image

1 Sept 2022 10:10 AM IST

Stock Market Updates

ഏഷ്യൻ വിപണികൾക്കൊപ്പം സെൻസെക്‌സും നിഫ്റ്റിയും തകർച്ചയിൽ

MyFin Desk

ഏഷ്യൻ വിപണികൾക്കൊപ്പം സെൻസെക്‌സും നിഫ്റ്റിയും തകർച്ചയിൽ
X

Summary

മുംബൈ: ദുര്‍ബലമായ ആഗോള വിപണികള്‍ക്കൊപ്പം ആഭ്യന്തര വിപണിയും തകർച്ചയിലേക്ക് നീങ്ങി. ബി എസ് സി സെൻസെക്സ് 770.48 പോയിന്റ് ഇടിഞ്ഞു 58,766.59 -ലും നിഫ്റ്റി 216.50 പോയിന്റ് താഴ്ന്ന് 17,542.80 അവസാനിച്ചു. ഐടി, ബാങ്കിംഗ് ഓഹരികള്‍ നഷ്ടത്തിലായതാണ് വീഴ്ചയുടെ ഒരു പ്രധാന കാരണം. നിഫ്റ്റി 50-ലെ 50 ഓഹരികളിൽ 38 എണ്ണം താഴ്ന്നപ്പോൾ 12 എണ്ണം മാത്രം ഉയർച്ചയിലാണ്. ഇന്‍ഫോസിസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, […]


മുംബൈ: ദുര്‍ബലമായ ആഗോള വിപണികള്‍ക്കൊപ്പം ആഭ്യന്തര വിപണിയും തകർച്ചയിലേക്ക് നീങ്ങി.

ബി എസ് സി സെൻസെക്സ് 770.48 പോയിന്റ് ഇടിഞ്ഞു 58,766.59 -ലും നിഫ്റ്റി 216.50 പോയിന്റ് താഴ്ന്ന് 17,542.80 അവസാനിച്ചു.

ഐടി, ബാങ്കിംഗ് ഓഹരികള്‍ നഷ്ടത്തിലായതാണ് വീഴ്ചയുടെ ഒരു പ്രധാന കാരണം.

നിഫ്റ്റി 50-ലെ 50 ഓഹരികളിൽ 38 എണ്ണം താഴ്ന്നപ്പോൾ 12 എണ്ണം മാത്രം ഉയർച്ചയിലാണ്.

ഇന്‍ഫോസിസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്സിഎല്‍ ടെക്നോളജീസ്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് നഷ്ടം നേരിട്ട പ്രധാന ഓഹരികൾ.

ടാറ്റ കൺസ്യൂമർ, ബജാജ് ഫിന്‍സെര്‍വ്, ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്സ്, അള്‍ട്രാടെക് സിമന്റ്, ഐഷർ മോട്ടോർസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഗണേശ ചതുര്‍ത്ഥി പ്രമാണിച്ച് ഇന്നലെ (ബുധനാഴ്ച) ഓഹരി വിപണികള്‍ക്ക് അവധിയായിരുന്നു.

"ഉയർന്ന നിരക്ക് വർധനവും, വർധിച്ച പണപ്പെരുപ്പവും, മന്ദഗതിയിലുള്ള സമ്പദ് വ്യവസ്ഥയും ആഗോള വിപണികളിൽ സമ്മർദ്ദം ചെലുത്തി. ആഭ്യന്തര വിപണിയിലും ഇത് കാര്യമായി പ്രതിഫലിച്ചു. ഇന്ത്യയുടെ ഒന്നാം പാദത്തിലെ ജി ഡി പി നിരക്ക് ആർ ബിഐ കണക്കാക്കിയ 16.2 ശതമാനത്തിനു താഴെയാണെങ്കിലും, നിർമാണ പ്രവർത്തനങ്ങളിൽ ഇതുവരെ ശക്തമായ വളർച്ച കാണുന്നതിനാൽ ആഭ്യന്തര വിപണിയിൽ മികച്ച തിരിച്ചു വരവിനു സാധ്യതയുണ്ട്. വിദേശ നിക്ഷേപകരുടെ പിന്തുണയും ഒരു പരിധി വരെ വിപണിക്ക് ആശ്വാസമാണ്," ജിയോ ജിത് ഫിനാൻഷ്യൽ സർവീസിന്റെ റിസർച്ച് ഹെഡ് വിനോദ് നായർ പറഞ്ഞു.

ഉച്ചക്ക് 3.30-നു സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി 84 പോയിന്റ് ഉയർന്നു 17,594 ലാണ് വ്യാപാരം നടക്കുന്നത്.

ഏഷ്യയിലെ മറ്റ് ഓഹരി വിപണികളായ നിക്കേ, ഹാങ്ങ് സെങ് , ഹോങ്കോംഗ്, തായ്‌വാൻ, കോസ്‌പി, ഷാങ്ഹായ് എന്നിവ താഴ്ചയിൽ അവസാനിച്ചു.

ബ്രെന്റ് ക്രൂഡ് ബാരലിന് 2.84 ശതമാനം ഇടിഞ്ഞ് 96.49 യുഎസ് ഡോളറിലെത്തി.

ചൊവ്വാഴ്ച വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) 4,165.86 കോടി രൂപയുടെ ഓഹരികള്‍ അധികമായി വാങ്ങി.