26 July 2022 3:38 PM IST
Summary
എയർകൂളർ നിർമ്മാതാക്കളായ സിംഫണി ലിമിറ്റഡിന്റെ ഓഹരികൾ വ്യാപാരത്തിനിടയിൽ 5 ശതമാനം ഉയർന്നു. ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 379 ശതമാനം വർധിച്ചതായി റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് വില ഉയർന്നത്. കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം 29 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നികുതി കിഴിച്ചുള്ള ലാഭം 6 കോടി രൂപയായിരുന്നു. പ്രവർത്തനത്തിൽ നിന്നുള്ള വരുമാനം 43 ശതമാനം വർധിച്ച് 329 കോടി രൂപയായി. മൊത്ത ലാഭം (gross margins) 210 ബേസിസ് പോയിന്റ് […]
എയർകൂളർ നിർമ്മാതാക്കളായ സിംഫണി ലിമിറ്റഡിന്റെ ഓഹരികൾ വ്യാപാരത്തിനിടയിൽ 5 ശതമാനം ഉയർന്നു. ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 379 ശതമാനം വർധിച്ചതായി റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് വില ഉയർന്നത്. കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം 29 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നികുതി കിഴിച്ചുള്ള ലാഭം 6 കോടി രൂപയായിരുന്നു. പ്രവർത്തനത്തിൽ നിന്നുള്ള വരുമാനം 43 ശതമാനം വർധിച്ച് 329 കോടി രൂപയായി. മൊത്ത ലാഭം (gross margins) 210 ബേസിസ് പോയിന്റ് ഉയർന്നു 45.6 ശതമാനമായി.
കോവിഡ് പ്രതിസന്ധികൾ മൂലം കഴിഞ്ഞ രണ്ട് വേനൽക്കാല സീസണുകളിൽ വിറ്റഴിക്കാത്ത ഉത്പന്നങ്ങൾ ഏറെ ഉണ്ടായിരുന്നുവെങ്കിലും ഇത്തവണ ഏപ്രിൽ-ജൂൺ പാദത്തിൽ കമ്പനി ഏറ്റവും ഉയർന്ന ത്രൈമാസ വിൽപ്പനയാണ് റിപ്പോർട്ട് ചെയ്തത്. കമ്പനിയുടെ കെട്ടിക്കിടക്കുന്ന ഉത്പന്ന ശേഖരം ഇപ്പോൾ സാധാരണ നിലയിലേക്കെത്തിയതായും കമ്പനി അറിയിച്ചു. ജനറൽ ട്രേഡ്, മോഡേൺ ട്രേഡ്, റീജനൽ ചെയിൻ ഫോർമാറ്റ്, ഡയറക്റ്റ് ടു കൺസ്യൂമർ, ഇ-കോമേർസ് എന്നീ ചാനലുകളിലെ വിൽപ്പന മികച്ചതായിരുന്നു. ഓഹരി ഇന്ന് 3.42 ശതമാനം നേട്ടത്തിൽ 960.10 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
പഠിക്കാം & സമ്പാദിക്കാം
Home
