7 Dec 2025 3:01 PM IST
സ്‌ക്രാംബ്ലര്‍ 400എക്‌സിന് ഇയര്‍ എന്‍ഡ് ഓഫറുമായി ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ്. സ്‌ക്രാംബ്ലര്‍ 400എക്‌സ് വാങ്ങുന്നവര്‍ക്ക് 13,300 രൂപയുടെ ആസെസറികള്‍ സൗജന്യമായി നല്‍കുമെന്നതാണ് ഈ വര്‍ഷത്തിലെ അവസാന മാസത്തിലെ ഓഫര്‍. 2025 ഡിസംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള സമയത്ത് സ്‌ക്രാംബ്ലര്‍ 400 എക്‌സ് വാങ്ങുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. നിലവിലെ സ്‌ക്രാംബ്ലര്‍ 400എക്‌സ് ഉടമകള്‍ക്ക് ഈ ഓഫര്‍ ലഭിക്കില്ലെന്നും പുതിയതായി വാഹനം വാങ്ങുന്നവര്‍ക്ക് മാത്രമാവും ഓഫറെന്നും ട്രയംഫ് അറിയിച്ചിട്ടുണ്ട്.
എന്തൊക്കെ ആസെസറികളാണ് സൗജന്യമായി ലഭിക്കുകയെന്നും ട്രയംഫ് അറിയിച്ചിട്ടുണ്ട്. ലോവര്‍ എന്‍ജിന്‍ ബാറ്, മഡ്ഗാര്‍ഡ് കിറ്റ്, ഫ്‌ളൈ സ്‌ക്രീന്‍, ടാങ്ക് പാഡ്, ലഗേജ് റാക്ക് കിറ്റ്, ട്രയംഫ് മോട്ടോര്‍സൈക്കിള്‍ ടി ഷര്‍ട്ട് എന്നിവയൊക്കെയാണ് ലഭിക്കുക. ഇവയെല്ലാം ചേരുമ്പോള്‍ 13,300 രൂപ വില വരും. ഈ മോഡലിന്റെ എക്‌സ് ഷോറൂം വില 2.68 ലക്ഷം രൂപ തന്നെയായിരിക്കും.
പഠിക്കാം & സമ്പാദിക്കാം
Home