image

14 July 2023 10:31 AM IST

Stock Market Updates

തുടക്കവ്യാപാരത്തില്‍ മുന്നേറി ഇരു വിപണികളും

MyFin Desk

both markets advanced in early trade
X

Summary

  • ആഗോള വിപണികളിലും പോസിറ്റിവ് വികാരം
  • എഫ്ഐഐകള്‍ ഇന്നലെ വാങ്ങലിലേക്ക് തിരികെയെത്തി
  • എച്ച്‍സിഎല്‍ ടെക്നോളജീസ് നേട്ടത്തില്‍


ആഗോള വിപണികളില്‍ പ്രകടമാകുന്ന ശുഭാപ്തിവിശ്വാസവും പുതിയ വിദേശ ഫണ്ട് ഒഴുക്കും കാരണം ആഭ്യന്തര ഓഹരി വിപണി സൂചികകൾ വെള്ളിയാഴ്ച തുടക്ക വ്യാപാരത്തിൽ മുൻ ദിവസത്തെ റാലി തുടര്‍ന്നു. ഐടി കൗണ്ടറുകളിലെ ശക്തമായ വാങ്ങല്‍ ഇക്വിറ്റി വിപണികളെ തങ്ങളുടെ നേട്ടത്തിന്‍റെ വേഗത നിലനിര്‍ത്താന്‍ സഹായിച്ചു. 30-ഷെയർ ബിഎസ്ഇ സെൻസെക്‌സ് 358.91 പോയിന്റ് ഉയർന്ന് 65,917.80 ലെത്തി. എൻഎസ്ഇ നിഫ്റ്റി 106.65 പോയിന്റ് ഉയർന്ന് 19,520.40 ലെത്തി.

സെൻസെക്‌സ് പാക്കിൽ എച്ച്‌സിഎൽ ടെക്‌നോളജീസ്, ഇൻഫോസിസ്, ടെക് മഹീന്ദ്ര, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, അൾട്രാടെക് സിമന്റ്, ടാറ്റ സ്റ്റീൽ, ടാറ്റ കൺസൾട്ടൻസി സർവീസസ്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. പവർ ഗ്രിഡ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൻ‌ടി‌പി‌സി, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവ നഷ്ടത്തില്‍ വ്യാപാരം നടത്തുന്നു

ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. വ്യാഴാഴ്ച യുഎസ് വിപണികൾ പോസിറ്റീവ് തലത്തിലാണ് വ്യാപാരം അവസാനിച്ചത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.07 ശതമാനം ഉയർന്ന് ബാരലിന് 81.42 ഡോളറിലെത്തി.

എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷംവിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) വീണ്ടും വാങ്ങലിലേക്ക് നീങ്ങി. വ്യാഴാഴ്ച 2,237.93 കോടി രൂപയുടെ ഇക്വിറ്റികൾ എഫ്‌ഐഐകൾ വാങ്ങി. ബിഎസ്ഇ ബെഞ്ച്മാർക്ക് വ്യാഴാഴ്ച 164.99 പോയിന്റ് അഥവാ 0.25 ശതമാനം ഉയർന്ന് 65,558.89 എന്ന നിലയിലാണ് വ്യാപാരം അവസാനിച്ചത്. വ്യാഴാഴ്ച ബാരോമീറ്റർ അതിന്റെ എക്കാലത്തെയും ഉയര്‍ന്ന ഇൻട്രാ-ഡേ നിലയായ 66,064.21-ൽ എത്തിയിരുന്നു. നിഫ്റ്റി 29.45 പോയിന്റ് അഥവാ 0.15 ശതമാനം ഉയർന്ന് 19,413.75 ലെത്തി.