image

16 Sept 2022 6:02 AM IST

Stock Market Updates

ആഗോള തലത്തില്‍ ശക്തിക്ഷയം, വിപണിയുടെ തുടക്കം നഷ്ടക്കണക്കിൽ

MyFin Desk

ആഗോള തലത്തില്‍ ശക്തിക്ഷയം, വിപണിയുടെ തുടക്കം നഷ്ടക്കണക്കിൽ
X

Summary

  മുംബൈ: ദുര്‍ബലമായ ആഗോള വിപണി പ്രവണതകള്‍ക്കിടയില്‍ ആദ്യ ഘട്ടവ്യാപാരത്തില്‍ സെന്‍സെക്സ് 500 പോയിന്റ് ഇടിഞ്ഞു. വിദേശ നിക്ഷേപങ്ങളുടെ ഒഴുക്കും ആഗോള സമ്പദ് വ്യവസ്ഥയിലെ മാന്ദ്യത്തെ കുറിച്ചുള്ള ഭയവും നിക്ഷേപകരെ പിന്നോട്ടടുപ്പിച്ചു. ബിഎസ്ഇ സൂചിക 538.2 പോയിന്റ് ഇടിഞ്ഞ് 59,395.81 എന്ന നിലയിലെത്തി. നിഫ്റ്റി 161.3 പോയിന്റ് താഴ്ന്ന് 17,716.10 ല്‍ എത്തി. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര, ടിസിഎസ്, വിപ്രോ, എച്ച്ഡിഎഫ്‌സി, ഇന്‍ഫോസിസ്, ആക്‌സിസ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, പവര്‍ ഗ്രിഡ് എന്നിവയാണ് ആദ്യഘട്ട […]


മുംബൈ: ദുര്‍ബലമായ ആഗോള വിപണി പ്രവണതകള്‍ക്കിടയില്‍ ആദ്യ ഘട്ടവ്യാപാരത്തില്‍ സെന്‍സെക്സ് 500 പോയിന്റ് ഇടിഞ്ഞു. വിദേശ നിക്ഷേപങ്ങളുടെ ഒഴുക്കും ആഗോള സമ്പദ് വ്യവസ്ഥയിലെ മാന്ദ്യത്തെ കുറിച്ചുള്ള ഭയവും നിക്ഷേപകരെ പിന്നോട്ടടുപ്പിച്ചു. ബിഎസ്ഇ സൂചിക 538.2 പോയിന്റ് ഇടിഞ്ഞ് 59,395.81 എന്ന നിലയിലെത്തി. നിഫ്റ്റി 161.3 പോയിന്റ് താഴ്ന്ന് 17,716.10 ല്‍ എത്തി.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര, ടിസിഎസ്, വിപ്രോ, എച്ച്ഡിഎഫ്‌സി, ഇന്‍ഫോസിസ്, ആക്‌സിസ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, പവര്‍ ഗ്രിഡ് എന്നിവയാണ് ആദ്യഘട്ട വ്യാപാരത്തില്‍ നഷ്ടം നേരിട്ടുകൊണ്ടിരിക്കുന്നത്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ്, സണ്‍ ഫാര്‍മ, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തോടെ മുന്നേറുകയാണ്.

സിയോള്‍, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് തുടങ്ങിയ ഏഷ്യന്‍ വിപണികളില്‍ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. സമാനമായി ഇന്നലെ അമേരിക്കന്‍ വിപണികളും നഷ്ടം അഭിമുഖീകരിച്ചു.

ബിഎസ്ഇ 412.96 പോയിന്റ് അഥവാ 0.68 ശതമാനം താഴ്ന്ന് 59,934.01 എന്ന നിലയിലാണ് വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 126.35 പോയിന്റ് അഥവാ 0.7 ശതമാനം ഇടിഞ്ഞ് 17,877.40 ല്‍ എത്തി.

ബ്രെന്റ് ക്രൂഡ് ബാരലിന് 0.18 ശതമാനം ഉയര്‍ന്ന് 91 ഡോളറിലെത്തി. ബിഎസ്ഇ കണക്കുകള്‍ പ്രകാരം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വ്യാഴാഴ്ച ആഭ്യന്തര വിപണിയില്‍ നിന്ന് 1,270.68 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു.