image

8 Aug 2022 10:05 AM GMT

Stock Market Updates

അഡ്വാന്‍സ്ഡ് എന്‍സൈം ലാഭം കുറഞ്ഞു; ഓഹരിയിൽ ഇടിവ്

Bijith R

അഡ്വാന്‍സ്ഡ് എന്‍സൈം ലാഭം കുറഞ്ഞു; ഓഹരിയിൽ ഇടിവ്
X

Summary

പ്രമുഖ സ്പെഷ്യാലിറ്റി ബയോ-ടെക് കമ്പനിയായ അഡ്വാന്‍സ്ഡ് എന്‍സൈം ടെക്നോളജീസിന്റെ ജൂണ്‍ പാദ അറ്റാദായത്തില്‍ കനത്ത ഇടിവ് രേഖപ്പെടുത്തിയതിനെത്തുടര്‍ന്ന് കമ്പനിയുടെ ഓഹരികള്‍ ഇന്ന് വ്യാപാരത്തിനിടയില്‍ 5 ശതമാനത്തിലധികം ഇടിഞ്ഞു. മുന്‍ വര്‍ഷം ഒന്നാം പാദത്തിലെ നികുതി കിഴിച്ചുള്ള ലാഭമായ 39.7 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 56 ശതമാനം ഇടിവോടെ ലാഭം 17.6 കോടി രൂപയായി. പാദാടിസ്ഥാനത്തില്‍, നികുതി കിഴിച്ചുള്ള ലാഭം 25.3 കോടി രൂപയില്‍ നിന്ന് 30 ശതമാനം കുറഞ്ഞു. ഹ്യൂമന്‍ നുട്രീഷന്‍, ബയോ-പ്രോസസിംഗ്, സ്‌പെഷ്യലൈസ്ഡ് […]


പ്രമുഖ സ്പെഷ്യാലിറ്റി ബയോ-ടെക് കമ്പനിയായ അഡ്വാന്‍സ്ഡ് എന്‍സൈം ടെക്നോളജീസിന്റെ ജൂണ്‍ പാദ അറ്റാദായത്തില്‍ കനത്ത ഇടിവ് രേഖപ്പെടുത്തിയതിനെത്തുടര്‍ന്ന് കമ്പനിയുടെ ഓഹരികള്‍ ഇന്ന് വ്യാപാരത്തിനിടയില്‍ 5 ശതമാനത്തിലധികം ഇടിഞ്ഞു. മുന്‍ വര്‍ഷം ഒന്നാം പാദത്തിലെ നികുതി കിഴിച്ചുള്ള ലാഭമായ 39.7 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 56 ശതമാനം ഇടിവോടെ ലാഭം 17.6 കോടി രൂപയായി. പാദാടിസ്ഥാനത്തില്‍, നികുതി കിഴിച്ചുള്ള ലാഭം 25.3 കോടി രൂപയില്‍ നിന്ന് 30 ശതമാനം കുറഞ്ഞു.

ഹ്യൂമന്‍ നുട്രീഷന്‍, ബയോ-പ്രോസസിംഗ്, സ്‌പെഷ്യലൈസ്ഡ് മാനുഫാക്ചറിംഗ് ബിസിനസ്സ് എന്നിവയിലെ തളര്‍ച്ച മൂലം പ്രവര്‍ത്തനത്തില്‍ നിന്നുള്ള വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 12 ശതമാനം കുറഞ്ഞ് 121.1 കോടി രൂപയായി. 2023 സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ ഹ്യൂമന്‍ നുട്രീഷന്‍ വിഭാഗത്തില്‍ നിന്നുള്ള വരുമാനം 10 ശതമാനം ഇടിഞ്ഞ് 80.7 കോടി രൂപയായി. ബയോ-പ്രോസസിംഗ് വിഭാഗത്തില്‍ നിന്നുള്ള വരുമാനം ജൂണ്‍ പാദത്തില്‍ 10 ശതമാനം ഇടിഞ്ഞ് 18.3 കോടി രൂപയായി. സ്‌പെഷ്യലൈസ്ഡ് മാനുഫാക്ചറിംഗ് വിഭാഗത്തില്‍ നിന്നുള്ള വരുമാനം 52 ശതമാനം ഇടിഞ്ഞ് 6.5 കോടി രൂപയിലുമെത്തി. എന്നിരുന്നാലും, അനിമല്‍ നുട്രീഷന്‍ ബിസിനസില്‍ നിന്നുള്ള കമ്പനിയുടെ വരുമാനം 11 ശതമാനം മെച്ചപ്പെട്ട് 15.6 കോടി രൂപയായി. കമ്പനിയുടെ ഓഹരികള്‍ 4.88 ശതമാനം ഇടിഞ്ഞ് 278.85 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.