9 Jun 2022 6:07 AM IST
Summary
മുംബൈ: ആഗോള വിപണിയിലെ നെഗറ്റീവ് പ്രവണതകൾ, ഏഷ്യന്‍ പെയിന്റ്‌സ്, ടിസിഎസ്, എച്ച്‌സിഎല്‍ ടെക് എന്നീ ഓഹരികളുടെ നഷ്ടം എന്നിവയെത്തുടര്‍ന്ന് ആദ്യ ഘട്ട വ്യാപാരത്തില്‍ വിപണി നഷ്ടത്തിലായിരുന്നു. എന്നാൽ, രാവിലെ 10.45 ഓടെ വിപണി നേരിയ ലാഭം കാണിച്ചുതുടങ്ങി. 11.15 ന്, സെന്‍സെക്‌സ് 29.57 പോയിന്റ് ഉയർന്ന് 54,922 ലും, നിഫ്റ്റി 8 പോയിന്റ് ഉയർന്ന് 16,364.95 ലും എത്തി. ആദ്യ ഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 277.91 പോയിന്റ് താഴ്ന്ന് 54,614.58 ലും, നിഫ്റ്റി 76.40 പോയിന്റ് താഴ്ന്ന് […]
മുംബൈ: ആഗോള വിപണിയിലെ നെഗറ്റീവ് പ്രവണതകൾ, ഏഷ്യന്‍ പെയിന്റ്‌സ്, ടിസിഎസ്, എച്ച്‌സിഎല്‍ ടെക് എന്നീ ഓഹരികളുടെ നഷ്ടം എന്നിവയെത്തുടര്‍ന്ന് ആദ്യ ഘട്ട വ്യാപാരത്തില്‍ വിപണി നഷ്ടത്തിലായിരുന്നു. എന്നാൽ, രാവിലെ 10.45 ഓടെ വിപണി നേരിയ ലാഭം കാണിച്ചുതുടങ്ങി. 11.15 ന്, സെന്‍സെക്‌സ് 29.57 പോയിന്റ് ഉയർന്ന് 54,922 ലും, നിഫ്റ്റി 8 പോയിന്റ് ഉയർന്ന് 16,364.95 ലും എത്തി.
ആദ്യ ഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 277.91 പോയിന്റ് താഴ്ന്ന് 54,614.58 ലും, നിഫ്റ്റി 76.40 പോയിന്റ് താഴ്ന്ന് 16,279.85 ലും എത്തി. ഏഷ്യന്‍ പെയിന്റ്‌സിന്റെ ഓഹരികളാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. ഓഹരി വില 1.85 ശതമാനം താഴ്ന്നു. എച്ച്‌സിഎല്‍ ടെക്, ടിസിഎസ്, അള്‍ട്ര ടെക് സിമെന്റ്, നെസ് ലേ ഇന്ത്യ, എച്ച് യുഎല്‍, ടൈറ്റന്‍ എന്നീ ഓഹരികളും നഷ്ടത്തിലാണ്. ഡോ റെഡ്ഡീസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എന്‍ടിപിസി എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍.
ഇന്നലെ സെന്‍സെക്‌സ് 214.85 പോയിന്റ് താഴ്ന്ന് 54,892.49 ലും, നിഫ്റ്റി 60.10 പോയിന്റ് ഇടിഞ്ഞ് 16,356.25 ലുമാണ് ക്ലോസ് ചെയ്തത്.
ആര്‍ബിഐ പോളിസി നിരക്ക് പ്രതീക്ഷിച്ച രീതിയില്‍ ഉയര്‍ത്തിയെങ്കിലും നടപ്പു സാമ്പത്തിക വര്‍ഷത്തെ പണപ്പെരുപ്പ അനുമാനം അന്താരാഷ്ട്ര സാഹചര്യം, വിതരണ ശൃംഖലയിലെ തടസങ്ങള്‍ എന്നിവ മൂലം കുത്തനെ ഉയര്‍ത്തി.
ആര്‍ബിഐ റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റാണ് ഉയര്‍ത്തിയത്. പണപ്പെരുപ്പം മൂലം ദുരിതത്തിലായ ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കാന്‍ അഞ്ച് ആഴ്ച്ചയ്ക്കിടയിലെ രണ്ടാമത്തെ നിരക്കുയര്‍ത്തലാണിത്.
ഏഷ്യന്‍ വിപണികളായ ഹോംകോംഗ്, സിയോള്‍, ഷാങ്ഹായ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ടോക്കിയോ വിപണി മാത്രമാണ് നേട്ടത്തിലുള്ളത്.
അമേരിക്കന്‍ വിപണികള്‍ ഇന്നലെ താരതമ്യേന നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് കൂഡോയില്‍ വില 0.26 ശതമാനം ഉയര്‍ന്ന് ബാരലിന് 123.90 ഡോളറായി. ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 2,484.25 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റഴിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
