9 Sept 2022 7:00 AM IST
Summary
കഴിഞ്ഞ ദിവസത്തെ നേട്ടം തുടർന്ന് കൊണ്ട് ഇന്നും വിപണികൾ ശക്തമായ നിലയിൽ തന്നെ വ്യപാരം ആരംഭിച്ചു. വിദേശ നിക്ഷേപകരുടെ നിക്ഷേപവും, ആഗോള വിപണിയുടെ ശുഭകരമായ മുന്നേറ്റവും ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചു. സെൻസെക്സ് 431.58 പോയിന്റ് ഉയർന്നു 60,119.80 ൽ എത്തി. നിഫ്റ്റി 127.2 പോയിന്റ് ഉയർന്നു 17,925.95 ലും എത്തി. ഇൻഡസ്ഇന്ദ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടാറ്റ സ്റ്റീൽ, ഹിന്ദുസ്ഥാൻ യൂണിലിവർ, എൻടിപിസി, ഇൻഫോസിസ്, ഡോ. റെഡ്ഢി, സൺ ഫർമാ, ഐ സി ഐ സി ഐ ബാങ്ക് എന്നിവ മികച്ച നേട്ടത്തിലാണ്. ഭാരതി എയർടെൽ, ബജാജ് ഫിൻസേർവ്, നെസ്‌ലെ ഇന്ത്യ, ബജാജ് ഫിനാൻസ് എന്നിവ നഷ്ടത്തിലാണ്. ഏഷ്യൻ വിപണിയിൽ, ഷാങ്ങ്ഹായ്, ടോക്കിയോ, ഹോംഗ് കോങ്ങ് എന്നിവ നേട്ടത്തിലാണ് വ്യാപാരം […]
കഴിഞ്ഞ ദിവസത്തെ നേട്ടം തുടർന്ന് കൊണ്ട് ഇന്നും വിപണികൾ ശക്തമായ നിലയിൽ തന്നെ വ്യപാരം ആരംഭിച്ചു. വിദേശ നിക്ഷേപകരുടെ നിക്ഷേപവും, ആഗോള വിപണിയുടെ ശുഭകരമായ മുന്നേറ്റവും ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചു. സെൻസെക്സ് 431.58 പോയിന്റ് ഉയർന്നു 60,119.80 ൽ എത്തി. നിഫ്റ്റി 127.2 പോയിന്റ് ഉയർന്നു 17,925.95 ലും എത്തി.
ഇൻഡസ്ഇന്ദ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടാറ്റ സ്റ്റീൽ, ഹിന്ദുസ്ഥാൻ യൂണിലിവർ, എൻടിപിസി, ഇൻഫോസിസ്, ഡോ. റെഡ്ഢി, സൺ ഫർമാ, ഐ സി ഐ സി ഐ ബാങ്ക് എന്നിവ മികച്ച നേട്ടത്തിലാണ്.
ഭാരതി എയർടെൽ, ബജാജ് ഫിൻസേർവ്, നെസ്‌ലെ ഇന്ത്യ, ബജാജ് ഫിനാൻസ് എന്നിവ നഷ്ടത്തിലാണ്.
ഏഷ്യൻ വിപണിയിൽ, ഷാങ്ങ്ഹായ്, ടോക്കിയോ, ഹോംഗ് കോങ്ങ് എന്നിവ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
യു എസ് വിപണി നേട്ടത്തിലാണ് വ്യാഴാഴ്ച വ്യപാരം അവസാനിപ്പിച്ചത്.
വ്യാഴാഴ്ച, സെൻസെക്സ് 659.31 പോയിന്റ് അഥവാ 1 .12 ശതമാനം ഉയർന്നു 59.688.22 ലാണ് വ്യപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 174.35 പോയിന്റ് അഥവാ 0.99 ശതമാനം ഉയർന്നു 17,798.75 ലും ക്ലോസ് ചെയ്തിരുന്നത്.
ക്രൂഡ് ഓയിൽ 0.26 ശതമാനം ഉയർന്നു ബാരലിന് 89.38 ഡോളറായി.
വ്യാഴാഴ്ച വിദേശ നിക്ഷേപകർ 2,913.09 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
"യു എസ് വിപണിയിലെ മുന്നേറ്റവും, ഏഷ്യൻ വിപണികളിലെ ഉയർച്ചയും മൂലം ആഭ്യന്തര വിപണികളും മികച്ച നേട്ടത്തിലാണ് ആരംഭിച്ചത്. ഓയിൽ വിലയിലുള്ള കുറവും, ഡോളർ സൂചികയിലുണ്ടാകുന്ന ഇളവും ഈ മുന്നേറ്റത്തെ നില നിർത്തും," മെഹ്ത ഇക്വിറ്റീസ് ലിമിറ്റഡിന്റെ സീനിയർ റിസേർച് ഹെഡ് പ്രശാന്ത് താപ്‍സി പറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
