image

20 Nov 2025 2:30 PM IST

NRI

യുഎഇ 36.7 ബില്യണ്‍ ദിര്‍ഹത്തിന്റെ നിക്ഷേപ ഫണ്ട് പ്രഖ്യാപിച്ചു

MyFin Desk

യുഎഇ 36.7 ബില്യണ്‍ ദിര്‍ഹത്തിന്റെ നിക്ഷേപ ഫണ്ട് പ്രഖ്യാപിച്ചു
X

Summary

വിദേശ നിക്ഷേപം കൂട്ടുകയാണ് ലക്ഷ്യം


വിദേശ നിക്ഷേപം ഇരട്ടിയിലേറെയാക്കാന്‍ ലക്ഷ്യമിട്ട് നാഷനല്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് പ്രഖ്യാപിച്ച് യുഎഇ. മന്ത്രിസഭായോഗത്തില്‍ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ദേശീയ വികസനത്തിന് 3670 കോടി ദിര്‍ഹത്തിന്റെ ഫണ്ടാണ് ആദ്യഘട്ടത്തില്‍ ആകര്‍ഷിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

നിലവില്‍ വിദേശ നിക്ഷേപം 11,500 കോടി ദിര്‍ഹമാണ്. 6 വര്‍ഷത്തിനകം വിദേശ നിക്ഷേപം 24,000 കോടി ദിര്‍ഹമാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം. ആകര്‍ഷകമായ സാമ്പത്തിക പാക്കേജുകള്‍ വഴി നേരിട്ടുള്ള വിദേശനിക്ഷേപം പ്രോത്സാഹിപ്പിക്കും. യുഎഇയുടെ ജിഡിപിയില്‍ വ്യവസായ മേഖലയുടെ സംഭാവന 21,000 കോടി ദിര്‍ഹമാണ്. 2031 ഓടെ ഇത് 30,000 കോടി ദിര്‍ഹമാക്കും.