22 July 2022 10:18 AM IST
Summary
വിപണികൾ ഇന്ന് മികച്ച നേട്ടത്തിൽ വ്യപാരം അവസാനിപ്പിച്ചു. സെൻസെക്സ് 390.28 പോയിന്റ് (0.70 ശതമാനം) ഉയർന്ന് 56,072.23-ലും നിഫ്റ്റി 114.20 പോയിന്റ് (0.69 ശതമാനം) നേട്ടത്തിൽ 16,719.45 ലും ക്ലോസ് ചെയ്തു. വിദേശ നിക്ഷേപകരുടെ വാങ്ങലുകളും, ആഗോള വിപണികളിലെ പോസിറ്റീവ് പ്രവണതകളും കാരണം ആദ്യഘട്ട വ്യാപാരത്തിൽ സെന്‍സെക്‌സ് 293 പോയിന്റിലധികം ഉയര്‍ന്നിരുന്നു. തുടക്കത്തി. തന്നെ ബിഎസ്ഇ സൂചിക 293.33 പോയിന്റ് ഉയര്‍ന്ന് 55,975.28 എന്ന നിലയിലും, എന്‍എസ്ഇ നിഫ്റ്റി 92.5 പോയിന്റ് ഉയര്‍ന്ന് 16,697.75 ലെത്തിയിരുന്നു. കൊട്ടക് […]
വിദേശ നിക്ഷേപകരുടെ വാങ്ങലുകളും, ആഗോള വിപണികളിലെ പോസിറ്റീവ് പ്രവണതകളും കാരണം ആദ്യഘട്ട വ്യാപാരത്തിൽ സെന്‍സെക്‌സ് 293 പോയിന്റിലധികം ഉയര്‍ന്നിരുന്നു. തുടക്കത്തി. തന്നെ ബിഎസ്ഇ സൂചിക 293.33 പോയിന്റ് ഉയര്‍ന്ന് 55,975.28 എന്ന നിലയിലും, എന്‍എസ്ഇ നിഫ്റ്റി 92.5 പോയിന്റ് ഉയര്‍ന്ന് 16,697.75 ലെത്തിയിരുന്നു.
കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി, ടൈറ്റന്‍ കമ്പനി, അള്‍ട്രാടെക് സിമന്റ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികള്‍ രാവിലെ നേട്ടത്തിലായിരുന്നു. അതേസമയം ഇന്‍ഫോസിസ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എന്‍ടിപിസി, ഐടിസി എന്നിവയുടെ ഓഹരികൾ നഷ്ടത്തിലായി.
ടോക്കിയോ, ഹോങ്കോങ്ങ് എന്നീ ഏഷ്യന്‍ വിപണികളില്‍ ഉയര്‍ന്ന നിരക്കിലാണ് വ്യാപാരം നടന്നത്. എന്നാല്‍ സിയോള്‍, ഷാങ്ഹായ് എന്നിവ നഷ്ടത്തിലാണ്. വ്യാഴാഴ്ച യുഎസ് വിപണികള്‍ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബ്രെന്റ് ക്രൂഡ് 1.08 ശതമാനം ഉയര്‍ന്ന് ബാരലിന് 104.96 ഡോളറിലെത്തി.
പഠിക്കാം & സമ്പാദിക്കാം
Home
