image

26 Sep 2022 8:48 AM GMT

Stock Market Updates

ഹെസ്റ്റർ ബയോസയൻസസ് ഓഹരികൾ 13 ശതമാനം ഉയർന്നു

Suresh Varghese

ഹെസ്റ്റർ ബയോസയൻസസ് ഓഹരികൾ 13 ശതമാനം ഉയർന്നു
X

Summary

ഹെസ്റ്റർ ബയോ സയൻസിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 16 ശതമാനം ഉയർന്നു. കന്നുകാലികൾക്ക് ത്വക്ക് രോഗത്തിനെതിരെ പ്രതിരോധശേഷി നൽകുന്ന ഗോട്ട് പോക്‌സ് വാക്‌സിന് ഓർഡർ ലഭിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. ഒപ്പം ശേഷി വിപുലീകരണ പദ്ധതികളും കമ്പനി ലക്ഷ്യമിടുന്നുണ്ടെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴി, ചെമ്മരിയാട്, ആട്, കന്നുകാലികൾ എന്നിവയ്‌ക്കെതിരായ മറ്റെല്ലാ വാക്‌സിനുകളുടെയും ഉത്പാദനവും, വിതരണവും ഉറപ്പാക്കുന്നതിനാണ് ഈ വിപുലീകരണം. ഇത് 2023 ജനുവരിയിൽ പൂർത്തിയാകും. "ഡിമാൻഡ് ഉയരുമെന്ന് കണക്കാക്കി കൂടുതൽ വാക്സിൻ നിർമ്മാണം ആരംഭിച്ചതിനാൽ രാജ്യത്തെ […]


ഹെസ്റ്റർ ബയോ സയൻസിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 16 ശതമാനം ഉയർന്നു. കന്നുകാലികൾക്ക് ത്വക്ക് രോഗത്തിനെതിരെ പ്രതിരോധശേഷി നൽകുന്ന ഗോട്ട് പോക്‌സ് വാക്‌സിന് ഓർഡർ ലഭിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. ഒപ്പം ശേഷി വിപുലീകരണ പദ്ധതികളും കമ്പനി ലക്ഷ്യമിടുന്നുണ്ടെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴി, ചെമ്മരിയാട്, ആട്, കന്നുകാലികൾ എന്നിവയ്‌ക്കെതിരായ മറ്റെല്ലാ വാക്‌സിനുകളുടെയും ഉത്പാദനവും, വിതരണവും ഉറപ്പാക്കുന്നതിനാണ് ഈ വിപുലീകരണം. ഇത് 2023 ജനുവരിയിൽ പൂർത്തിയാകും.

"ഡിമാൻഡ് ഉയരുമെന്ന് കണക്കാക്കി കൂടുതൽ വാക്സിൻ നിർമ്മാണം ആരംഭിച്ചതിനാൽ രാജ്യത്തെ ഗോട്ട് പോക്സ് വാക്‌സിന്റെ ഉയർന്ന ആവശ്യവും, വിതരണവും നേരിടുന്നതിനു കമ്പനിക്കു കഴിഞ്ഞു," കമ്പനി പറഞ്ഞു.

ഇതിനു പുറമെ, ഐസിഎആർ-ഐവിആർഐ എന്നിവർ സംയുക്തമായി ലംപി സ്കിൻ രോ​ഗത്തിനുള്ള വാക്സിൻ വികസിപ്പിച്ചു. ഈ വാക്സിൻ വാണിജ്യാടിസ്ഥാനത്തിൽ
കമ്പനി ഏറ്റെടുത്തു നിർമ്മിക്കും. ഓഹരി ഇന്ന് 2,280.40 രൂപ വരെ ഉയർന്നു. ഒടുവിൽ 12.64 ശതമാനം നേട്ടത്തിൽ 2,215.10 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.