image

29 Jun 2022 5:05 AM IST

Stock Market Updates

ആഗോള വിപണികളിലെ തളർച്ചയിൽ സെന്‍സെക്‌സും, നിഫ്റ്റിയും ഇടിവിൽ

MyFin Desk

ആഗോള വിപണികളിലെ തളർച്ചയിൽ സെന്‍സെക്‌സും, നിഫ്റ്റിയും ഇടിവിൽ
X

Summary

മുംബൈ: ആഗോള വിപണികളിലെ മോശം പ്രവണതകള്‍, ശമനമില്ലാതെ തുടരുന്ന വിദേശ നിക്ഷേപത്തിന്റെ പിന്‍വലിക്കല്‍ എന്നിവ മൂലം ആഭ്യന്തര വിപണിയില്‍ മോശമായ തുടക്കം. ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 564.77 പോയിന്റ് താഴ്ന്ന് 52,612.68 ലും, നിഫ്റ്റി 162.4 പോയിന്റ് താഴ്ന്ന് 15,687.80 ലുമെത്തി. രാവിലെ 11.05 ന്, സെന്‍സെക്‌സ് 297.46 പോയിന്റ് നഷ്ടത്തിൽ 52,879.99 ലേക്കും, നിഫ്റ്റി 89.30 പോയിന്റ് താഴ്ന്ന് 15,760.90 ലേക്കും എത്തി. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണീലിവര്‍, ടൈറ്റന്‍, കൊട്ടക്ക് മഹീന്ദ്ര ബാങ്ക് ബജാജ് […]


മുംബൈ: ആഗോള വിപണികളിലെ മോശം പ്രവണതകള്‍, ശമനമില്ലാതെ തുടരുന്ന വിദേശ നിക്ഷേപത്തിന്റെ പിന്‍വലിക്കല്‍ എന്നിവ മൂലം ആഭ്യന്തര വിപണിയില്‍ മോശമായ തുടക്കം. ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 564.77 പോയിന്റ് താഴ്ന്ന് 52,612.68 ലും, നിഫ്റ്റി 162.4 പോയിന്റ് താഴ്ന്ന് 15,687.80 ലുമെത്തി.
രാവിലെ 11.05 ന്, സെന്‍സെക്‌സ് 297.46 പോയിന്റ് നഷ്ടത്തിൽ 52,879.99 ലേക്കും, നിഫ്റ്റി 89.30 പോയിന്റ് താഴ്ന്ന് 15,760.90 ലേക്കും എത്തി.
ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണീലിവര്‍, ടൈറ്റന്‍, കൊട്ടക്ക് മഹീന്ദ്ര ബാങ്ക് ബജാജ് ഫിനാന്‍സ് എന്നീ കമ്പനികളാണ് ആദ്യഘട്ട വ്യാപാരത്തില്‍ നഷ്ടത്തിലായത്. സണ്‍ ഫാര്‍മ, ഭാര്‍തി എയര്‍ടെല്‍ എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍. ഏഷ്യന്‍ വിപണികളായ ടോക്കിയോ, ഷാങ്ഹായ്, സിയോള്‍, ഹോംകോംഗ് എന്നിവ നഷ്ടത്തിലാണ്. ഇന്നലെ അമേരിക്കന്‍ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറയുന്നു: "കഴിഞ്ഞ വെള്ളിയാഴ്ച്ച അമേരിക്കന്‍ വിപണിയില്‍ കണ്ട പുള്‍ബാക്ക് റാലിയുടെ ഊര്‍ജ്ജം നഷ്ടപ്പെട്ടു കഴിഞ്ഞു. വിപണികളെല്ലാം വീണ്ടും തളര്‍ച്ചയിലാണ്. അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ കുറവ് നിലനിര്‍ത്താനായില്ല. ക്രൂഡോയില്‍ വീണ്ടും ബാരലിന് 117 ഡോളറിലെത്തി. അമേരിക്കന്‍ സമ്പദ്ഘടനയില്‍ ഒരു മാന്ദ്യം ഉണ്ടാകുമോയെന്ന കാര്യത്തില്‍ ഇപ്പോഴും ഏകാഭിപ്രായം ഇല്ലെങ്കിലും അതിന്റെ സൂചനകള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. എന്നാല്‍, ലേബര്‍ വിപണി ഇപ്പോഴും ശക്തമാണ്. തൊഴിലില്ലായ്മ നിരക്ക് 3.6 ശതമാനം എന്ന താഴ്ന്ന നിലയിലാണ്. ഈ പരസ്പര വിരുദ്ധമായ സൂചനകള്‍ക്കിടയില്‍ വിപണി ചാഞ്ചാട്ടത്തില്‍ തുടരുകയാണ്."
അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 0.95 ശതമാനം താഴ്ന്ന് ബാരലിന് 116.86 ഡോളറായി. ഇന്നലെ സെന്‍സെക്‌സ് 16.17 പോയിന്റ് ഉയര്‍ന്ന് 53,117.45 ലും, നിഫ്റ്റി 18.15 പോയിന്റ് ഉയര്‍ന്ന് 15,850.20 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.