21 Jun 2022 2:31 PM IST
Summary
സുവൻ ലൈഫ് സയൻസസ് ഓഹരികൾ ബിഎസ്‌ഇ യിൽ 20 ശതമാനം ഉയർന്ന് അതിന്റെ അപ്പർ സർക്യൂട്ട് ലിമിറ്റിലെത്തി. കമ്പനിയുടെ ബോർഡ് അതിന്റെ നിലവിലുള്ള ഓഹരി ഉടമകൾക്ക് അവകാശ ഓഹരികൾ ഇഷ്യൂ ചെയ്യുന്നത് പരിഗണിക്കും എന്ന് അറിയിച്ചതിനെ തുടർന്നാണിത്. 2018 ലെ സെബി റെഗുലേഷൻസും, കമ്പനീസ് ആക്ട് 2013 ലെ പ്രൊവിഷൻസ് പ്രകാരവും, നിലവിലെ ഓഹരിയുടമകൾക്ക് അവകാശ ഓഹരികൾ നൽകി ഫണ്ട് സമാഹരിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുന്നതിനു കമ്പനി ഡയറക്ടർ ബോർഡ് ജൂൺ 24 ന് യോഗം ചേരും. ബിഎസ്‌ഇ […]
സുവൻ ലൈഫ് സയൻസസ് ഓഹരികൾ ബിഎസ്‌ഇ യിൽ 20 ശതമാനം ഉയർന്ന് അതിന്റെ അപ്പർ സർക്യൂട്ട് ലിമിറ്റിലെത്തി. കമ്പനിയുടെ ബോർഡ് അതിന്റെ നിലവിലുള്ള ഓഹരി ഉടമകൾക്ക് അവകാശ ഓഹരികൾ ഇഷ്യൂ ചെയ്യുന്നത് പരിഗണിക്കും എന്ന് അറിയിച്ചതിനെ തുടർന്നാണിത്.
2018 ലെ സെബി റെഗുലേഷൻസും, കമ്പനീസ് ആക്ട് 2013 ലെ പ്രൊവിഷൻസ് പ്രകാരവും, നിലവിലെ ഓഹരിയുടമകൾക്ക് അവകാശ ഓഹരികൾ നൽകി ഫണ്ട് സമാഹരിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുന്നതിനു കമ്പനി ഡയറക്ടർ ബോർഡ് ജൂൺ 24 ന് യോഗം ചേരും. ബിഎസ്‌ഇ യിൽ 63.20 ൽ വ്യാപാരം ആരംഭിച്ച ഓഹരി 76.60 വരെ ഉയർന്നു. 19.89 ശതമാനം ഉയർന്ന് 76.55 ലാണ് ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്.
പഠിക്കാം & സമ്പാദിക്കാം
Home
