6 Oct 2022 5:42 AM IST
Summary
മുംബൈ: ഏഷ്യന്‍ വിപണികളിലെ സമ്മിശ്ര പ്രവണതകള്‍, പുതിയ വിദേശ മൂലധന നിക്ഷേപത്തിന്റെ വരവ് എന്നിവയുടെ പിന്തുണയില്‍ ഓഹരി സൂചികകള്‍ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെന്‍സെക്സ് 513.29 പോയിന്റ് ഉയര്‍ന്ന് 58,578.76 ലേക്കും, നിഫ്റ്റി 154.5 പോയിന്റ് നേട്ടത്തോടെ 17,428.80 ലേക്കും ആദ്യഘട്ട വ്യാപാരത്തില്‍ എത്തി. ടാറ്റ സ്റ്റീല്‍, എല്‍ ആന്‍ഡ് ടി, എച്ച്സിഎല്‍ ടെക്നോളജീസ്, സണ്‍ ഫാര്‍മ, ഐസിഐസിഐ ബാങ്ക്, മാരുതി, ആക്സിസ് ബാങ്ക് എന്നീ ഓഹരികളാണ് ആദ്യഘട്ട വ്യാപാരത്തില്‍ നേട്ടമുണ്ടാക്കിയത്. ബജാജ് ഫിനാന്‍സ്, ഇന്‍ഡസ്ഇന്‍ഡ് […]
മുംബൈ: ഏഷ്യന്‍ വിപണികളിലെ സമ്മിശ്ര പ്രവണതകള്‍, പുതിയ വിദേശ മൂലധന നിക്ഷേപത്തിന്റെ വരവ് എന്നിവയുടെ പിന്തുണയില്‍ ഓഹരി സൂചികകള്‍ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു.
സെന്‍സെക്സ് 513.29 പോയിന്റ് ഉയര്‍ന്ന് 58,578.76 ലേക്കും, നിഫ്റ്റി 154.5 പോയിന്റ് നേട്ടത്തോടെ 17,428.80 ലേക്കും ആദ്യഘട്ട വ്യാപാരത്തില്‍ എത്തി.
ടാറ്റ സ്റ്റീല്‍, എല്‍ ആന്‍ഡ് ടി, എച്ച്സിഎല്‍ ടെക്നോളജീസ്, സണ്‍ ഫാര്‍മ, ഐസിഐസിഐ ബാങ്ക്, മാരുതി, ആക്സിസ് ബാങ്ക് എന്നീ ഓഹരികളാണ് ആദ്യഘട്ട വ്യാപാരത്തില്‍ നേട്ടമുണ്ടാക്കിയത്.
ബജാജ് ഫിനാന്‍സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നീ ഓഹരികള്‍ നഷ്ടം നേരിട്ടു. ഏഷ്യന്‍ വിപണികളായ സിയോള്‍, ടോക്കിയോ എന്നീ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. എന്നാല്‍, ഷാങ്ഹായ്, ഹോംകോംഗ് വിപണികള്‍ നഷ്ടത്തിലാണ്.
യുഎസ് വിപണികള്‍ ഇന്നലെ ഇന്നലെ നേരിയ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഭ്യന്തര വിപണികള്‍ക്ക് ഇന്നലെ ദസ്റ ആഘോഷങ്ങളുടെ ഭാഗമായി അവധിയായിരുന്നു.
ചൊവ്വാഴിച്ച സെന്‍സെക്സ് 1,276.66 പോയിന്റ് ഉയര്‍ന്ന് 58,065.47 ലും, നിഫ്റ്റി 386.95 പോയിന്റ് നേട്ടത്തോടെ 17,274.30 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
വിദേശ നിക്ഷേപ സ്ഥാപനങ്ങളും, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളും ചൊവ്വാഴ്ച്ച അറ്റ വാങ്ങലുകാരായിരുന്നു. അതോടൊപ്പം യുഎസ് ഡോളര്‍ സൂചിക പ്രധാന കറന്‍സികള്‍ക്കെതിരെ അല്‍പ്പം കുറഞ്ഞതും, വാങ്ങല്‍ താല്‍പര്യത്തെ ത്വരിതപ്പെടുത്തിയെന്ന് മേത്ത ഇക്വിറ്റീസ് സീനിയര്‍ വൈസ് പ്രസിഡന്റ് പ്രശാന്ത് തപ്സെ പറഞ്ഞു.
അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 0.13 ശതമാനം ഉയര്‍ന്ന് 93.49 ഡോളറായി. ഓഹരിവ വിപണി വിവരങ്ങള്‍ പ്രകാരം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ചൊവ്വാഴിച്ച 1,344.63 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി.
പഠിക്കാം & സമ്പാദിക്കാം
Home
