27 Sept 2022 5:33 AM IST
Summary
മുംബൈ: ഏഷ്യന്‍ വിപണികളിലെ ഭാഗികമായ മുന്നേറ്റത്തിനിടെ ഇന്ന് ആദ്യഘട്ട വ്യാപാരത്തില്‍ വിപണി തിരിച്ചുവന്നു. കഴിഞ്ഞ നാല് സെഷനുകളിലെ ഇടിവിന് ശേഷമാണ് ഈ നേട്ടം. പോസീറ്റീവ് തുടക്കത്തിന് ശേഷം ബിഎസ്ഇ സെന്‍സെക്സ് ആദ്യഘട്ട വ്യാപാരത്തില്‍ 461.82 പോയിന്റ് ഉയര്‍ന്ന് 57,607.04 ലെത്തി. എന്‍എസ്ഇ നിഫ്റ്റി 144.15 പോയിന്റ് ഉയര്‍ന്ന് 17,160.45 ല്‍ എത്തി. എന്നാൽ, രാവിലെ 11 മണിയോടെ സൂചികകള്‍ നഷ്ടത്തിലായി. ഐടിസി, പവര്‍ ഗ്രിഡ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഫോസിസ്, വിപ്രോ, ഐസിഐസിഐ ബാങ്ക്, നെസ്ലെ, എന്‍ടിപിസി എന്നിവ […]
മുംബൈ: ഏഷ്യന്‍ വിപണികളിലെ ഭാഗികമായ മുന്നേറ്റത്തിനിടെ ഇന്ന് ആദ്യഘട്ട വ്യാപാരത്തില്‍ വിപണി തിരിച്ചുവന്നു. കഴിഞ്ഞ നാല് സെഷനുകളിലെ ഇടിവിന് ശേഷമാണ് ഈ നേട്ടം. പോസീറ്റീവ് തുടക്കത്തിന് ശേഷം ബിഎസ്ഇ സെന്‍സെക്സ് ആദ്യഘട്ട വ്യാപാരത്തില്‍ 461.82 പോയിന്റ് ഉയര്‍ന്ന് 57,607.04 ലെത്തി. എന്‍എസ്ഇ നിഫ്റ്റി 144.15 പോയിന്റ് ഉയര്‍ന്ന് 17,160.45 ല്‍ എത്തി.
എന്നാൽ, രാവിലെ 11 മണിയോടെ സൂചികകള്‍ നഷ്ടത്തിലായി. ഐടിസി, പവര്‍ ഗ്രിഡ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഫോസിസ്, വിപ്രോ, ഐസിഐസിഐ ബാങ്ക്, നെസ്ലെ, എന്‍ടിപിസി എന്നിവ ആദ്യഘട്ട വ്യാപാരത്തില്‍ നേട്ടമുണ്ടാക്കി. മാരുതി, ടൈറ്റന്‍, ടാറ്റ സ്റ്റീല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ പിന്നാക്കം പോയി.
ഏഷ്യന്‍ വിപണികളില്‍, ടോക്കിയോയിലെയും ഷാങ്ഹായിലെയും വിപണികള്‍ നേട്ടത്തില്‍ മുന്നറുമ്പോള്‍, സിയോളും ഹോങ്കോങ്ങും നഷ്ടത്തിലാണ്. തിങ്കളാഴ്ച അമേരിക്കന്‍ വിപണികളും നഷ്ടത്തിലാണ് അവസാനിച്ചത്.
'യുഎസ് വിപണികളുടെ ഇടിവ് തുടരുമ്പോഴും ചില ഏഷ്യന്‍ വിപണികള്‍ വീണ്ടെടുക്കല്‍ പാതയിലാണ്. ഉയര്‍ന്ന പണപ്പെരുപ്പത്തെ ചെറുക്കാനുള്ള നടപടികൾ ലോകമെമ്പാടുമുള്ള വിപണികളില്‍ കടുത്ത പണ ഞെരുക്കം സൃഷ്ടിക്കുന്നു. എന്നിരുന്നാലും, വര്‍ധിച്ചുവരുന്ന ആഗോള മാന്ദ്യ സാധ്യതകള്‍ക്കിടയില്‍ വിപണികള്‍ ഇന്‍ട്രാ-ഡേയില്‍ പതറുന്നത് തുടരാം,' മേത്ത ഇക്വിറ്റീസിന്റെ സീനിയര്‍ റിസര്‍ച്ച് അനലിസ്റ്റ് പ്രശാന്ത് തപ്സെ പറഞ്ഞു.
ബ്രെന്റ് ക്രൂഡ് 0.54 ശതമാനം ഉയര്‍ന്ന് ബാരലിന് 84.51 ഡോളറിലെത്തി. ബിഎസ്ഇ കണക്കുകള്‍ പ്രകാരം തിങ്കളാഴ്ച വിദേശ സ്ഥാപന നിക്ഷേപകര്‍ 5,101.30 കോടി രൂപയുടെ ഓഹരികള്‍ അധികമായി വിറ്റഴിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
