image

6 Jun 2022 2:48 PM IST

Stock Market Updates

സ്വിസ്സ് ബ്രാന്‍ഡുമായുള്ള സഹകരണം, ഈതോസ് ഓഹരികള്‍ക്ക് മുന്നേറ്റം

MyFin Bureau

സ്വിസ്സ് ബ്രാന്‍ഡുമായുള്ള സഹകരണം, ഈതോസ് ഓഹരികള്‍ക്ക് മുന്നേറ്റം
X

Summary

ലക്ഷ്വറി വാച്ച് വില്‍പ്പനക്കാരായ ഈതോസി​ന്റെ ഓഹരികള്‍ ഇന്ന് വ്യാപാരത്തിനിടയില്‍ 5.24 ശതമാനം ഉയര്‍ന്നു. സ്വിസ്സ് വാച്ച് ബ്രാന്‍ഡായ നോര്‍ക്വയ്‌നുമായി ഇന്ത്യയില്‍ വിപണന കരാറില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ നേട്ടമുണ്ടായത്. സ്‌പോര്‍ട്ട്‌സ് വാച്ച് ബ്രാന്‍ഡുകളായ ഇന്‍ഡിപെന്‍ഡന്‍സ്, ഫ്രീഡം, അഡ്വഞ്ചര്‍ എന്നിവയുടെ ഉടമസ്ഥരായ നോര്‍ക്വയ്ന്‍ ഇന്ത്യയില്‍ ആദ്യമായാണ് വില്‍പനയ്‌ക്കെത്തുന്നത്. ഈതോസ് വാച്ച് ബുട്ടിക്കിന്റെ ഷോറൂമുകളിലൂടെയാകും വില്‍പന. ഓഹരികള്‍ ഇന്ന് 2.75 ശതമാനം ഉയര്‍ന്ന് 768.70 രൂപയില്‍ അവസാനിച്ചു. എന്നിരുന്നാലും ഇന്നത്തെ വിലവര്‍ധന ഐപിഒ യിലെ നിക്ഷേപകര്‍ക്ക് സംഭവിച്ച നഷ്ടം നികത്തുവാന്‍ […]


ലക്ഷ്വറി വാച്ച് വില്‍പ്പനക്കാരായ ഈതോസി​ന്റെ ഓഹരികള്‍ ഇന്ന് വ്യാപാരത്തിനിടയില്‍ 5.24 ശതമാനം ഉയര്‍ന്നു. സ്വിസ്സ് വാച്ച് ബ്രാന്‍ഡായ നോര്‍ക്വയ്‌നുമായി ഇന്ത്യയില്‍ വിപണന കരാറില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ നേട്ടമുണ്ടായത്. സ്‌പോര്‍ട്ട്‌സ് വാച്ച് ബ്രാന്‍ഡുകളായ ഇന്‍ഡിപെന്‍ഡന്‍സ്, ഫ്രീഡം, അഡ്വഞ്ചര്‍ എന്നിവയുടെ ഉടമസ്ഥരായ നോര്‍ക്വയ്ന്‍ ഇന്ത്യയില്‍ ആദ്യമായാണ് വില്‍പനയ്‌ക്കെത്തുന്നത്. ഈതോസ് വാച്ച് ബുട്ടിക്കിന്റെ ഷോറൂമുകളിലൂടെയാകും വില്‍പന.

ഓഹരികള്‍ ഇന്ന് 2.75 ശതമാനം ഉയര്‍ന്ന് 768.70 രൂപയില്‍ അവസാനിച്ചു. എന്നിരുന്നാലും ഇന്നത്തെ വിലവര്‍ധന ഐപിഒ യിലെ നിക്ഷേപകര്‍ക്ക് സംഭവിച്ച നഷ്ടം നികത്തുവാന്‍ പര്യാപ്തമായിരുന്നില്ല. ഓഹരി വില ഇപ്പോഴും ഇഷ്യു വിലയായ 878 രൂപയേക്കാള്‍ 12.44 ശതമാനം ഇടിവിലാണ്. ലിസ്റ്റിംഗ് ദിവസം ഓഹരി 8.52 ശതമാനം ഇടിയുകയും, തുടര്‍ന്നുള്ള വ്യാപാരങ്ങളില്‍ കൂടുതല്‍ ദുര്‍ബ്ബലമാകുകയും ചെയ്തു. ഈതോസിന് ഇന്ത്യയില്‍ 50 പ്രീമിയം-ലക്ഷ്വറി വാച്ച് ബ്രാന്‍ഡുകളുണ്ട്.