image

18 Dec 2025 3:01 PM IST

NRI

sahal application kuwait:സ​ഹ​ൽ ആ​പ് പു​തി​യ സേ​വ​നം ആ​രം​ഭി​ച്ചു

MyFin Desk

കുവൈറ്റിൽ സ​ഹ​ൽ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി സ​മ്പൂ​ർ​ണ കോ​ട​തി വി​ധി​ക​ളി​ലേ​ക്കു​ള്ള ഓ​ൺ​ലൈ​ൻ ആ​ക്‌​സ​സ് നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം ആ​രം​ഭി​ച്ചു.സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ​ക്കും ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ൾ​ക്കും കോ​ട​തി വി​ധി​ക​ളു​ടെ പൂ​ർ​ണ​രൂ​പം നേ​രി​ട്ട് ല​ഭ്യ​മാ​കു​ന്ന സം​വി​ധാ​ന​മാ​ണ് ഒ​രു​ക്കി​യ​ത്.

ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ക​യും ജു​ഡീ​ഷ്യ​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​ധു​നി​ക​മാ​ക്കു​ക​യും ചെ​യ്യു​ന്ന​തി​ന്റെ ഭാ​ഗ​മാ​ണി​ത്. മ​ന്ത്രാ​ല​യ ഓ​ഫി​സു​ക​ളി​ൽ നേ​രി​ട്ട് എ​ത്തേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത ഒ​ഴി​വാ​ക്കു​ന്ന​തി​ലൂ​ടെ സ​മ​യ​വും ലാ​ഭി​ക്കാ​നാ​കും. വ്യ​വ​ഹാ​രി​ക​ൾ​ക്കും ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ൾ​ക്കും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.രാ​ജ്യ​ത്തി​ന്റെ ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​ന ല​ക്ഷ്യ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി സു​താ​ര്യ​ത​യും കാ​ര്യ​ക്ഷ​മ​ത​യും വ​ർ​ധി​പ്പി​ക്കു​മെ​ന്നും മ​ന്ത്രാ​ല​യം വ്യക്തമാക്കി