11 Oct 2022 2:30 AM IST
Summary
കൊച്ചി: തുടർച്ചയായി രണ്ടാം ദിവസവും താഴ്ചയിലേക്ക് പതിച്ച ഇന്ത്യൻ വിപണി ഇന്നും ബുള്ളുകൾക്ക് പ്രതീക്ഷ നൽകുമെന്ന് തോന്നുന്നില്ല. ആഗോള വിപണികളെല്ലാം തന്നെ നിക്ഷേപകരുടെ പിടിയിൽ നിന്നും വഴുതി വീഴുന്ന കാഴ്ചയാണ് കാണുന്നത്. കൂടാതെ റഷ്യ കീവിൽ ബോംബാക്രമണം നടത്തിയത് യൂറോപ്പ് വീണ്ടും അരക്ഷിതാവസ്ഥയിലേക്കു കൂപ്പുകുത്തുന്നു എന്നതിന്റെ ലക്ഷണമാണ്. എങ്കിലും ചില ഒറ്റപ്പെട്ട ഏറ്റെടുക്കലുകളും പ്രത്യാശ നൽകുന്ന ഫല പ്രഖ്യാപനങ്ങളും വരുന്നുണ്ട്. അദാനി ഗ്രീൻ എനർജി ഐനോക്‌സ് വിൻഡിന്റെ മൂന്നു സ്പെഷ്യൽ പർപ്പോസ് വെഹിക്കിളുകൾ (SPV) ഏറ്റെടുത്തത് അദാനി […]
കൊച്ചി: തുടർച്ചയായി രണ്ടാം ദിവസവും താഴ്ചയിലേക്ക് പതിച്ച ഇന്ത്യൻ വിപണി ഇന്നും ബുള്ളുകൾക്ക് പ്രതീക്ഷ നൽകുമെന്ന് തോന്നുന്നില്ല. ആഗോള വിപണികളെല്ലാം തന്നെ നിക്ഷേപകരുടെ പിടിയിൽ നിന്നും വഴുതി വീഴുന്ന കാഴ്ചയാണ് കാണുന്നത്. കൂടാതെ റഷ്യ കീവിൽ ബോംബാക്രമണം നടത്തിയത് യൂറോപ്പ് വീണ്ടും അരക്ഷിതാവസ്ഥയിലേക്കു കൂപ്പുകുത്തുന്നു എന്നതിന്റെ ലക്ഷണമാണ്.
എങ്കിലും ചില ഒറ്റപ്പെട്ട ഏറ്റെടുക്കലുകളും പ്രത്യാശ നൽകുന്ന ഫല പ്രഖ്യാപനങ്ങളും വരുന്നുണ്ട്. അദാനി ഗ്രീൻ എനർജി ഐനോക്‌സ് വിൻഡിന്റെ മൂന്നു സ്പെഷ്യൽ പർപ്പോസ് വെഹിക്കിളുകൾ (SPV) ഏറ്റെടുത്തത് അദാനി ഗ്രീനിനെ മുന്നോട്ടു നയിക്കാൻ സാധ്യതയുണ്ട്. അതുപോലെ ടിസിഎസിന്റെ വരുമാനം നേരിയതെങ്കിലും രണ്ടാം പാദത്തിൽ 18 ശതമാനം വർധിച്ചത് ഐടി കമ്പനികൾക്ക് പൊതുവെ ഊർജം പകരാനിടയുണ്ട്.
ഇന്നലെ സെൻസെക്സ് 200.18 പോയിന്റ് അഥവാ 0.34 ശതമാനം ഇടിഞ്ഞു 57,991.11 ൽ അവസാനിച്ചപ്പോൾ നിഫ്റ്റി 73.65 പോയിന്റ് അഥവാ 0.43 ശതമാനം താഴ്ന്നു 17,241 ലും ക്ലോസ് ചെയ്തു.
നിഫ്റ്റി 17,000-ത്തിനു മുകളിൽ നിൽക്കുന്നത് ഒരു പ്രത്യാശയാണെന്നു എൽ കെ പി സെകുരിറ്റീസിന്റെ സീനിയർ ടെക്നിക്കൽ അനലിസ്റ്റ് രൂപക് ഡെ പറയുന്നു. "ഇടക്കാലത്തു നിഫ്റ്റി 17,000-17,300 ൽ നിൽക്കാനാണ് സാധ്യത. 17,000-ത്തിനു താഴെ പോയാൽ കൂടുതൽ വില്പന നടക്കും. എന്നാൽ 17,300 നു മുകളിൽ പോയാൽ 17,600 വരെ എത്താൻ സാധ്യതയുണ്ട്, അദ്ദേഹം പറഞ്ഞു.
ഡോളറിനെതിരെ രൂപയുടെ മൂല്യം കുറയുന്നത് ഒരു ആശങ്ക തന്നെയാണ്. ഇന്നലെ അത് 82.32 -ലെത്തി.
ഡോളർ ഇൻഡക്ട്സ് ആകട്ടെ ഇന്നലെ 113 ലെത്തിയിരുന്നു.
ഏഷ്യൻ വിപണിയിൽ പരക്കെ തകർച്ചയാണ് രാവിലെ കാണുന്നത്. എങ്കിലും സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി രാവിലെ 8 മണിക്ക് 32.50 പോയിന്റ് താഴ്ചയിൽ വ്യപ്രാരം നടക്കുന്നു. ജപ്പാൻ നിക്കെയും തായ്വാനും ഹാങ് സെങ്ങും ജക്കാർത്ത കോംപസിറ്റും താഴ്ചയിൽ തന്നെ.
ലണ്ടൻ ഫുട് സീയും പാരീസും ജർമ്മൻ സൂചികകളുമെല്ലാം ചൂവപ്പിൽ തന്നെ അവസാനിച്ചു.
യു എസിൽ നസ്‌ഡേക് -112.50 പോയിന്റ് ഇടിഞ്ഞു 10,926.97 ൽ എത്തി; രണ്ടു വർഷത്തെ ഏറ്റവും വലിയ താഴ്ചയാണിത്. ഡോവ് ജോൺസും (−93.91) എസ് ആന്റ് പി 500 (-27.27) മെല്ലാം താഴ്ന്നു തന്നെ അവസാനിക്കുകയായിരുന്നു.
അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 96.37 ഡോളറായി കുറഞ്ഞിട്ടുണ്ട്.
ഇന്ന് ഡെൽറ്റ കോർപ്, ജി എം ബ്രെവറീസ്, സുപ്രീം ഇൻഫ്രാസ്ട്രെക്ച്ചർ, ഗുജറാത്ത് ഹോട്ടൽസ് തുടങ്ങിയ കമ്പനികളുടെ രണ്ടാം പാദ ഫലപ്രഖ്യാപനം ഉണ്ട്.
സ്വർണം (കൊച്ചി) 22 കാരറ്റ് 1 ഗ്രാം = 4,745 രൂപ; പവന് 37,960 രൂപ.
ബിറ്റ്‌കോയിൻ 15,65,213 രൂപ.
പഠിക്കാം & സമ്പാദിക്കാം
Home
