image

27 Sept 2025 7:14 PM IST

Business News

ജിഎസ്ടി മാറ്റം കാര്‍ഷിക മേഖലയ്ക്ക് നേട്ടമാകും

Swarnima Cherth Mangatt

കൃഷി, പശുപരിപാലനം, മൃഗ സംരക്ഷണം, മത്സ്യബന്ധനം എന്നീ മേഖലകള്‍ക്ക് സമൂഹസുരക്ഷാ പ്രാധാന്യമുള്ളതിനാല്‍ അവയ്ക്ക് അനുകൂലമായ രീതിയിലാണ് ജിഎസ്ടി നടപ്പിലാക്കുന്നത്. ഇത് ഗ്രാമീണ വികസനം, ഭക്ഷ്യസുരക്ഷ, തൊഴില്‍സ്ഥിരത എന്നിവക്ക് സുസ്ഥിര ഭാവി ഉറപ്പാക്കാനാകും.

വിത്തുകള്‍, രാസവളം, കീടനാശിനി, കാര്‍ഷിക യന്ത്രങ്ങള്‍ തുടങ്ങി പല ഇന്‍പുട്ടുകള്‍ക്കും ജിഎസ്ടി ബാധകമാണ്. പാല്‍, മുട്ട, മാംസം തുടങ്ങിയ അടിസ്ഥാന ഭക്ഷ്യവസ്തുക്കള്‍ക്ക് ജിഎസ്ടി ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ പശുവിനുള്ള തീറ്റ, മൃഗസംരക്ഷണ ഉപകരണങ്ങള്‍, വെറ്ററിനറി മരുന്നുകള്‍ തുടങ്ങിയവയ്ക്ക് 5% വരെ ജിഎസ്ടി ബാധകമാണ്. വെണ്ണ, നെയ്യ്, മറ്റു ക്ഷീരോല്‍പന്നങ്ങള്‍, കോഴിവളര്‍ത്തലിനാവശ്യമായ തീറ്റ, ഉപകരണങ്ങള്‍, അസംസ്‌ക്കൃത വസ്തുക്കള്‍ എന്നിവയുടെ ജിഎസ്ടി നിരക്ക് 12ല്‍ നിന്നും 5 ശതമാനമായി കുറച്ചിട്ടുണ്ട്. ഇവയെല്ലാം കാര്‍ഷിക മേഖലയ്ക്ക് നേട്ടം നല്‍കുമെന്നാണ് വിദഗ്ധാഭിപ്രായം.

മത്സ്യബന്ധന മേഖലയില്‍ ജിഎസ്ടി ബാധകമാകുന്നത് പ്രധാനമായും മത്സ്യബന്ധന ഉപകരണങ്ങള്‍, വലകള്‍, ബോട്ടുകളുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍, കോള്‍ഡ് സ്റ്റോറേജ് സൗകര്യങ്ങള്‍ എന്നിവയാണ്. ഇവയില്‍ ജിഎസ്ടിയില്‍ വരുത്തിയ ഏകീകരണം ഫിഷറീസ് മേഖലയ്ക്ക് ഗുണകരമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.