16 Jun 2022 6:22 AM IST
ഫെഡ് നിരക്കു വര്‍ദ്ധനവിനും വിപണിയെ രക്ഷിക്കാനായില്ല; ചാഞ്ചാട്ടം തുടരുന്നു
MyFin Desk
Summary
ഓഹരി വിപണി ഇന്നും ചാഞ്ചാട്ടത്തില്‍. നാലു ദിവസത്തെ തകര്‍ച്ചയ്ക്കുശേഷം ആഗോള വിപണിയിലെ പോസിറ്റീവ് ട്രെന്‍ഡിന്റെയും, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികളുടെ വാങ്ങലിന്റെയും പിന്‍ബലത്തിൽ ആദ്യഘട്ട വ്യാപാരം നേട്ടത്തിലായിരുന്നു. രാവിലെ 9.30 ഓടെ സെന്‍സെക്‌സ് 601.11 പോയിന്റ് ഉയര്‍ന്ന് 53,142.50 ലും, നിഫ്റ്റി 171 പോയിന്റ് നേട്ടത്തോടെ 15,863.15 ലേക്കും എത്തി. എന്നാൽ, രാവിലെ 11.15 ഓടെ ആദ്യഘട്ട വ്യാപാരത്തിലെ നേട്ടം നഷ്ടത്തിന് വഴിമാറി. സെന്‍സെക്‌സ് 96 പോയിന്റ് താഴ്ന്ന് 52,445 ലും, നിഫ്റ്റി 47 പോയിന്റ് കുറഞ്ഞ് 15,644 […]
ഓഹരി വിപണി ഇന്നും ചാഞ്ചാട്ടത്തില്‍. നാലു ദിവസത്തെ തകര്‍ച്ചയ്ക്കുശേഷം ആഗോള വിപണിയിലെ പോസിറ്റീവ് ട്രെന്‍ഡിന്റെയും, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികളുടെ വാങ്ങലിന്റെയും പിന്‍ബലത്തിൽ ആദ്യഘട്ട വ്യാപാരം നേട്ടത്തിലായിരുന്നു. രാവിലെ 9.30 ഓടെ സെന്‍സെക്‌സ് 601.11 പോയിന്റ് ഉയര്‍ന്ന് 53,142.50 ലും, നിഫ്റ്റി 171 പോയിന്റ് നേട്ടത്തോടെ 15,863.15 ലേക്കും എത്തി. എന്നാൽ, രാവിലെ 11.15 ഓടെ ആദ്യഘട്ട വ്യാപാരത്തിലെ നേട്ടം നഷ്ടത്തിന് വഴിമാറി. സെന്‍സെക്‌സ് 96 പോയിന്റ് താഴ്ന്ന് 52,445 ലും, നിഫ്റ്റി 47 പോയിന്റ് കുറഞ്ഞ് 15,644 ലേക്കും എത്തി.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മാരുതി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ഓഹരികളാണ് ആദ്യഘട്ട വ്യാപാരത്തിൽ നേട്ടമുണ്ടാക്കിയത്. മറുവശത്ത്, പവര്‍ഗ്രിഡ്, ഭാരതി എയര്‍ടെല്‍, നെസ് ലേ എന്നീ ഓഹരികള്‍ നഷ്ടം നേരിട്ടു.
ഏഷ്യന്‍ വിപണികളായ ടോക്കിയോ, സിയോള്‍ എന്നിവ നേട്ടത്തിലാണ്. ഷാങ്ഹായ്, ഹോംകോംഗ് വിപണികൾ നേരിയ നഷ്ടത്തിലാണ്. അമേരിക്കന്‍ വിപണികള്‍ ഇന്നലെ കാര്യമായ നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.
"അമേരിക്കന്‍ വിപണിയില്‍ ഒറ്റരാത്രികൊണ്ടുണ്ടായ നേട്ടം ഇന്ത്യന്‍ വിപണിയില്‍ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. അമേരിക്കന്‍ ഫെഡിന്റെ 75 ബേസിസ് പോയിന്റ് നിരക്കു വര്‍ദ്ധനവ് പ്രതീക്ഷിച്ചിരുന്നതാണ്," മേത്ത ഇക്വിറ്റീസ് റിസര്‍ച്ച് വൈസ് പ്രസിഡന്റ് പ്രശാന്ത് തപ്സെ പറഞ്ഞു.
ഇന്നലെ സെന്‍സെക്‌സ് 152.18 പോയിന്റ് താഴ്ന്ന് 52,541.39 ലും, നിഫ്റ്റി 39.95 പോയിന്റ് ഇടിഞ്ഞ് 15,692.15 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 0.68 ശതമാനം ഉയര്‍ന്ന് 119.32 ഡോളറായി.
പഠിക്കാം & സമ്പാദിക്കാം
Home
