image

16 Jun 2022 8:43 AM IST

Stock Market Updates

അഞ്ചാം ദിനവും വിപണി നഷ്ടത്തിൽ; സെന്‍സെക്‌സ് 700 പോയിന്റിലേറെ ഇടിഞ്ഞു

MyFin Desk

അഞ്ചാം ദിനവും വിപണി നഷ്ടത്തിൽ; സെന്‍സെക്‌സ് 700 പോയിന്റിലേറെ ഇടിഞ്ഞു
X

Summary

ഓഹരി വിപണി തുടർച്ചയായ അഞ്ചാം ദിവസവും നഷ്ടത്തിൽ. ഉച്ചയ്ക്ക് 2.00 മണിക്ക് സെന്‍സെക്‌സ് 750 പോയിന്റ് ഇടിഞ്ഞ് 51,790.65 ലും, നിഫ്റ്റി 236 പോയിന്റ് താഴ്ന്ന് 15,455.55 ലേക്കും എത്തി. ആഗോള വിപണിയിലെ പോസിറ്റീവ് ട്രെന്‍ഡി​ന്റെയും, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികളുടെ വാങ്ങലിന്റെയും പിന്‍ബലത്തിൽ ആദ്യഘട്ട വ്യാപാരം നേട്ടത്തിലായിരുന്നു. രാവിലെ 9.30 ഓടെ സെന്‍സെക്‌സ് 601.11 പോയിന്റ് ഉയര്‍ന്ന് 53,142.50 ലും, നിഫ്റ്റി 171 പോയിന്റ് നേട്ടത്തോടെ 15,863.15 ലേക്കും എത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മാരുതി, ഐസിഐസിഐ ബാങ്ക്, […]


ഓഹരി വിപണി തുടർച്ചയായ അഞ്ചാം ദിവസവും നഷ്ടത്തിൽ. ഉച്ചയ്ക്ക് 2.00 മണിക്ക് സെന്‍സെക്‌സ് 750 പോയിന്റ് ഇടിഞ്ഞ് 51,790.65 ലും, നിഫ്റ്റി 236 പോയിന്റ് താഴ്ന്ന് 15,455.55 ലേക്കും എത്തി.

ആഗോള വിപണിയിലെ പോസിറ്റീവ് ട്രെന്‍ഡി​ന്റെയും, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികളുടെ വാങ്ങലിന്റെയും പിന്‍ബലത്തിൽ ആദ്യഘട്ട വ്യാപാരം നേട്ടത്തിലായിരുന്നു. രാവിലെ 9.30 ഓടെ സെന്‍സെക്‌സ് 601.11 പോയിന്റ് ഉയര്‍ന്ന് 53,142.50 ലും, നിഫ്റ്റി 171 പോയിന്റ് നേട്ടത്തോടെ 15,863.15 ലേക്കും എത്തി.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മാരുതി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ഓഹരികളാണ് ആദ്യഘട്ട വ്യാപാരത്തിൽ നേട്ടമുണ്ടാക്കിയത്. മറുവശത്ത്, പവര്‍ഗ്രിഡ്, ഭാരതി എയര്‍ടെല്‍, നെസ് ലേ എന്നീ ഓഹരികള്‍ നഷ്ടം നേരിട്ടു.

എന്നാൽ, രാവിലെ 11.15 ഓടെ ആദ്യഘട്ട വ്യാപാരത്തിലെ നേട്ടം നഷ്ടത്തിന് വഴിമാറി. സെന്‍സെക്‌സ് 96 പോയിന്റ് താഴ്ന്ന് 52,445 ലും, നിഫ്റ്റി 47 പോയിന്റ് കുറഞ്ഞ് 15,644 ലേക്കും എത്തി.

ഇന്നലെ സെന്‍സെക്‌സ് 152.18 പോയിന്റ് താഴ്ന്ന് 52,541.39 ലും, നിഫ്റ്റി 39.95 പോയിന്റ് ഇടിഞ്ഞ് 15,692.15 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 0.68 ശതമാനം ഉയര്‍ന്ന് 119.32 ഡോളറായി.