7 Oct 2022 3:15 AM IST
Summary
കൊച്ചി: ലോകബാങ്ക് ഇന്ത്യയുടെ വളർച്ചാ നിരക്ക് 6.5 ശതമാനമായി വെട്ടിക്കുറച്ചത് ഇന്ന് വിപണിയിൽ പ്രതിഫലിക്കാൻ സാധ്യതയുണ്ട്. ആഗോള വിപണികളിലെ തകർച്ചയും ഉയർന്ന എണ്ണ വിലയും രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുന്നതും ഇന്ത്യൻ വിപണിയെ ഇന്ന് സ്വാധീനിക്കാം. കൂടാതെ പര്‍ച്ചേസിംഗ് മാനേജേഴ്സ് സൂചിക (PMI) ഓഗസ്റ്റിലെ 57.2 ല്‍ നിന്ന് സെപ്റ്റംബറില്‍ 54.3 ആയി കുറഞ്ഞു. ഉയര്‍ന്ന പണപ്പെരുപ്പത്തിനിടയില്‍ ഡിമാന്‍ഡ് ഗണ്യമായി കുറഞ്ഞതിനാല്‍, സെപ്റ്റംബറില്‍ ഇന്ത്യയുടെ സേവന മേഖലയിലെ പ്രവര്‍ത്തനം, ആറ് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞതായി […]
കൊച്ചി: ലോകബാങ്ക് ഇന്ത്യയുടെ വളർച്ചാ നിരക്ക് 6.5 ശതമാനമായി വെട്ടിക്കുറച്ചത് ഇന്ന് വിപണിയിൽ പ്രതിഫലിക്കാൻ സാധ്യതയുണ്ട്.
ആഗോള വിപണികളിലെ തകർച്ചയും ഉയർന്ന എണ്ണ വിലയും രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുന്നതും ഇന്ത്യൻ വിപണിയെ ഇന്ന് സ്വാധീനിക്കാം. കൂടാതെ പര്‍ച്ചേസിംഗ് മാനേജേഴ്സ് സൂചിക (PMI) ഓഗസ്റ്റിലെ 57.2 ല്‍ നിന്ന് സെപ്റ്റംബറില്‍ 54.3 ആയി കുറഞ്ഞു. ഉയര്‍ന്ന പണപ്പെരുപ്പത്തിനിടയില്‍ ഡിമാന്‍ഡ് ഗണ്യമായി കുറഞ്ഞതിനാല്‍, സെപ്റ്റംബറില്‍ ഇന്ത്യയുടെ സേവന മേഖലയിലെ പ്രവര്‍ത്തനം, ആറ് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞതായി എസ് ആന്റ് പി ഗ്ലോബല്‍ ഇന്ത്യ ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.
ഏഷ്യന്‍ വിപണികളിലെ സമ്മിശ്ര പ്രവണതകള്‍, വിദേശ മൂലധന നിക്ഷേപത്തിന്റെ വരവ് എന്നിവയുടെ പിന്തുണയില്‍ ഇന്നലെ ഓഹരി സൂചികകള്‍ നേരിയ നേട്ടത്തോടെ അവസാനിച്ചിരുന്നു.
.
ഇന്നലെ സെന്‍സെക്സ് 156.63 പോയിന്റ് ഉയര്‍ന്ന് 58,222.10 ലേക്കും, നിഫ്റ്റി 57.80 പോയിന്റ് നേട്ടത്തോടെ 17,331.80 ലേക്കും ഉയർന്നു.
രണ്ടാംപാദ ഫലങ്ങളിൽ നിക്ഷേപകർക്ക് കൂടുതൽ പ്രതീക്ഷയുണ്ട്. പല ബാങ്കുകളും ഫിനാൻഷ്യൽ ഇന്സ്ടിട്യൂഷൻസും ഉയർന്ന വരുമാന സൂചന നൽകിയിരുന്നു. ഇന്ന് പ്രധാനപ്പെട്ട കമ്പനി ഫലങ്ങളൊന്നും പുറത്തു വരാനില്ല.
മെറ്റൽ, ഐ ടി, മീഡിയ മേഖലകളിലെ ഓഹരികൾ മികച്ച പിന്തുണ നല്കാൻ ഇടയുണ്ട്.
എന്നാൽ, ഏഷ്യന്‍ വിപണികളായ സിയോള്‍, ടോക്കിയോ, കോസ്‌പി, തായ്വാൻ, ഷാങ്ഹായ്, ഹോംകോംഗ് എന്നിവ നഷ്ടത്തിലാണ് തുടക്കം കുറിച്ചിരിക്കുന്നത്.
സിങ്കപ്പൂർ എസ് ജി എക്സ് നിഫ്റ്റിയും രാവിലെ 8.40-നു 20 പോയിന്റ് നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
യുഎസ് വിപണികള്‍ ഇന്നലെ നഷ്ടത്തിലാണ് അവസാനിപ്പിച്ചത്. നസ്‌ഡേക് -75.33 പോയിന്റ് ഇടിഞ്ഞു. ഇന്ന് പുറത്തിറങ്ങുന്ന അമേരിക്കൻ സെപ്റ്റംബർ ജോബ് ഇൻഡക്സ് വിപണി ഉറ്റുനോക്കുന്നു.
ലണ്ടൻ ഫുട്സീയും പാരീസും ജർമ്മൻ സൂചികകളുമെല്ലാം ചൂവപ്പിൽ തന്നെയാണ് അവസാനിച്ചത്.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വ്യാഴാഴ്ച അറ്റ വാങ്ങലുകാരായിരുന്നു. എൻ എസ് ഇ-യിലെ കണക്കുകൾ പ്രകാരം എഫ് ഐ ഐ-കൾ 279.01 കോടി രൂപയുടെ ഓഹരികൾ ഇന്നലെ അധികം വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 43.92 കോടി രൂപക്ക് അധികവില്പന നടത്തി.
ഡോളറിനെതിരെ രൂപ 81.94 എന്ന റെക്കോർഡ് താഴ്ചയിലാണ് ഇന്നലെ അവസാനിച്ചത്.
അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 0.02 ശതമാനം ഉയര്‍ന്ന് 94.44 ഡോളറായി. മൂന്നു ആഴ്ചത്തെ ഏറ്റവും വലിയ ഉയർച്ചയാണിത്.
സ്വർണ വില 22 കാരറ്റ് ഒരു ഗ്രാമിന് 4,775 (കൊച്ചി); എട്ടു ഗ്രാമിന് 38,200 രൂപ.
ഒരു ബിറ്റികോയ്‌ൻ = 19,27,828 രൂപ.
പഠിക്കാം & സമ്പാദിക്കാം
Home
