം വീണ്ടും ഉറപ്പാക്കുന്നു. പുതിയ ബാറ്ററി ഓപ്ഷനുകള്‍, വൈവിധ്യമാര്‍ന്ന എഞ്ചിന്‍ വേരിയന്റുകള്‍, ഫാസ്റ്റ് ചാര്‍ജിങ് സൗകര്യം തുടങ്ങിയ പ്രത്യേകതകള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ്.
മഹീന്ദ്രയുടെ പുതിയ എസ്‌യുവികള്‍ ഓട്ടോമോട്ടീവ് വിപണിയില്‍ ഉണര്‍വും മത്സരബലവും വര്‍ദ്ധിപ്പിക്കുന്ന ഒരു ഘട്ടം എന്ന വിലയിരുത്തലാണ് വിദഗ്ധര്‍ നടത്തുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home