21 July 2022 12:13 PM IST
Stock Market Updates
നഷ്ടത്തില്‍ തുടങ്ങി നേട്ടത്തില്‍ അവസാനിച്ചു; സെന്‍സെക്‌സ് 284 പോയിന് ഉയർന്നു
MyFin Desk
Summary
നഷ്ടത്തോടെ വ്യാപാരം തുടങ്ങിയ വിപണി നേട്ടത്തില്‍ അവസാനിച്ചു. ക്രൂഡോയില്‍ വിലയിലെ കുറവും, വിദേശ നിക്ഷേപത്തിന്റെ ഒഴുക്കും അഞ്ചാം ദിവസവും വിപണിയെ നേട്ടത്തില്‍ ക്ലോസ് ചെയ്യാന്‍ സഹായിച്ചു. സെന്‍സെക്‌സ് 284.42 പോയിന്റ് ഉയര്‍ന്ന് 55,681.95 ലാണ് ക്ലോസ് ചെയ്തത്. വ്യാപരത്തിന്റെ ഒരു ഘട്ടത്തില്‍ 340.96 പോയിന്റ് ഉയര്‍ന്ന് 55.738.49 ല്‍ എത്തിയിരുന്നു. നിഫ്റ്റി 84.40 പോയിന്റ് നേട്ടത്തോടെ 16,605.25 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, ഏഷ്യന്‍ പെയിന്റ്‌സ്, ടെക് മഹീന്ദ്ര, എല്‍ […]
നഷ്ടത്തോടെ വ്യാപാരം തുടങ്ങിയ വിപണി നേട്ടത്തില്‍ അവസാനിച്ചു. ക്രൂഡോയില്‍ വിലയിലെ കുറവും, വിദേശ നിക്ഷേപത്തിന്റെ ഒഴുക്കും അഞ്ചാം ദിവസവും വിപണിയെ നേട്ടത്തില്‍ ക്ലോസ് ചെയ്യാന്‍ സഹായിച്ചു.
സെന്‍സെക്‌സ് 284.42 പോയിന്റ് ഉയര്‍ന്ന് 55,681.95 ലാണ് ക്ലോസ് ചെയ്തത്. വ്യാപരത്തിന്റെ ഒരു ഘട്ടത്തില്‍ 340.96 പോയിന്റ് ഉയര്‍ന്ന് 55.738.49 ല്‍ എത്തിയിരുന്നു. നിഫ്റ്റി 84.40 പോയിന്റ് നേട്ടത്തോടെ 16,605.25 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, ഏഷ്യന്‍ പെയിന്റ്‌സ്, ടെക് മഹീന്ദ്ര, എല്‍ ആന്‍ഡ് ടി, ആക്‌സിസ് ബാങ്ക്, പവര്‍ഗ്രിഡ് എന്നീ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ ജൂണിലവസാനിച്ച പാദത്തിലെ അറ്റാദായം 60.5 ശതമാനം ഉയര്‍ന്നതോടെ ബാങ്കിന്റെ ഓഹരികള്‍ 7.88 ശതമാനം ഉയര്‍ന്നു.
ഡോ റെഡ്ഡീസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എന്‍ടിപിസി എന്നീ ഓഹരികളാണ് നഷ്ടം നേരിട്ടത്.
"വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ വാങ്ങലിൻറെ പിന്തുണയില്‍, ആഗോള വിപണിയില്‍ നിന്നുള്ള സമ്മര്‍ദ്ദത്തിനിടയിലും ആഭ്യന്തര വിപണി ഉയരുകയും, നേട്ടത്തില്‍ ക്ലോസ് ചെയ്യുകയും ചെയ്തു. ആഗോള സൂചികകള്‍ നിരക്കുയര്‍ത്തല്‍ ആശങ്കകളെത്തുടര്‍ന്ന് നഷ്ടത്തിലാണ് വ്യാപാരം നടത്തിയത്" ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് റിസേര്‍ച്ച് മേധാവി വിനോദ് നായര്‍ പറഞ്ഞു.
ഏഷ്യന്‍ വിപണികളായ സിയോള്‍, ടോക്കിയോ എന്നിവ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാല്‍, ഷാങ്ഹായ്, ഹോംകോംഗ് വിപണികള്‍ നഷ്ടത്തിലായിരുന്നു.
യൂറോപ്യന്‍ വിപണികള്‍ മിഡ് സെഷന്‍ വ്യാപാരത്തില്‍ സമ്മിശ്ര പ്രവണതയിലാണ്.
പഠിക്കാം & സമ്പാദിക്കാം
Home
