18 Oct 2022 2:59 AM IST
Summary
കൊച്ചി: ഇന്ത്യൻ വിപണിക്ക് ശക്തി പകർന്നു കമ്പനി ഫലങ്ങളുടെ സീസൺ മുന്നേറുകയാണ്. അതുപോലെ, ആഗോള വിപണികളും ഇന്നലെ ശക്തിയാർജ്ജിച്ചു. അമേരിക്കയിൽ ബാങ്ക് ഓഫ് അമേരിക്ക തുടങ്ങി വമ്പൻ കമ്പനികളുടെ രണ്ടാം പാദ ഫലങ്ങൾ പ്രതീക്ഷിച്ചപോലെ ഉയരുന്നതും യുകെ യിൽ പുതിയ ചാൻസലർ മിനി ബജറ്റിലെ എല്ലാ തീരുമാനങ്ങളും തിരുത്തിയെഴുതിയതും വിപണിക്ക് ഊർജം പകർന്നു. ചൈനീസ് സമ്പദ്‌വ്യവസ്ഥ ഗണ്യമായ മുന്നേറ്റം കൈവരിക്കുകയാണെന്ന മൂന്നാം പാർട്ടി കോൺഗ്രസിലെ ചർച്ചകളാണ് ഏഷ്യൻ വിപണിയെ മുന്നോട്ടു നയിച്ചത്. "ഹ്രസ്വകാലത്തേക്ക് ഈ പ്രവണത ശുഭകരമായി […]
കൊച്ചി: ഇന്ത്യൻ വിപണിക്ക് ശക്തി പകർന്നു കമ്പനി ഫലങ്ങളുടെ സീസൺ മുന്നേറുകയാണ്. അതുപോലെ, ആഗോള വിപണികളും ഇന്നലെ ശക്തിയാർജ്ജിച്ചു. അമേരിക്കയിൽ ബാങ്ക് ഓഫ് അമേരിക്ക തുടങ്ങി വമ്പൻ കമ്പനികളുടെ രണ്ടാം പാദ ഫലങ്ങൾ പ്രതീക്ഷിച്ചപോലെ ഉയരുന്നതും യുകെ യിൽ പുതിയ ചാൻസലർ മിനി ബജറ്റിലെ എല്ലാ തീരുമാനങ്ങളും തിരുത്തിയെഴുതിയതും വിപണിക്ക് ഊർജം പകർന്നു. ചൈനീസ് സമ്പദ്‌വ്യവസ്ഥ ഗണ്യമായ മുന്നേറ്റം കൈവരിക്കുകയാണെന്ന മൂന്നാം പാർട്ടി കോൺഗ്രസിലെ ചർച്ചകളാണ് ഏഷ്യൻ വിപണിയെ മുന്നോട്ടു നയിച്ചത്.
"ഹ്രസ്വകാലത്തേക്ക് ഈ പ്രവണത ശുഭകരമായി തുടർന്നേക്കാം; അതിനാൽ നിഫ്റ്റി സൂചിക 17,500-17,700 എന്ന നിലയിലേക്ക് നീങ്ങാം. എന്നാൽ, താഴെ തട്ടിൽ 17,100 ൽ പിന്തുണ കാണുന്നുണ്ട്," എൽകെപി സെക്യുരിറ്റീസിന്റെ സീനിയർ ടെക്നിക്കൽ അനലിസ്റ്റ് രൂപക് ദേ പറഞ്ഞു.
ഏഷ്യയിൽ ജപ്പാൻ നിക്കെ (209.87) തായ്‌വാൻ (63.43), ഹാങ്ങ് സെങ് (8.14) എന്നിങ്ങനെ എല്ലാ വിപണികളും നേട്ടത്തില്‍ നിൽക്കുകയാണ്. രാവിലെ 8.15-നു സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി 143.50 പോയിന്റ് ഉയർന്നു 17,458.50 ൽ വ്യാപാരം നടക്കുന്നു.
ഇന്നലെ അമേരിക്കന്‍ വിപണികള്‍ കുതിച്ചുയർന്നു. നസ്ഡേക്കും (+354.41) ഡൗ ജോൺസും (+550.99) എസ് ആൻഡ് പി 500 (+94.88) യും നല്ല പ്രകടനമാണ് കാഴ്ചവെച്ചത്. യൂറോപ്യൻ വിപണികളെല്ലാം തന്നെ മുന്നേറി.
പൊതുമേഖലാ ബാങ്കുകൾ ഇന്നലെ മുന്നേറിയത് ഏറെ ശ്രദ്ധയാകർഷിച്ചു. ബാങ്ക് ഓഫ് ബറോഡയും പഞ്ചാബ് നാഷണൽ ബാങ്കും എസ് ബി ഐയും 3 ശതമാനത്തിലേറെയാണ് ഉയർന്നത്.
അദാനി ട്രാൻസ്‌മിഷൻ ഇക്കഴിഞ്ഞ പാദത്തിൽ 223 കോടി യൂണിറ്റ് വില്പന കൈവരിച്ചതായി കമ്പനി അറിയിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 13 ശതമാനം വർധനയാണിത്.
ഓഎൻജിസി റഷ്യയുടെ സഖാലിൻ 1 പ്രൊജക്ടിൽ ഓഹരിയെടുക്കാൻ തീരുമാനിച്ചു.
മലയാളി ബിസിനസ്സുകാരനായ ആസാദ് മൂപ്പന്റെ ആസ്റ്റർ ഡിഎം സൗദി-ഒമാൻ മേഖലയിൽ തങ്ങളുടെ സാന്നിധ്യം വർധിപ്പിക്കാൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ. ആസ്റ്റർ ഹെൽത്ത് കെയർ 270 രൂപ ടാർഗെറ്റ് വിലയിലെത്തുമെന്ന് ജെ എം ഫിനാൻഷ്യൽ പറയുന്നുണ്ട്.
ഗ്യാസ് ഭീമനായ ഗെയിൽ 2100 കോടി രൂപയ്‌ക്ക് പാപ്പരായ ജെബിഎഫ് പെട്രോകെമിക്കൽസ് ഏറ്റെടുക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ബിഗ് ബുൾ രാകേഷ് ജുൻജുൻവാലയുടെ ഭാര്യ രേഖ ജുൻജുൻവാല ടാറ്റ കമ്മ്യൂണിക്കേഷനിലെ തന്റെ ഓഹരി ജൂൺ പാദത്തിൽ 1.08 ശതമാനം അല്ലെങ്കിൽ 30,75,687 ഇക്വിറ്റി ഷെയറുകളിൽ നിന്ന് സെപ്റ്റംബർ പാദത്തിൽ 1.61 ശതമാനം അല്ലെങ്കിൽ 45,75,687 ഓഹരികളായി ഉയർത്തി.
ഫിനാൻഷ്യൽ ഇന്സ്ടിട്യൂഷൻസ്, ടെക്‌നോളജി, ഓട്ടോ ഓഹരികൾ ഇന്ന് ശ്രദ്ധയാകർഷിക്കാൻ ഇടയുണ്ട്.
ഇന്നലെ സെന്‍സെക്‌സ് 491.01 പോയിന്റ് ഉയര്‍ന്ന് 58,410.98-ലും, നിഫ്റ്റി 126.10 പോയിന്റ് നേട്ടത്തോടെ 17,311.80-ലും അവസാനിച്ചിരുന്നു.
ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 372.03 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ അധികമായി വാങ്ങിയത് 1582.29 കോടി രൂപയ്ക്കാണ്.
ഡോളറിനെതിരെ രൂപയുടെ മൂല്യം 11 പൈസ ഇടിഞ്ഞ് ഇന്നലെ 82.35 -ലെത്തി. ഡോളർ ഇൻഡക്ട്സ് ആകട്ടെ ഇന്നലെ 112 ലാണ്.
അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 0.26 ശതമാനം ഉയര്‍ന്ന് 91.86 ഡോളറായി.
സ്വർണം (കൊച്ചി) 22 കാരറ്റ് 1 ഗ്രാം = 4,645 രൂപ; പവന് 37,160 രൂപ.
ബിറ്റ്‌കോയിൻ 16,67,499 രൂപ.
ഇന്ന് ടാറ്റ കമ്മ്യൂണിക്കേഷൻസ്, സോണാറ്റ സോഫ്റ്റ്‌വെയർ, നെറ്റ്‌വർക്ക് 18, എൽ ആൻഡ് ടി ടെക്നോളജി, ഐസിഐസിഐ ലോംബാർഡ് ജനറൽ ഇൻഷുറൻസ് എന്നീ കമ്പനികളുടെ രണ്ടാം പാദ ഫലപ്രഖ്യാപനം ഉണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
