29 Jun 2022 4:18 AM IST
Summary
ഡെല്‍ഹി: സ്‌മോള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്പ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (സിഡ്ബി) 2022 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ അറ്റാദായം 18 ശതമാനം ഇടിഞ്ഞ് 1,958 കോടി രൂപയായി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2,398.28 കോടി രൂപ അറ്റാദായം രേഖപ്പെടുത്തിയിരുന്നു. വായ്പാ വിതരണം 2021 സാമ്പത്തിക വര്‍ഷത്തിലെ 96,029 കോടി രൂപയില്‍ നിന്ന് 2022 സാമ്പത്തിക വര്‍ഷത്തില്‍ 1,43,758 കോടി രൂപയായി ഉയര്‍ന്നു. ഇത് 50 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മൊത്തം ആസ്തി […]
ഡെല്‍ഹി: സ്‌മോള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്പ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (സിഡ്ബി) 2022 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ അറ്റാദായം 18 ശതമാനം ഇടിഞ്ഞ് 1,958 കോടി രൂപയായി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2,398.28 കോടി രൂപ അറ്റാദായം രേഖപ്പെടുത്തിയിരുന്നു.
വായ്പാ വിതരണം 2021 സാമ്പത്തിക വര്‍ഷത്തിലെ 96,029 കോടി രൂപയില്‍ നിന്ന് 2022 സാമ്പത്തിക വര്‍ഷത്തില്‍ 1,43,758 കോടി രൂപയായി ഉയര്‍ന്നു. ഇത് 50 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മൊത്തം ആസ്തി 29 ശതമാനം വര്‍ധിച്ച് 1.92 ലക്ഷം കോടി രൂപയില്‍ നിന്ന് 2.47 ലക്ഷം കോടി രൂപയായി. 2022 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് മൊത്ത നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) 0.11 ശതമാനവും, അറ്റ നിഷ്‌ക്രിയ ആസ്തി 0.07 ശതമാനവുമാണ്. 2022 മാര്‍ച്ച് 31 വരെ ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം 24.28 ശതമാനമാണ്.
സ്‌പെഷ്യല്‍ ലിക്വിഡിറ്റി ഫണ്ടിന്റെ രൂപത്തില്‍ ആര്‍ബിഐ വിപുലീകരിച്ച സൗകര്യം പ്രയോജനപ്പെടുത്തിക്കൊണ്ട് എംഎസ്എംഇ മേഖലയ്ക്കായി ഹ്രസ്വ, ഇടത്തരം ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി നൂതനമായ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. ഇത് വായ്പാ ഇടപാടുകള്‍ക്കായി പുതിയ ചാനലുകള്‍ സൃഷ്ടിക്കുകയും, ബാങ്കിന്റെ സാമ്പത്തിക, വികസന പ്രവര്‍ത്തനങ്ങളില്‍ ഒത്തുചേരുകയും ചെയ്യുന്നു. ചെറുകിട സംരംഭങ്ങള്‍ക്കായുള്ള ഇന്‍വോയ്‌സ് അധിഷ്ഠിത ധനസഹായത്തിനുള്ള ആദ്യ റഫറന്‍സ് ആപ്പ്, 'ജിഎസ്ടി സഹായ്' അത്തരത്തിലുള്ള ഒരു ചാനലായി വികസിപ്പിക്കുകയാണ്.
പഠിക്കാം & സമ്പാദിക്കാം
Home
