image

1 Aug 2022 5:55 AM IST

Stock Market Updates

വിപണിയില്‍ മുന്നേറ്റം; സെന്‍സെക്‌സ് 300 പോയിന്റ് നേട്ടത്തിൽ, നിഫ്റ്റി 17,200 ൽ

MyFin Desk

വിപണിയില്‍ മുന്നേറ്റം; സെന്‍സെക്‌സ് 300 പോയിന്റ് നേട്ടത്തിൽ, നിഫ്റ്റി 17,200 ൽ
X

Summary

മുംബൈ: ആഗോള വിപണിയിലെ സ്ഥിരതയാര്‍ന്ന തുടക്കത്തിന്റെയും, വിദേശ നിക്ഷേപ വരവിന്റെയും പിന്‍ബലത്തില്‍ വിപണി നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചു. രാവിലെ 11.10 ന്, സെന്‍സെക്‌സ് 379 പോയിന്റ് നേട്ടത്തിൽ 57,949.29 ലേക്കും, നിഫ്റ്റി 117.80 പോയിന്റ് ഉയര്‍ന്ന് 17,276.05 ലേക്കും എത്തി. തുടക്കത്തിൽ, സെന്‍സെക്‌സ് 274.01 പോയിന്റ് ഉയര്‍ന്ന് 57,844.27 ലും, നിഫ്റ്റി 86.55 പോയിന്റ് നേട്ടത്തോടെ 17,244.80 ലുമായിരുന്നു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി സുസുക്കി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, പവര്‍ഗ്രിഡ്, അള്‍ട്രടെക് സിമെ​ന്റ്, ഡോ റെഡ്ഡീസ്, വിപ്രോ, […]


മുംബൈ: ആഗോള വിപണിയിലെ സ്ഥിരതയാര്‍ന്ന തുടക്കത്തിന്റെയും, വിദേശ നിക്ഷേപ വരവിന്റെയും പിന്‍ബലത്തില്‍ വിപണി നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചു. രാവിലെ 11.10 ന്, സെന്‍സെക്‌സ് 379 പോയിന്റ് നേട്ടത്തിൽ 57,949.29 ലേക്കും, നിഫ്റ്റി 117.80 പോയിന്റ് ഉയര്‍ന്ന് 17,276.05 ലേക്കും എത്തി.

തുടക്കത്തിൽ, സെന്‍സെക്‌സ് 274.01 പോയിന്റ് ഉയര്‍ന്ന് 57,844.27 ലും, നിഫ്റ്റി 86.55 പോയിന്റ് നേട്ടത്തോടെ 17,244.80 ലുമായിരുന്നു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി സുസുക്കി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, പവര്‍ഗ്രിഡ്, അള്‍ട്രടെക് സിമെ​ന്റ്, ഡോ റെഡ്ഡീസ്, വിപ്രോ, ഭാരതി എയര്‍ടെല്‍ എന്നിവയാണ് ആദ്യ ഘട്ട വ്യാപാരത്തില്‍ നേട്ടമുണ്ടാക്കിയ കമ്പനികള്‍. സണ്‍ ഫാര്‍മ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണീലിവര്‍, ബജാജ് ഫിന്‍സെര്‍വ് എന്നീ ഓഹരികള്‍ നഷ്ടം നേരിട്ടു.

ഏഷ്യന്‍ വിപണികളായ സിയോള്‍, ഷാങ്ഹായ്, ടോക്കിയോ എന്നിവ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഹോംകോംഗ് വിപണി മാത്രമാണ് നഷ്ടത്തില്‍.
അമേരിക്കന്‍ വിപണി വെള്ളിയാഴ്ച്ച നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
മേത്ത ഇക്വിറ്റീസ് സീനിയര്‍ വൈസ് പ്രസിഡന്റ് പ്രശാന്ത് തപ്‌സെ പറയുന്നു: "വിപണിയുടെ ശ്രദ്ധ ഇന്ന് പുറത്തു വരാനിരിക്കുന്ന ജൂലൈയിലെ വാഹന വില്‍പ്പന കണക്കുകളിലായിരിക്കും. ഇത് ആഭ്യന്തര സമ്പദ് വ്യവസ്ഥയുടെ ആരോഗ്യത്തെക്കുറിച്ചുള്ള സൂചന കൂടിയാണ്."

അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 1.07 ശതമാനം താഴ്ന്ന് 102.86 ഡോളറായി. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ അറ്റ വാങ്ങലുകാരായി തുടരുകയാണ്. വെള്ളിയാഴ്ച്ച വിദേശ നിക്ഷേപകര്‍ 1,046.32 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി.

ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറയുന്നു: "ഇന്ത്യന്‍ വിപണിയെ സംബന്ധിച്ച് ഏറെ പോസിറ്റീവായ കാര്യം ജൂലൈയില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ അറ്റ വാങ്ങലുകാരായി മാറിയെന്നതാണ്. ഇതിനു മുമ്പുള്ള ഒമ്പത് മാസവും അവര്‍ അറ്റ വില്‍പ്പനക്കാരായിരുന്നു. ഡോളര്‍ ഇന്‍ഡെക്‌സില്‍ കുത്തനെയുണ്ടായ ഇടിവ് (109 നു മുകളില്‍ നിന്ന് 106 ന് താഴേക്ക്) സൂചിപ്പിക്കുന്നത് ഡോളറിലേക്ക് നിക്ഷേപം ഒഴുകുന്നതിന് കുറവുണ്ടായിരിക്കുന്നുവെന്നാണ്. ബാങ്കിംഗ്-ധനകാര്യ ഓഹരികളുടെ മികച്ച പ്രകടനത്തിനുശേഷം ഇപ്പോള്‍ കാപിറ്റല്‍ ഗുഡ്‌സ്, ഓട്ടോമൊബൈല്‍സ്, ചില ഫാര്‍മ ഓഹരികള്‍ എന്നിവയില്‍ മുന്നേറ്റം കാണപ്പെടുന്നു. ധനകാര്യ ഓഹരികള്‍ അവയുടെ സ്ഥിതി കൂടുതല്‍ മെച്ചപ്പെടുത്തിയേക്കാം."