7 Sept 2022 1:45 PM IST
നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച് വിപണി; സെന്‍സെക്‌സ് 168.08 പോയിന്റ് താഴ്ന്നു
MyFin Desk
Summary
മുംബൈ : സെന്‍സെക്‌സ് 168.08 പോയിന്റ് താഴ്ന്ന് 59028.91 ലും, നിഫ്റ്റി 31.20 പോയിന്റ് താഴ്ന്ന് 17624.40 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയ്ക്ക് തിരിച്ചടി ഏറ്റത്തിനാലും ആഗോള വിപണി ദുര്‍ബലമായതിനാലും ആഭ്യന്തര വിപണി ഇന്ന് ആരംഭിച്ചത് താഴ്ച്ചയിലാണ്. മാരുതി, ബജാജ് ആട്ടോ, അപ്പോളോ ഹോസ്പിറ്റൽസ്, ഐഷർ മോട്ടോർസ്, എച് ഡി എഫ് സി, ഇന്ഡസ് ഇൻഡ് ബാങ്ക് തുടങ്ങിയ ഓഹരികൾക്ക് വലിയ തിരിച്ചടി നേരിട്ടു. എന്നാല്‍ ശ്രീ സിമന്റ്, അൾട്രാടെക്, അദാനി […]
മുംബൈ : സെന്‍സെക്‌സ് 168.08 പോയിന്റ് താഴ്ന്ന് 59028.91 ലും, നിഫ്റ്റി 31.20 പോയിന്റ് താഴ്ന്ന് 17624.40 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയ്ക്ക് തിരിച്ചടി ഏറ്റത്തിനാലും ആഗോള വിപണി ദുര്‍ബലമായതിനാലും ആഭ്യന്തര വിപണി ഇന്ന് ആരംഭിച്ചത് താഴ്ച്ചയിലാണ്.
മാരുതി, ബജാജ് ആട്ടോ, അപ്പോളോ ഹോസ്പിറ്റൽസ്, ഐഷർ മോട്ടോർസ്, എച് ഡി എഫ് സി, ഇന്ഡസ് ഇൻഡ് ബാങ്ക് തുടങ്ങിയ ഓഹരികൾക്ക് വലിയ തിരിച്ചടി നേരിട്ടു.
എന്നാല്‍ ശ്രീ സിമന്റ്, അൾട്രാടെക്, അദാനി പോർട്സ്, കോൾ ഇന്ത്യ, ഗ്രാസിം, ബ്രിട്ടാനിയ എന്നീ കമ്പനികള്‍ നേട്ടത്തിലാണ്.
"ഏറ്റവും പുതിയതായി പുറത്തുവന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത് യുഎസ് ഫെഡ് പലിശ നിരക്ക് ഉയര്‍ത്തുന്നത് തുടരുമെന്നാണ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സപ്ലൈ മാനേജ്‌മെന്റിന്റെ യുഎസ് നോണ്‍ മാനുഫാക്ച്ചറിംഗ് പിഎംഐ പ്രകാരം കഴിഞ്ഞമാസം സർവീസ് മേഖല പ്രതീക്ഷിച്ചതിലും കൂടുതലായി വികസിച്ചു. ഇത് ആഗോള വിപണികളില്‍ സമ്മര്‍ദ്ദം നല്‍കി. പ്രധാന സൂചികകളെല്ലാം ആഗോള പ്രവണതയെ പിന്തുടര്‍ന്നു. എന്നിരുന്നാലും, മിഡ് ആന്‍ഡ് സ്‌മോള്‍ കാപ് മികച്ച പ്രകടനത്തോടെ മുന്നിട്ടു നിന്നു", ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ റിസേര്‍ച്ച് മേധാവി വിനോദ് നായര്‍ പറഞ്ഞു.
ഏഷ്യയിലെ സിയോള്‍, ഷാങ്ഹായ്, ടോക്കിയോ, ഹോങ്കോംഗ് എന്നീ വിപണികള്‍ താഴ്ന്ന നിലയിലാണ് അവസാനിപ്പിച്ചത്.
ഇന്നലെ സെന്‍സെക്‌സ് 48.99 പോയിന്റ് അഥവാ 0.08 ശതമാനം താഴ്ന്ന് 59,196.99ലും, നിഫ്റ്റി 10.20 പോയിന്റ് അഥവാ 0.06 ശതമാനം ഇടിഞ്ഞ് 17,655.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബ്രെന്റ് ക്രൂഡ് വില ബാരലിന് 1.28 ശതമാനം ഇടിഞ്ഞ് 91.61 യുഎസ് ഡോളറിലെത്തി.
എക്സ്ചേഞ്ച് ഡാറ്റ പ്രകാരം ചൊവ്വാഴ്ച 1,144.53 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയതിനാല്‍ വിദേശ സ്ഥാപന നിക്ഷേപകര്‍ അറ്റവാങ്ങലുകാരായി.
പഠിക്കാം & സമ്പാദിക്കാം
Home
