image

20 Aug 2022 12:11 AM GMT

Buy/Sell/Hold

ഐസിഐസിഐ ലൊംബാർഡ് വാങ്ങാം: മോത്തിലാൽ ഓസ്വാൾ

Bijith R

ഐസിഐസിഐ ലൊംബാർഡ് വാങ്ങാം: മോത്തിലാൽ ഓസ്വാൾ
X

Summary

കമ്പനി: ഐസിഐസിഐ ലൊംബാർഡ് ജനറൽ ഇൻഷുറൻസ് ശുപാർശ: വാങ്ങുക നിലവിലെ വിപണി വില: 1,237.55 രൂപ ഫിനാഷ്യൽ ഇന്റർമീഡിയറി: മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവ്വീസസ് ഇന്ത്യൻ ഇൻഷുറൻസ് വ്യവസായത്തിൽ കാര്യമായ പരിവർത്തനമാണ് ഇപ്പോൾ സംഭവിക്കുന്നത്. റെഗുലേറ്ററി ചട്ടങ്ങൾ കർശനമാക്കിയതും, ചാഞ്ചാട്ടമുള്ള വിപണിയും, മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്ന ഉപഭോക്താക്കളുടെ പ്രതീക്ഷകളുമാണ് കമ്പനികൾ നേരിടുന്ന പ്രധാന വെല്ലുവിളികൾ. എങ്കിലും ഈ പ്രതികൂല കാലാവസ്ഥയിലും കമ്പനികൾ ടെക്നോളജിയെ കൂട്ടുപിടിച്ചുകൊണ്ട് മികച്ച വളർച്ചയ്ക്കായി തയ്യാറെടുക്കുന്നുണ്ട്. ഐസിഐസിഐ ജിഐ, കമ്പനിയുടെ വാർഷിക റിപ്പോർട്ടിലൂടെ, അതിവേഗം മാറ്റം […]


കമ്പനി: ഐസിഐസിഐ ലൊംബാർഡ് ജനറൽ ഇൻഷുറൻസ്
ശുപാർശ: വാങ്ങുക
നിലവിലെ വിപണി വില: 1,237.55 രൂപ
ഫിനാഷ്യൽ ഇന്റർമീഡിയറി: മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവ്വീസസ്

ഇന്ത്യൻ ഇൻഷുറൻസ് വ്യവസായത്തിൽ കാര്യമായ പരിവർത്തനമാണ് ഇപ്പോൾ സംഭവിക്കുന്നത്. റെഗുലേറ്ററി ചട്ടങ്ങൾ കർശനമാക്കിയതും, ചാഞ്ചാട്ടമുള്ള വിപണിയും, മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്ന ഉപഭോക്താക്കളുടെ പ്രതീക്ഷകളുമാണ് കമ്പനികൾ നേരിടുന്ന പ്രധാന വെല്ലുവിളികൾ. എങ്കിലും ഈ പ്രതികൂല കാലാവസ്ഥയിലും കമ്പനികൾ ടെക്നോളജിയെ കൂട്ടുപിടിച്ചുകൊണ്ട് മികച്ച വളർച്ചയ്ക്കായി തയ്യാറെടുക്കുന്നുണ്ട്. ഐസിഐസിഐ ജിഐ, കമ്പനിയുടെ വാർഷിക റിപ്പോർട്ടിലൂടെ, അതിവേഗം മാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്ന ഇൻഷുറൻസ് വ്യവസായത്തിൽ മുൻനിരയിലെത്തുമെന്നുള്ള ഉറപ്പുകളാണ് നൽകുന്നത്.

കമ്പനിയുടെ ബിസിനസ് തന്ത്രങ്ങൾ അടിസ്ഥാനമാക്കിയിരിക്കുന്നത് വിപണി വിഹിതം വർധിപ്പിക്കുക, ഉപഭോക്‌തൃ സേവനങ്ങളും സാങ്കേതിക വിദ്യയും മെച്ചപ്പെടുത്തുക, ഉത്പന്നങ്ങൾ വികസിപ്പിക്കുക, പുതിയ വിപണി അവസരങ്ങൾ ഉൾക്കൊള്ളുക, ശക്തമായ റിസ്ക് മാനേജ്മെന്റും പ്രവർത്തന ലാഭവും നടപ്പിലാക്കുക എന്നിവയിലാണ്.

ലാഭകരമായ മേഖലകളുടെ വളർച്ചയിൽ കമ്പനി കൂടുതൽ ശ്രദ്ധിച്ചു. വാണിജ്യ വാഹന മേഖലയിലുള്ള സാന്നിധ്യം വർധിപ്പിച്ചും, ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസുകൾക്ക് പ്രാധാന്യം നൽകിയും, എസ്എം ഇ ബിസിനസുകളിൽ ഊന്നൽ നൽകിയും ലാഭക്ഷമത വർധിപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നത്.

കമ്പനി ഈ വർഷം ഭാരതി ആക്‌സയുമായി വിജയകരമായി ലയനം പൂർത്തിയാക്കിയിരുന്നു. ഈ കരാറിലൂടെ, മുൻ സാമ്പത്തിക വർഷത്തിൽ കമ്പനിക്ക് ഭാഗികമായി ഗുണങ്ങൾ ലഭിച്ചിട്ടുണ്ട്. അടുത്ത വർഷം ഇത് പൂർണമായും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എങ്കിലും, കമ്പനി ഇതിൽ നിന്നുള്ള അധിക ലാഭത്തെ വിതരണ ശൃംഖല, സാങ്കേതിക വിദ്യ, ഡിജിറ്റൽ, ക്ലെയിം സേവനങ്ങൾ എന്നിവയുടെ വിപുലീകരണത്തിനായി വിനിയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിലേക്കായി 100 മുതൽ 150 കോടി രൂപയുടെ അധിക നിക്ഷേപം നടത്താനും ലക്ഷ്യമിടുന്നുണ്ട്. ഹെൽത്ത് ഏജൻസി ചാനലിന്റെ വിപുലീകരണത്തിനായുള്ള നടപടികൾ കമ്പനി സ്വീകരിച്ചിട്ടുണ്ട്. ഇത് കമ്പനിയുടെ വളർച്ചയിൽ വലിയ തോതിലുള്ള പങ്കാണ് വഹിക്കുന്നത്. ഇതിനായി 2022 സാമ്പത്തിക വർഷത്തിൽ 1,000 റീട്ടെയിൽ ഹെൽത്ത് ഏജൻസി മാനേജർമാരെ കമ്പനി നിയമിച്ചിട്ടുണ്ട്. ഈ ഏജന്റുമാരുടെ ഉത്പാദനക്ഷമത വർദ്ധിക്കുന്നതിലൂടെ കമ്പനിയുടെ മുന്നോട്ടുള്ള വളർച്ച ത്വരിതപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉത്പ്പന്ന ശ്രേണി വർധിപ്പിക്കാനായി മുൻ സാമ്പത്തിക വർഷത്തിൽ കമ്പനി 21 ഉത്പന്നങ്ങളാണ് അവതരിപ്പിച്ചത്.

ഐസിഐസിഐജിഐ യ്ക്ക് എല്ലാ വാണിജ്യ ബിസിനസുകളിലും അവരുടെ വിപണി വിഹിതം വർധിപ്പിക്കുന്നതിന് സാധിച്ചിട്ടുണ്ട്. എസ്എംഇ വിഭാഗത്തിലെ ശക്തമായ സാന്നിധ്യം, ഉയർന്നു വരുന്ന പ്രദേശങ്ങളിലെ നിക്ഷേപങ്ങൾ, നൂതനമായ മൂല്യാധിഷ്ഠിത സേവനങ്ങളും, വിപുലമായ നേരിട്ടുള്ള ഇടപെടലുകളും, നേതൃത്വ പാടവവുമാണ് കമ്പനിയെ ഇതിനു സഹായിച്ചത്.