image

19 July 2022 11:05 AM IST

Stock Market Updates

ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നേട്ടത്തില്‍ ക്ലോസ് ചെയ്ത് വിപണി

MyFin Desk

ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നേട്ടത്തില്‍ ക്ലോസ് ചെയ്ത് വിപണി
X

Summary

 ആഗോള വിപണിയിലെ സമ്മിശ്ര പ്രവണതകളും, വിദേശ നിക്ഷേപത്തിന്റെ പിന്‍വലിക്കലും മൂലും ചാഞ്ചാട്ടത്തിലായിരുന്ന വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. നഷ്ടത്തില്‍ വ്യാപാരം ആരംഭിച്ചെങ്കിലും സെന്‍സെക്‌സ് 246.47  പോയിന്റ് ഉയര്‍ന്ന് 54,767.62 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അസ്ഥിരമായ വ്യാപാരത്തിനിടയില്‍ സൂചിക 54,817.52 ലേക്ക് ഉയരുകയും, 54,232.82 ലേക്ക് താഴുകയും ചെയ്തിരുന്നു. നിഫ്റ്റി 62.05 പോയിന്റ് നേട്ടത്തോടെ 16,340.55 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആക്‌സിസ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഫിന്‍സെര്‍വ്,  ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടാറ്റ സ്റ്റീല്‍, അള്‍ട്ര ടെക് […]


ആഗോള വിപണിയിലെ സമ്മിശ്ര പ്രവണതകളും, വിദേശ നിക്ഷേപത്തിന്റെ പിന്‍വലിക്കലും മൂലും ചാഞ്ചാട്ടത്തിലായിരുന്ന വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. നഷ്ടത്തില്‍ വ്യാപാരം ആരംഭിച്ചെങ്കിലും സെന്‍സെക്‌സ് 246.47 പോയിന്റ് ഉയര്‍ന്ന് 54,767.62 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അസ്ഥിരമായ വ്യാപാരത്തിനിടയില്‍ സൂചിക 54,817.52 ലേക്ക് ഉയരുകയും, 54,232.82 ലേക്ക് താഴുകയും ചെയ്തിരുന്നു. നിഫ്റ്റി 62.05 പോയിന്റ് നേട്ടത്തോടെ 16,340.55 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ആക്‌സിസ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഫിന്‍സെര്‍വ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടാറ്റ സ്റ്റീല്‍, അള്‍ട്ര ടെക് സിമെന്റ്, എസ്ബിഐ എന്നീ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. നെസ് ലേ ഇന്ത്യ, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, സണ്‍ഫാര്‍മ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇന്‍ഫോസിസ്, ഡോ റെഡ്ഡീസ്, ഏഷ്യന്‍ പെയിന്റ്‌സ് എന്നീ ഓഹരികള്‍ നഷ്ടം നേരിട്ടു.
ഏഷ്യന്‍ വിപണികളായ സിയോള്‍, ഹോംകോംഗ് എന്നിവ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. എന്നാല്‍, ടോക്കിയോ, ഷാങ്ഹായ് വിപണികള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. യൂറോപ്യന്‍ വിപണികള്‍ മിഡ് സെഷന്‍ വ്യാപാരത്തില്‍ സമ്മിശ്ര പ്രവണതയിലാണ്.
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് റിസേര്‍ച്ച് ഹെഡ് വിനോദ് നായര്‍ പറയുന്നു: 'യുഎസ് ഫെഡിന്റെ നിരക്കുയര്‍ത്തല്‍ 75 ബേസിസ് പോയിന്റിനേക്കാള്‍ ഉയര്‍ന്നേക്കുമെന്നുള്ള ആശങ്കകള്‍ക്ക് ശക്തമായ യുഎസ് റീട്ടെയില്‍ വില്‍പ്പന കണക്കുകള്‍ കുറവു വരുത്തിയിട്ടുണ്ട്. ഇത് ആഗോള ഓഹരികള്‍ക്ക് ആവശ്യമായ ശുഭാപ്തി വിശ്വാസവും നല്‍കി. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്, ഈ ആഴ്ച നടക്കുന്ന മീറ്റിംഗില്‍, റെക്കോര്‍ഡ് ഉയരത്തിലെത്തിയ പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ ആദ്യമായി പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ആഭ്യന്തരതലത്തില്‍, ഐടി, ബാങ്കിംഗ് ഓഹരികളുടെ ഉയര്‍ച്ചയ്ക്ക് ബോട്ടം ഫിഷിംഗ് (വില താഴ്ന്നിരിക്കുമ്പോള്‍ ഓഹരികള്‍ വാങ്ങുന്ന രീതി) കാരണമായി. ബിസിനസ് വര്‍ദ്ധിക്കുമെന്നുള്ള പ്രതീക്ഷകളാല്‍ റിയല്‍റ്റി ഓഹരികള്‍ക്കും നേട്ടമുണ്ടായി.'