image

16 Jun 2022 5:12 AM IST

Stock Market Updates

വായ്പാ ബിസിനസില്‍ ഉണര്‍വ്: പേടിഎം ഓഹരികൾ ഉയര്‍ന്നു

MyFin Bureau

വായ്പാ ബിസിനസില്‍ ഉണര്‍വ്: പേടിഎം ഓഹരികൾ ഉയര്‍ന്നു
X

Summary

പേടിഎം ഓഹരികള്‍ക്ക് (വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ്) ബുധനാഴ്ച ആവശ്യക്കാര്‍ ഏറി. കമ്പനിയുടെ വായ്പാ ബിസിനസില്‍ ഉണര്‍വ് പ്രകടമായതോടെ ഇന്‍ട്രാ-ഡേ ട്രേഡിംഗില്‍ ഓഹരി വില 3.06 ശതമാനം ഉയര്‍ന്നു. പ്രമുഖ വായ്പാ ദാതാക്കളുമായി ധാരണയിലെത്തിയതിന് ശേഷം കമ്പനിയുടെ പ്ലാറ്റ്ഫോം വഴി വിതരണം ചെയ്ത വായ്പകളുടെ എണ്ണം മെയ് മാസത്തില്‍ അവസാനിച്ച രണ്ട് മാസത്തിനുള്ളില്‍ 471 ശതമാനം വര്‍ധിച്ച് 5.5 ദശലക്ഷമായെന്ന് പേടിഎം അധികൃതര്‍ അറിയിച്ചു. ഇതേ കാലയളവില്‍ വിതരണം ചെയ്ത വായ്പകളുടെ മൂല്യം 829 ശതമാനം വര്‍ധിച്ച് 3,576 […]


പേടിഎം ഓഹരികള്‍ക്ക് (വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ്) ബുധനാഴ്ച ആവശ്യക്കാര്‍ ഏറി. കമ്പനിയുടെ വായ്പാ ബിസിനസില്‍ ഉണര്‍വ് പ്രകടമായതോടെ ഇന്‍ട്രാ-ഡേ ട്രേഡിംഗില്‍ ഓഹരി വില 3.06 ശതമാനം ഉയര്‍ന്നു. പ്രമുഖ വായ്പാ ദാതാക്കളുമായി ധാരണയിലെത്തിയതിന് ശേഷം കമ്പനിയുടെ പ്ലാറ്റ്ഫോം വഴി വിതരണം ചെയ്ത വായ്പകളുടെ എണ്ണം മെയ് മാസത്തില്‍ അവസാനിച്ച രണ്ട് മാസത്തിനുള്ളില്‍ 471 ശതമാനം വര്‍ധിച്ച് 5.5 ദശലക്ഷമായെന്ന് പേടിഎം അധികൃതര്‍ അറിയിച്ചു.

ഇതേ കാലയളവില്‍ വിതരണം ചെയ്ത വായ്പകളുടെ മൂല്യം 829 ശതമാനം വര്‍ധിച്ച് 3,576 കോടി രൂപയായി. 625 രൂപ എന്ന ഉയര്‍ന്ന നിലയിലെത്തിയ ശേഷം, ഓഹരി ബിഎസ്ഇയില്‍ 1.25 ശതമാനം ഉയര്‍ന്ന് 614 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 2022 മെയ് മാസത്തില്‍ അവസാനിച്ച രണ്ട് മാസങ്ങളില്‍ പേടിഎമ്മിന്റെ മര്‍ച്ചന്റ് പേയ്മെന്റ് വോള്യം 105 ശതമാനം വര്‍ധിച്ച് 1.96 ലക്ഷം കോടി രൂപയായി.