22 Jun 2022 8:15 AM IST
Summary
മുംബൈ: രണ്ടു ദിവസത്തെ നേട്ടത്തിനുശേഷം സെന്‍സെക്‌സും, നിഫ്റ്റിയും കനത്ത നഷ്ടത്തില്‍. ഏഷ്യന്‍ വിപണികളിലും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ഉച്ചയ്ക്ക് 1.35 ന്, സെന്‍സെക്‌സ് 780.61 പോയിന്റ് താഴ്ന്ന് 51,751.46 ലും, നിഫ്റ്റി 250 പോയിന്റ് കുറഞ്ഞ് 15,388.80 ലും എത്തി. ശമനമില്ലാതെ തുടരുന്ന വിദേശ നിക്ഷേപസ്ഥാപനങ്ങളുടെ വിൽപ്പനയും വിപണി ഇടിവിന് കാരണമാകുന്നുണ്ട്. വ്യാപാരത്തുടക്കത്തിൽ സെന്‍സെക്‌സ് 418.07 പോയിന്റ് താഴ്ന്ന് 52,114 ലും, നിഫ്റ്റി 131.1 പോയിന്റ് ഇടിഞ്ഞ് 15,507.70 ലും എത്തിയിരുന്നു. ബജാജ് ഫിന്‍സെര്‍വ്, ടാറ്റ […]
മുംബൈ: രണ്ടു ദിവസത്തെ നേട്ടത്തിനുശേഷം സെന്‍സെക്‌സും, നിഫ്റ്റിയും കനത്ത നഷ്ടത്തില്‍. ഏഷ്യന്‍ വിപണികളിലും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ഉച്ചയ്ക്ക് 1.35 ന്, സെന്‍സെക്‌സ് 780.61 പോയിന്റ് താഴ്ന്ന് 51,751.46 ലും, നിഫ്റ്റി 250 പോയിന്റ് കുറഞ്ഞ് 15,388.80 ലും എത്തി.
ശമനമില്ലാതെ തുടരുന്ന വിദേശ നിക്ഷേപസ്ഥാപനങ്ങളുടെ വിൽപ്പനയും വിപണി ഇടിവിന് കാരണമാകുന്നുണ്ട്. വ്യാപാരത്തുടക്കത്തിൽ സെന്‍സെക്‌സ് 418.07 പോയിന്റ് താഴ്ന്ന് 52,114 ലും, നിഫ്റ്റി 131.1 പോയിന്റ് ഇടിഞ്ഞ് 15,507.70 ലും എത്തിയിരുന്നു.
ബജാജ് ഫിന്‍സെര്‍വ്, ടാറ്റ സ്റ്റീല്‍, ബജാജ് ഫിനാന്‍സ്, ആക്‌സിസ് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടെക്മഹീന്ദ്ര, ഭാരതി എയര്‍ടെല്‍ എന്നീ ഓഹരികളാണ് ആദ്യഘട്ട വ്യാപാരത്തില്‍ നഷ്ടം നേരിട്ടത്. ഡോ റെഡ്ഡീസ് ലബോറട്ടറീസ്, മാരുതി സുസുക്കി, ഹിന്ദുസ്ഥാന്‍ യുണീലിവര്‍ എന്നീ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.
ഇന്നലെ അമേരിക്കന്‍ വിപണികള്‍ മികച്ച നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറയുന്നു: "പുള്‍ബാക്ക് റാലികള്‍ തീവ്രമായിരിക്കും. ഇന്നലെ അത് തീവ്രമായിരുന്നു. എന്നാൽ, പ്രധാന ചോദ്യം ഇത് തുടരുമോയെന്നതാണ്? ഇതിനു സഹായകരമായ സാമ്പത്തിക വാര്‍ത്തകളൊന്നും തന്നെയില്ല; ക്രൂഡോയില്‍ വിലയിലെ നേരിയ താഴ്ച്ചയൊഴികെ. ഡോളര്‍ ശക്തമായി തുടരുകയും, അമേരിക്കൻ ബോണ്ടുകളുടെ യീല്‍ഡ് ആകര്‍ഷകമായി നില്‍ക്കുകയും, അവ ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിദേശ നിക്ഷേപസ്ഥാപനങ്ങള്‍ അവരുടെ വില്‍പ്പന തന്ത്രത്തിൽ മാറ്റം വരുത്താനുള്ള സാധ്യതയില്ല."
പഠിക്കാം & സമ്പാദിക്കാം
Home
