image

20 Oct 2022 5:47 AM IST

Stock Market Updates

ദുര്‍ബലമായ ആഗോള വിപണി, നാലാം ദിവസം വിപണിക്ക് നഷ്ടത്തില്‍ തുടക്കം

MyFin Desk

Stock Market
X

Summary

  മുംബൈ: നാല് ദിവസത്തെ നേട്ടത്തിനുശേഷം ഇന്ന് വിപണിക്ക് നഷ്ടത്തോടെ തുടക്കം. ആഗോള വിപണികള്‍ ദുര്‍ബലമായതും, വിദേശ നിക്ഷേ സ്ഥാപനങ്ങളുടെ വിറ്റഴിക്കല്‍ തുടരുന്നതും ആഭ്യന്തര വിപണിയെ മോശമായി ബാധിച്ചിട്ടുണ്ട്. സെന്‍സെക്സ് 315.91 പോയിന്റ് നഷ്ടത്തില്‍ 58,791.28 ലും, നിഫ്റ്റി 90.2 പോയിന്റ് ഇടിഞ്ഞ് 17,422.05 ലുമാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് 11.15 ഒാടെ നഷ്ടം കുറഞ്ഞ് സെൻസെക്സ് 148 ഉം നിഫ്റ്റി 33.4 എന്ന നിലയിലും എത്തി. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടൈറ്റന്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എന്‍ടിപിസി, […]


മുംബൈ: നാല് ദിവസത്തെ നേട്ടത്തിനുശേഷം ഇന്ന് വിപണിക്ക് നഷ്ടത്തോടെ തുടക്കം. ആഗോള വിപണികള്‍ ദുര്‍ബലമായതും, വിദേശ നിക്ഷേ സ്ഥാപനങ്ങളുടെ വിറ്റഴിക്കല്‍ തുടരുന്നതും ആഭ്യന്തര വിപണിയെ മോശമായി ബാധിച്ചിട്ടുണ്ട്. സെന്‍സെക്സ് 315.91 പോയിന്റ് നഷ്ടത്തില്‍ 58,791.28 ലും, നിഫ്റ്റി 90.2 പോയിന്റ് ഇടിഞ്ഞ് 17,422.05 ലുമാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് 11.15 ഒാടെ നഷ്ടം കുറഞ്ഞ് സെൻസെക്സ് 148 ഉം നിഫ്റ്റി 33.4 എന്ന നിലയിലും എത്തി.

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടൈറ്റന്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എന്‍ടിപിസി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, മാരുതി എന്നീ ഓഹരികളെല്ലാം ആദ്യഘട്ട വ്യാപാരത്തില്‍ നഷ്ടം നേരിട്ടു. നെസ് ലേ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐടിസി, ഹിന്ദുസ്ഥാന്‍ യൂണീലിവര്‍ എന്നീ ഓഹരികള്‍ നേട്ടമുണ്ടാക്കി.

സിയോള്‍, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് തുടങ്ങിയ ഏഷ്യന്‍ വിപണികളും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. അമേരിക്കന്‍ വിപണികളും ഇന്നലെ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്സ് 146.59 പോയിന്റ് ഉയര്‍ന്ന് 59,107.19 ലും, നിഫ്റ്റി 25.30 പോയിന്റ് നേട്ടത്തോടെ 17,512.25 ലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 0.17 ശതമാനം താഴ്ന്ന് 92.25 ഡോളറിലെത്തി. ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 453.91 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റഴിച്ചു.

ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് മാര്‍ക്കറ്റ് സ്ട്രാറ്റജിസ്റ്റ് ആനന്ദ് ജെയിംസ് പറയുന്നു, '17,580 എന്ന ഉയര്‍ച്ച ലക്ഷ്യം നേടിയതിനുശേഷം ഉയരാനുള്ള ഓരോ ശ്രമങ്ങളും അവഗണിക്കപ്പെടുകയാണ്, നാല് ദിവസത്തെ നേട്ടത്തിനുശേഷം ട്രെന്‍ഡ് എത്രമാത്രം മോശമാകുന്നു എന്ന് ഇത് അടിവരയിടുന്നു. ഇന്നലത്തെ ഞങ്ങളുടെ മുന്നറിയിപ്പായ 17360/12 അല്ലെങ്കില്‍ 17240/180 എന്നതിന്റെ പുനപരിശോധനയ്ക്കുള്ള സാധ്യതയും ഇത് തുറന്നിടുന്നു. കുറയുന്ന ട്രെന്‍ഡ്‌ലൈനിന് തൊട്ടുപിന്നാലെയാണ് ഈ പിന്‍വാങ്ങല്‍ സംഭവിച്ചിരിക്കുന്നത്'.