7 Dec 2025 2:47 PM IST
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് നവംബർ 25 ന് ടാറ്റ മോട്ടോഴ്സ് സിയാറയെ വിപണിയിലെത്തിച്ചത്. 11.49 ലക്ഷം രൂപയാണ് ബേസ് മോഡലിന്റെ എക്‌സ് ഷോറൂം വില. ഇപ്പോൾ പുതിയ സിയാറയുടെ കൂടുതല്‍ വകഭേദങ്ങളുടെ വിലയാണ് പുറത്തുവിട്ടിരിക്കുന്നത്. ടാറ്റാ മോട്ടോഴ്സ്. സ്മാർട്ട്+, പ്യുവർ, പ്യുവർ+, അഡ്വഞ്ചർ, അഡ്വഞ്ചർ+, അക്കംപ്ലിഷ്ഡ്, അക്കംപ്ലഷ്ഡ്+ എന്നിങ്ങനെ ഏഴ് വേരിയന്റുകളിലാണ് വാഹനം വരുന്നത്. എന്നാലിപ്പോൾ അക്കംപ്ലിഷ്ഡ്, അക്കംപ്ലഷ്ഡ്+ എന്നീ രണ്ടു വേരിയന്റുകൾ ഒഴികെ ബാക്കിയുള്ളവയുടെ വില പുറത്തു വിട്ടിരിക്കുകയാണ് കമ്പനി. ഡിസംബർ 16 മുതൽ പുതിയ വാഹനത്തിന്റെ ബുക്കിങ് ആരംഭിക്കുന്നതോടെ ജനുവരി 15 മുതൽ സിയാറ ഉപഭോക്താക്കളുടെ കൈകളിലെത്തും.
1.5 ലീറ്റർ പെട്രോൾ എൻജിനിൽ മാനുവൽ ട്രാൻസ്മിഷനിൽ സ്മാർട്ട്+, പ്യുവർ, പ്യുവർ+, അഡ്വഞ്ചർ, അഡ്വഞ്ചർ+ എന്നീ വേരിയന്റുകളാണ് വരുന്നത്. ഇവയുടെ വിലകൾ യഥാക്രമം – സ്മാർട്ട്+ – 11.49 ലക്ഷം, പ്യുവർ – 12.99 ലക്ഷം, പ്യുവർ+ – 14.99 ലക്ഷം, അഡ്വഞ്ചർ – 15.29 ലക്ഷം, അഡ്വഞ്ചർ+ – 15.99 ലക്ഷം എന്നിങ്ങനെയാണ് വില വരുന്നത്. 1.5 ലീറ്റർ പെട്രോൾ എൻജിനിൽ ഡിസിടിയിൽ വേരിയന്റുകളായ പ്യുവറിന് 14.49 ലക്ഷവും പ്യുവർ+ന് 15.99 ലക്ഷവും അഡ്വഞ്ചറിന് 16.79 ലക്ഷവും ആണ് വില വരുന്നത്. 1.5 ടർബോ പെട്രോൾ എൻജിനിൽ ഓട്ടമാറ്റിക് ട്രാൻസ്മിഷനിൽ വരുന്ന അഡ്വഞ്ചർ+വേരിയന്റിന്റെ വില 17.99 ലക്ഷം രൂപ വിലയാണ്.
1.5 ലീറ്റർ ഡീസൽ എൻജിനിൽ മാനുവൽ ട്രാൻസ്മിഷനിൽ സ്മാർട്ട്+, പ്യുവർ, പ്യുവർ+, അഡ്വഞ്ചർ, അഡ്വഞ്ചർ+ എന്നീ വേരിയന്റുകളാണ് വരുന്നത്. ഇവയുടെ വില യഥാക്രമം, സ്മാർട്ട്+ – 12.99 ലക്ഷം, പ്യുവർ – 14.99 ലക്ഷം, പ്യുവർ+ – 15.99 ലക്ഷം, അഡ്വഞ്ചർ – 16.49 ലക്ഷം, അഡ്വഞ്ചർ+ – 17.19 ലക്ഷം എന്നിങ്ങനെയാണ്.1.5 ലീറ്റർ ഡീസൽ ഓട്ടമാറ്റിക് ട്രാൻസ്മിഷനിൽ വരുന്ന വേരിയന്റുകളായ പ്യുവർ – 15.99 ലക്ഷം, പ്യുവർ+ – 17.49 ലക്ഷം, അഡ്വഞ്ചർ+ – 18.49 ലക്ഷം രൂപയാണ് വില വരുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home