16 Dec 2025 4:43 PM IST
Toyota Electric Suv India: ടൊയോട്ടയുടെ ഇലക്ട്രിക് കാർ അർബൻ ക്രൂസർ ഇന്ത്യയിൽ വിപണിയിലേയ്ക്ക്
MyFin Desk
Summary
ഇന്തോനീഷ്യൻ വിപണിയിൽ 759 ദശലക്ഷം ഐഡിആർ ആണ് വില
ടൊയോട്ട ഇലക്ട്രിക് കാറുമായി വിപണി കീഴടക്കാൻ എത്തുന്നു. ഇന്തോനീഷ്യൻ വിപണിയിൽ വിൽപനയിലുള്ള ടൊയോട്ട അർബൻ ക്രൂസർ ബിഇവിയാണ് ഇന്ത്യയിൽ എത്തുക. ഇന്തോനീഷ്യൻ വിപണിയിൽ 759 ദശലക്ഷം ഐഡിആർ ആണ് കാറിന്റെ വില. ഇന്ത്യയിൽ നിർമിക്കുന്ന വാഹനമാണ് ഇന്തോനീഷ്യയിൽ വിൽപന നടത്തുന്നത്.
ടൊയോട്ടയും മാരുതി സുസുക്കിയും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായി പുറത്തിറങ്ങുന്ന ആദ്യ ബിഇവി ആണ് ഈ വാഹനം. ഇന്ത്യയില്‍ നിര്‍മിച്ച് ലോകവിപണിയില്‍ വില്‍ക്കുന്ന ഈ ടൊയോട്ട ഇവി 27പിഎല്‍ ഇലക്ട്രിക് സ്‌കേറ്റ് ബോര്‍ഡ് അടിസ്ഥാനമാക്കിയാണ് നിര്‍മിക്കുക. ഇത് ടൊയോട്ടയും സുസുക്കിയും ദൈഹാറ്റ്‌സുവും ചേര്‍ന്നാണ് വികസിപ്പിച്ചെടുത്തത്
ഒറ്റ ചാർജിൽ 426.7 കിലോമീറ്റർ റേഞ്ച് നൽകുന്ന 61.1 കിലോവാട്ട് ബാറ്ററിയാണ് വാഹനത്തിൽ . പരമാവധി 128 കിലോവാട്ട് കരുത്ത് നൽകുന്ന ഇലക്ട്രിക് മോട്ടറാണ് വാഹനത്തിൽ. എട്ടു വർഷം അല്ലെങ്കിൽ 1.60 ലക്ഷം കിലോമീറ്റർ ബാറ്ററി വാറന്റിയും ഈ വാഹനത്തിന് ടൊയോട്ട ഇന്തോനീഷ്യയിൽ നൽകുന്നുണ്ട്. 4,285 എംഎം നീളവും 1,800 എംഎം വീതിയും 1,635 എംഎം ഉയരവുമുള്ള വാഹനമായിരിക്കും ടൊയോട്ടയുടെ ഈ മിഡ് സൈസ് ഇലക്ട്രിക് എസ് യു വി. 2700 എംഎം വീൽബേസും 180 എംഎം ഗ്രൗണ്ട് ക്ലിയറൻസുമുണ്ട് ഈ ഇലക്ട്രിക് എസ്‍യുവിക്ക്. പ്ലാറ്റ്‌ഫോമിലും മെക്കാനിക്കല്‍ ഫീച്ചറുകളിലും മാത്രമല്ല പുറത്തെ ബോഡി പാനലുകളിലും ഉള്ളിലും വരെ ഇരു മോഡലുകളും തമ്മില്‍ സാമ്യതയുണ്ടാവും.
പഠിക്കാം & സമ്പാദിക്കാം
Home
