image

25 Oct 2022 5:59 AM IST

Stock Market Updates

സംവദ് ഇഫക്ട്, സെൻസെക്സ് 60,000 പിന്നിട്ടു

MyFin Desk

സംവദ് ഇഫക്ട്, സെൻസെക്സ് 60,000 പിന്നിട്ടു
X

Summary

  ആഗോള വിപണിയുടെ മുന്നേറ്റത്തോടൊപ്പം ആഭ്യന്തര വിപണിയും നേട്ടത്തില്‍ വ്യാപാരമാരംഭിച്ചു. വ്യപാരത്തിന്റെ ആദ്യ ഘട്ടത്തില്‍ സെന്‍സെക്‌സ് 60,000 മറികടന്നു. സെന്‍സെക്‌സ് 249.58 പോയിന്റ് ഉയര്‍ന്നു 60,081 ലും നിഫ്റ്റി 80.75 പോയിന്റ് ഉയര്‍ന്നു 17,811.50 ലും എത്തി. സെന്‍സെക്‌സില്‍ മാരുതി, ഡോ. റെഡ്ഢി, ഐ സി ഐ സി ഐ സി ഐ ബാങ്ക്, അള്‍ട്രാ ടെക്ക് സിമന്റ്, ടാറ്റ സ്റ്റീല്‍, മഹിന്ദ്ര ആന്‍ഡ് മഹിന്ദ്ര, ടെക്ക് മഹിന്ദ്ര, ലാര്‍സെന്‍ ആന്‍ഡ് ട്യൂബ്രോ എന്നിവര്‍ നേട്ടത്തിലായി. ഇന്‍ഡസ് […]


ആഗോള വിപണിയുടെ മുന്നേറ്റത്തോടൊപ്പം ആഭ്യന്തര വിപണിയും നേട്ടത്തില്‍ വ്യാപാരമാരംഭിച്ചു. വ്യപാരത്തിന്റെ ആദ്യ ഘട്ടത്തില്‍ സെന്‍സെക്‌സ് 60,000 മറികടന്നു. സെന്‍സെക്‌സ് 249.58 പോയിന്റ് ഉയര്‍ന്നു 60,081 ലും നിഫ്റ്റി 80.75 പോയിന്റ് ഉയര്‍ന്നു 17,811.50 ലും എത്തി.

സെന്‍സെക്‌സില്‍ മാരുതി, ഡോ. റെഡ്ഢി, ഐ സി ഐ സി ഐ സി ഐ ബാങ്ക്, അള്‍ട്രാ ടെക്ക് സിമന്റ്, ടാറ്റ സ്റ്റീല്‍, മഹിന്ദ്ര ആന്‍ഡ് മഹിന്ദ്ര, ടെക്ക് മഹിന്ദ്ര, ലാര്‍സെന്‍ ആന്‍ഡ് ട്യൂബ്രോ എന്നിവര്‍ നേട്ടത്തിലായി.

ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, നെസ്ലെ, പവര്‍ ഗ്രിഡ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഫിന്‍സേര്‍വ് എന്നിവ നഷ്ടത്തിലാണ്.

'സംവത് 2079-ന്റെ ആദ്യ മാസങ്ങളില്‍ യു എസ വിപണിയില്‍ ഉയര്‍ന്ന ചാഞ്ചാട്ടമുണ്ടാകുന്നതിനാല്‍ അസ്തിരമായി കാണപ്പെടും. ഇത് ഇന്ത്യ അടക്കമുള്ള മറ്റു വിപണികളില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അനിശ്ചിതത്വം തുടരുന്ന ഈ സാഹചര്യത്തില്‍ ചില പ്രധാന കാര്യങ്ങള്‍ വ്യക്തമാകുന്നുണ്ട്. ഒന്ന്, യു എസ സമ്പദ് വ്യവസ്ഥ മന്ദഗതിയിലാകുന്നതിനാല്‍ ഹ്രസ്വമായ മാന്ദ്യം നിലവിലുണ്ട്. ഇത് വിപണിയില്‍ വലിയ തോതില്‍ പ്രതിഫലിക്കും. ആഗോള മാന്ദ്യം ഇന്ത്യയുടെ വളര്‍ച്ചയെയും ബാധിക്കുമെങ്കിലും, ഇതിന്റെ പ്രത്യാഘാതം ഏറ്റവും കുറഞ്ഞ രീതിയില്‍ പ്രതിഫലിക്കുന്ന ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയാകും ഇന്ത്യയുടേത്. ഇതോടൊപ്പം ആഭ്യന്തര നിക്ഷേപകരുടെയും, റീട്ടെയില്‍ നിക്ഷേപകരുടെയും പിന്തുണ വിപണിയെ കൂടുതല്‍ ശക്തിയോടെ നില നിര്‍ത്താന്‍ സഹായിക്കുമെങ്കിലും ഉയര്‍ന്ന മൂല്യം ഒരു ആശങ്കയാണ്. സംവത് 2079 നിക്ഷേപകരെ സംബന്ധിച്ചിടത്തോളം, മൂല്യമേറിയ ഓഹരികളില്‍ നിക്ഷേപിക്കാന്‍ നല്ലൊരു അവസരമാണ്. ഈ അനിശ്ചിതത്വം നില നില്‍ക്കുന്ന അന്തരീക്ഷത്തില്‍, ഫാര്‍മ, എഫ് എം സി ജി ഓഹരികളും മികച്ച ഓപ്ഷന്‍ ആണ്,' ജിയോ ജിത് ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വിനോദ് നായര്‍ പറഞ്ഞു.

ഏഷ്യന്‍ വിപണിയില്‍, സിയോള്‍, ടോക്കിയോ, ഷാങ്ഹായ്, ഹോംഗ്‌കോങ് എന്നിവ നേട്ടത്തിലാണ്.

യു എസ വിപണി തിങ്കളാഴ്ച മികച്ച മുന്നേറ്റത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

തിങ്കളാഴ്ച നടത്തിയ മുഹൂറത് വ്യാപാര സെഷനില്‍ സെന്‍സെക്‌സ് 524.51 പോയിന്റ് അഥവാ 0.88 ശതമാനം നേട്ടത്തില്‍ 59,831.66 ല്‍ അവസാനിച്ചപ്പോള്‍, നിഫ്റ്റി 154.45 പോയിന്റ് അഥവാ 0.88 ശതമാനം നേട്ടത്തില്‍ 17,730.75 ലുമാണ് ക്ലോസ് ചെയ്തത്.

അന്തരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 0.25 ശതമാനം വര്‍ധിച്ച് ബാരലിന് 93.49 ഡോളറായി.

തിങ്കളാഴ്ച വിദേശ നിക്ഷേപകര്‍ 153.89 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു.