image

21 Jun 2022 10:48 AM IST

Stock Market Updates

വിപണി ഇന്നും നേട്ടത്തില്‍ അവസാനിച്ചു

MyFin Desk

വിപണി ഇന്നും നേട്ടത്തില്‍ അവസാനിച്ചു
X

Summary

സെന്‍സെക്‌സ് 904.45 പോയിന്റ് ഉയര്‍ന്ന് 52,502.29 പോയിന്റിലും നിഫ്റ്റി 279.45 പോയിന്റ് നേട്ടത്തോടെ 15,638.80 ലും വ്യാപാരം അവസാനിപ്പിച്ചു. ഏഷ്യന്‍ വിപണികളിലെ പോസിറ്റീവ് പ്രവണതകളുടെ പിന്‍ബലത്തില്‍ ആദ്യഘട്ട വ്യാപാരത്തില്‍ ഉറച്ച തുടക്കമായിരുന്നു. വ്യാപാരത്തുടക്കത്തിൽ, സെന്‍സെക്‌സ് 438.48 പോയിന്റ് നേട്ടത്തിൽ 52,036.32 ലും, നിഫ്റ്റി 139.35 പോയിന്റ് നേട്ടത്തോടെ 15,489.50 ലേക്കും എത്തി. ടൈറ്റന്‍, ഡോ റെഡ്ഡീസ്, ടാറ്റ സ്റ്റീല്‍, എസ്ബിഐ, എന്‍ടിപിസി എന്നീ ഓഹരികളാണ് ആദ്യഘട്ട വ്യാപാരത്തില്‍ നേട്ടമുണ്ടാക്കിയത്. ഹിന്ദുസ്ഥാന്‍ യുണീലിവര്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാര്‍തി […]


സെന്‍സെക്‌സ് 904.45 പോയിന്റ് ഉയര്‍ന്ന് 52,502.29 പോയിന്റിലും നിഫ്റ്റി 279.45 പോയിന്റ് നേട്ടത്തോടെ 15,638.80 ലും വ്യാപാരം അവസാനിപ്പിച്ചു.

ഏഷ്യന്‍ വിപണികളിലെ പോസിറ്റീവ് പ്രവണതകളുടെ പിന്‍ബലത്തില്‍ ആദ്യഘട്ട വ്യാപാരത്തില്‍ ഉറച്ച തുടക്കമായിരുന്നു. വ്യാപാരത്തുടക്കത്തിൽ, സെന്‍സെക്‌സ് 438.48 പോയിന്റ് നേട്ടത്തിൽ 52,036.32 ലും, നിഫ്റ്റി 139.35 പോയിന്റ് നേട്ടത്തോടെ 15,489.50 ലേക്കും എത്തി.

ടൈറ്റന്‍, ഡോ റെഡ്ഡീസ്, ടാറ്റ സ്റ്റീല്‍, എസ്ബിഐ, എന്‍ടിപിസി എന്നീ ഓഹരികളാണ് ആദ്യഘട്ട വ്യാപാരത്തില്‍ നേട്ടമുണ്ടാക്കിയത്. ഹിന്ദുസ്ഥാന്‍ യുണീലിവര്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാര്‍തി എയര്‍ടെല്‍ എന്നീ ഓഹരികള്‍ക്ക് നഷ്ടം നേരിട്ടു.

ഏഷ്യന്‍ വിപണികളായ ഹോംകോംഗ്, ഷാങ്ഹായ്, ടോക്കിയോ, സിയോള്‍ എന്നിവയെല്ലാം നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. "നിക്ഷേപകര്‍ വർധിക്കുന്ന കോവിഡ് കണക്കുകളും അത് സാമ്പത്തിക വളര്‍ച്ചയിലുണ്ടാക്കുന്ന സ്വാധീനവും അത്ര കാര്യമായി എടുക്കാത്തതിനാല്‍, ഏഷ്യന്‍ വിപണികളെല്ലാം ഇന്ന് നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്," ഹേം സെക്യൂരിറ്റീസ് മേധാവി മോഹിത് നിഗം പറഞ്ഞു.

ഇന്നലെ അമേരിക്കന്‍ വിപണികളെല്ലാം അവധിയായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 0.96 ശതമാനം ഉയര്‍ന്ന് 115.20 ഡോളറായി.
ഇന്നലെ സെന്‍സെക്‌സ് 237.42 പോയിന്റ് ഉയര്‍ന്ന് 51,597.84 ലും, നിഫ്റ്റി 56.65 പോയിന്റ് നേട്ടത്തോടെ 15,350.15 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.