image

7 Jun 2022 2:25 PM IST

Stock Market Updates

4,971 കോടി രൂപയുടെ ഓര്‍ഡര്‍: എച്ച്ജി ഇന്‍ഫ്രയുടെ ഓഹരി വില ഉയര്‍ന്നു

MyFin Bureau

4,971 കോടി രൂപയുടെ ഓര്‍ഡര്‍: എച്ച്ജി ഇന്‍ഫ്രയുടെ ഓഹരി വില ഉയര്‍ന്നു
X

Summary

വിപണി നഷ്ടത്തില്‍ അവസാനിച്ചെങ്കിലും, എച്ച്ജി ഇന്‍ഫ്രയുടെ ഓഹരി വില 3.28 ശതമാനം ബിഎസ്ഇ യില്‍ ഉയര്‍ന്നു. കമ്പനിക്ക് അദാനി റോഡ് ട്രാന്‍സ്‌പോര്‍ട്ടില്‍ നിന്നും 49,70.99 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചതോടെയാണ് ഓഹരി വില ഉയര്‍ന്നത്. ഗ്രീന്‍ഫീല്‍ഡ് ഗംഗാ എക്സ്പ്രസ് വേയുടെ വികസനത്തിനായുള്ള ഉത്തര്‍പ്രദേശിലെ ഒരു നിയന്ത്രിത ആറുവരിപ്പാതയുടെ (എട്ടുവരിയായി വികസിപ്പിക്കാവുന്ന) എന്‍ജിനീയറിങ് പ്രൊക്യുര്‍മെന്റ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ (ഇപിസി) അടിസ്ഥാനത്തില്‍ സിവില്‍, അനുബന്ധ ജോലികള്‍ നടപ്പിലാക്കുന്നതാണ് പദ്ധതി. പദ്ധതിയുടെ ആകെ ദൈര്‍ഘ്യം 151 കിലോമീറ്ററാണ്. ഉത്തര്‍പ്രദേശ് എക്സ്പ്രസ് വേ […]


വിപണി നഷ്ടത്തില്‍ അവസാനിച്ചെങ്കിലും, എച്ച്ജി ഇന്‍ഫ്രയുടെ ഓഹരി വില 3.28 ശതമാനം ബിഎസ്ഇ യില്‍ ഉയര്‍ന്നു. കമ്പനിക്ക് അദാനി റോഡ് ട്രാന്‍സ്‌പോര്‍ട്ടില്‍ നിന്നും 49,70.99 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചതോടെയാണ് ഓഹരി വില ഉയര്‍ന്നത്.

ഗ്രീന്‍ഫീല്‍ഡ് ഗംഗാ എക്സ്പ്രസ് വേയുടെ വികസനത്തിനായുള്ള ഉത്തര്‍പ്രദേശിലെ ഒരു നിയന്ത്രിത ആറുവരിപ്പാതയുടെ (എട്ടുവരിയായി വികസിപ്പിക്കാവുന്ന) എന്‍ജിനീയറിങ് പ്രൊക്യുര്‍മെന്റ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ (ഇപിസി) അടിസ്ഥാനത്തില്‍ സിവില്‍, അനുബന്ധ ജോലികള്‍ നടപ്പിലാക്കുന്നതാണ് പദ്ധതി.
പദ്ധതിയുടെ ആകെ ദൈര്‍ഘ്യം 151 കിലോമീറ്ററാണ്. ഉത്തര്‍പ്രദേശ് എക്സ്പ്രസ് വേ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് അതോറിറ്റി പദ്ധതി പ്രഖ്യാപിക്കുന്ന തീയതി മുതല്‍ 820 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.

ഏറ്റവും ശ്രദ്ധേയമായ കാര്യം, കരാറിന്റെ മൂല്യം കമ്പനിയുടെ നിലവിലെ വിപണി മൂല്യമായ 3,786.77 കോടി രൂപയേക്കാള്‍ കൂടുതലാണെന്നതാണ്. ഇന്ന് ഓഹരികള്‍ 581.05 രൂപയിലാണ് ക്ലോസ് ചെയ്തത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ ഓഹരി വില 5.48 ശതമാനം ഉയര്‍ന്ന് 593.45 രൂപയിലെത്തിയിരുന്നു.