image

22 Dec 2025 9:59 AM IST

Business News

Unemployed Women Schemes: സ്ത്രീ സുരക്ഷാ പദ്ധതി: അപേക്ഷകൾ ഇന്നു മുതൽ സ്വീകരക്കും ; പ്രതിമാസം 1000 രൂപ ധനസഹായം

MyFin Desk

35-60 പ്രായപരിധിയിലുള്ള ജോലിയില്ലാത്ത സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയുടെ അപേക്ഷ ഇന്ന് മുതല്‍ സ്വീകരിക്കും. 'സ്ത്രീസുരക്ഷാ പദ്ധതി' എന്ന പേരില്‍ പ്രതിമാസം 1000 രൂപ പെന്‍ഷനുള്ള അപേക്ഷകള്‍ തിങ്കളാഴ്ച സ്വീകരിച്ചുതുടങ്ങുമെന്ന് തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ അറിയിച്ചു. ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേന തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്.

അന്ത്യോദയ അന്നയോജന (മഞ്ഞ കാര്‍ഡ്), മുന്‍ഗണനാവിഭാഗം (പിങ്ക് കാര്‍ഡ്) എന്നീ റേഷന്‍കാര്‍ഡുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. അപേക്ഷകര്‍ കേരളത്തിലെ സ്ഥിരതാമസക്കാരായിരിക്കണം.

തെറ്റായവിവരം നല്‍കി പെന്‍ഷന്‍ കൈപ്പറ്റിയാല്‍ 18 ശതമാനം പലിശസഹിതം തുക തിരിച്ചുപിടിക്കും. 35-60 പ്രായപരിധിയുള്ള സ്ത്രീകള്‍ക്കും ട്രാന്‍സ് വിമന്‍ വിഭാഗത്തിലുള്ളവര്‍ക്കും അപേക്ഷിക്കാം. വിധവ, അവിവാഹിത, വികലാംഗര്‍ എന്നീ വിഭാഗത്തിലുള്ള പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും സര്‍വീസ്, കുടുംബ, ഇപിഎഫ് പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ക്കും ആനുകൂല്യമുണ്ടാവില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലോ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലോ സര്‍വകലാശാലകളിലോ സ്ഥിരമായോ കരാര്‍ അടിസ്ഥാനത്തിലോ ജോലിയെടുക്കുന്നവരെ പരിഗണിക്കില്ല.