image

4 Aug 2022 9:19 AM GMT

Stock Market Updates

അറ്റാദായത്തിൽ ഇടിവ്: ഓൺമൊബൈൽ ഓഹരികൾക്ക് 5 ശതമാനം താഴ്ച്ച

Suresh Varghese

അറ്റാദായത്തിൽ ഇടിവ്: ഓൺമൊബൈൽ ഓഹരികൾക്ക് 5 ശതമാനം താഴ്ച്ച
X

Summary

ഗെയിമിങ്ങ് ഉൽപ്പന്ന കമ്പനിയായ ഓൺമൊബൈൽ ഗ്ലോബലിന്റെ ഓഹരികൾ വ്യാപാരത്തിനിടയിൽ ഇന്ന് 5.74 ശതമാനം ഇടിഞ്ഞ് 120.50 രൂപ വരെയെത്തി. ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായത്തിൽ കുത്തനെയുള്ള വീഴ്ച്ച രേഖപ്പെടുത്തിയതിനെ തുടർന്നാണ് വിലയിടിവുണ്ടായത്. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 4.12 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ലാഭം 16.40 കോടി രൂപയായിരുന്നു. ഇത് 74.87 ശതമാനത്തിന്റെ ഇടിവാണ്. സ്ഥിരമായ വരുമാന വളർച്ചക്ക് കമ്പനി മാർക്കറ്റിങ്ങിൽ കൂടുതൽ നിക്ഷേപിക്കുന്നതിനാലാണ് നഷ്ടമുണ്ടായതെന്നും, ലാഭക്ഷമതയിൽ ഉണ്ടായ ഈ കുറവ് താല്കാലികമാണെന്നും […]


ഗെയിമിങ്ങ് ഉൽപ്പന്ന കമ്പനിയായ ഓൺമൊബൈൽ ഗ്ലോബലിന്റെ ഓഹരികൾ വ്യാപാരത്തിനിടയിൽ ഇന്ന് 5.74 ശതമാനം ഇടിഞ്ഞ് 120.50 രൂപ വരെയെത്തി. ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായത്തിൽ കുത്തനെയുള്ള വീഴ്ച്ച രേഖപ്പെടുത്തിയതിനെ തുടർന്നാണ് വിലയിടിവുണ്ടായത്. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 4.12 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ലാഭം 16.40 കോടി രൂപയായിരുന്നു. ഇത് 74.87 ശതമാനത്തിന്റെ ഇടിവാണ്.

സ്ഥിരമായ വരുമാന വളർച്ചക്ക് കമ്പനി മാർക്കറ്റിങ്ങിൽ കൂടുതൽ നിക്ഷേപിക്കുന്നതിനാലാണ് നഷ്ടമുണ്ടായതെന്നും, ലാഭക്ഷമതയിൽ ഉണ്ടായ ഈ കുറവ് താല്കാലികമാണെന്നും മാനേജ്‌മെന്റ് പറഞ്ഞു.

കമ്പനിയുടെ മൊത്തം ചെലവ് 11 ശതമാനം വർധിച്ചു 130.18 കോടി രൂപയായി. കമ്പനിയുടെ മറ്റു ചെലവുകൾ, പരസ്യങ്ങളുടേതുൾപ്പെടെ, 48 ശതമാനം ഉയർന്നു 25.54 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 17.25 കോടി രൂപയായിരുന്നു. ഓഹരി ഇന്ന് 4.81 ശതമാനം നഷ്ടത്തിൽ 121.70 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.