12 Oct 2022 5:50 AM IST
Summary
മുംബൈ: ഐടി, മെറ്റല്‍, എനര്‍ജി ഓഹരികളുടെ വാങ്ങലില്‍ പുരോഗതിയുണ്ടായതോടെ ആഗോള വിപണിയിലെ മോശം പ്രവണതകള്‍ക്കിടയിലും വിപണി നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. കഴിഞ്ഞ മൂന്നു ദിവസവും വിപണി നഷ്ടത്തിലായിരുന്നു. ഇന്നു രാവിലെ സെന്‍സെക്സ് 179.53 പോയിന്റ് ഉയര്‍ന്ന് 57,326.85 ലും, നിഫ്റ്റി 52.75 നേട്ടത്തോടെ 17,036.30 ലുമാണ് വ്യാപാരം ആരംഭിച്ചത്. രാവിലെ 11 മണിക്ക് സെന്‍സെക്സ് 55.97 പോയിന്റ് അഥവാ 0.10 ശതമാനം ഇടിഞ്ഞു 57,203.29 ലും നിഫ്റ്റി 7.00 പോയിന്റ് അഥവാ 0.04 ശതമാനം താഴ്ന്നു 16,990 […]
മുംബൈ: ഐടി, മെറ്റല്‍, എനര്‍ജി ഓഹരികളുടെ വാങ്ങലില്‍ പുരോഗതിയുണ്ടായതോടെ ആഗോള വിപണിയിലെ മോശം പ്രവണതകള്‍ക്കിടയിലും വിപണി നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. കഴിഞ്ഞ മൂന്നു ദിവസവും വിപണി നഷ്ടത്തിലായിരുന്നു. ഇന്നു രാവിലെ സെന്‍സെക്സ് 179.53 പോയിന്റ് ഉയര്‍ന്ന് 57,326.85 ലും, നിഫ്റ്റി 52.75 നേട്ടത്തോടെ 17,036.30 ലുമാണ് വ്യാപാരം ആരംഭിച്ചത്. രാവിലെ 11 മണിക്ക് സെന്‍സെക്സ് 55.97 പോയിന്റ് അഥവാ 0.10 ശതമാനം ഇടിഞ്ഞു 57,203.29 ലും നിഫ്റ്റി 7.00 പോയിന്റ് അഥവാ 0.04 ശതമാനം താഴ്ന്നു 16,990 ലും വ്യാപാരം നടക്കുന്നു.
എച്ച്സിഎല്‍ ടെക്നോളജി, പവര്‍ഗ്രിഡ്, എന്‍ടിപിസി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ആക്സിസ് ബാങ്ക്, വിപ്രോ, സണ്‍ ഫാര്‍മ, ടെക് മഹീന്ദ്ര, ടിസിഎസ്, ഇന്‍ഫോസിസ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നീ ഓഹരികളാണ് ആദ്യഘട്ട വ്യാപാരത്തില്‍ നേട്ടമുണ്ടാക്കിയത്. ഏഷ്യന്‍ പെയിന്റ്സ്, ഭാര്‍തി എയര്‍ടെല്‍ എന്നീ ഓഹരികള്‍ക്ക് നഷ്ടം നേരിട്ടു. ഏഷ്യന്‍ വിപണികളായ സിയോള്‍, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഇന്നലെ അമേരിക്കന്‍ വിപണികള്‍ സമ്മിശ്രമായാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്നലെ സെന്‍സെക്സ് 843.79 പോയിന്റ് ഇടിഞ്ഞ് 57,147.32 ലും, നിഫ്റ്റി 257.45 പോയിന്റ് താഴ്ന്ന് 16,983.55 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ബാരലിന് 0.64 ശതമാനം താഴ്ന്ന് 93.70 ഡോളറായി. ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 4,612.67 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റഴിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
