14 July 2022 10:19 AM IST
Summary
ആദ്യഘട്ട വ്യാപാരത്തിലെ നേട്ടം നിലനിര്‍ത്താനാകാതെ നാലാം ദിവസവും നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്ത് വിപണി. സെന്‍സെക്‌സ് 98 പോയിന്റ് ഇടിഞ്ഞ് 53,416.15 ലും, നിഫ്റ്റി 28 പോയിന്റ് താഴ്ന്ന് 15,938.65 ലും വ്യാപാരം അവസാനിപ്പിച്ചു. ആഗോള വിപണികളിലെ പോസിറ്റീവ് ട്രെന്‍ഡ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചതോടെ വിപണികള്‍ ആദ്യഘട്ട വ്യാപാരത്തില്‍ നേട്ടമുണ്ടാക്കി. സെന്‍സെക്‌സ് 239.3 പോയിന്റ് ഉയര്‍ന്ന് 53,753.45 ലും, നിഫ്റ്റി 74.7 പോയിന്റ് ഉയര്‍ന്ന് 16,041.35 ലും എത്തി. സണ്‍ ഫാര്‍മ, ഡോ റെഡ്ഡീസ് ലാബ്, […]
ആഗോള വിപണികളിലെ പോസിറ്റീവ് ട്രെന്‍ഡ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചതോടെ വിപണികള്‍ ആദ്യഘട്ട വ്യാപാരത്തില്‍ നേട്ടമുണ്ടാക്കി. സെന്‍സെക്‌സ് 239.3 പോയിന്റ് ഉയര്‍ന്ന് 53,753.45 ലും, നിഫ്റ്റി 74.7 പോയിന്റ് ഉയര്‍ന്ന് 16,041.35 ലും എത്തി.
സണ്‍ ഫാര്‍മ, ഡോ റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്‌സി, എല്‍ ആന്‍ഡ് ടി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐടിസി, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികളാണ് ആദ്യഘട്ട വ്യാപാരത്തില്‍ പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടാറ്റ സ്റ്റീല്‍, ആക്‌സിസ് ബാങ്ക്, ടെക് മഹീന്ദ്ര, എസ്ബിഐ എന്നീ ഓഹരികളാണ് നഷ്ടം നേരിട്ടത്.
പഠിക്കാം & സമ്പാദിക്കാം
Home
