image

18 Nov 2022 5:45 AM GMT

Market

ആഴ്ച്ചയുടെ അവസാന ദിനവും വിപണി നഷ്ടത്തില്‍

MyFin Desk

ആഴ്ച്ചയുടെ അവസാന ദിനവും വിപണി നഷ്ടത്തില്‍
X

Summary

ഏഷ്യന്‍ വിപണികളിലെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ സെന്‍സെക്സ് 179.28 പോയിന്റ് ഉയര്‍ന്ന് 61,929.88 ലും, നിഫ്റ്റി 50.7 പോയിന്റ് നേട്ടത്തോടെ 18,394.60 ലും എത്തിയിരുന്നു.


മുംബൈ: ഇന്നും ആഭ്യന്തര വിപണി നേട്ടത്തില്‍ ആരംഭിച്ചുവെങ്കിലും വൈകാതെ തന്നെ സൂചികകള്‍ നഷ്ടത്തിലേക്ക് താഴ്ന്നു. ഏഷ്യന്‍ വിപണികളിലെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ സെന്‍സെക്സ് 179.28 പോയിന്റ് ഉയര്‍ന്ന് 61,929.88 ലും, നിഫ്റ്റി 50.7 പോയിന്റ് നേട്ടത്തോടെ 18,394.60 ലും എത്തിയിരുന്നു. എന്നാല്‍, സൂചികകള്‍ പിന്നീട് നഷ്ടത്തിലേക്ക് നീങ്ങി. രാവിലെ 10.42 ന് സെന്‍സെക്സ് 228.66 പോയിന്റ് ഇടിഞ്ഞ് 61,521.94 ലും, നിഫ്റ്റി 80 പോയിന്റ് നഷ്ടത്തില്‍ 18,263.85 ലുമാണ് വ്യാപാരം നടത്തുന്നത്.

ഏഷ്യന്‍ പെയിന്റ്സ്, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇന്‍ഫോസിസ്, എല്‍ ആന്‍ഡ് ടി, എസ്ബിഐ എന്നീ ഓഹരികളാണ് ആദ്യഘട്ട വ്യാപാരത്തില്‍ നേട്ടമുണ്ടാക്കിയത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി, ടൈറ്റന്‍, ടെക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍ എന്നീ ഓഹരികള്‍ക്ക് നഷ്ടം നേരിട്ടു. ഏഷ്യന്‍ വിപണികളായ സിയോള്‍, ടോക്കിയോ, ഹോങ്കോംഗ് എന്നിവ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. എന്നാല്‍, ഷാങ്ഹായ് വിപണി നഷ്ടത്തിലാണ്. വ്യാഴാഴ്ച്ച യുഎസ് വിപണി നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

'നിലവില്‍ വിപണികളില്‍ നിര്‍ണായക നീക്കം നടത്താന്‍ കഴിയുന്ന പ്രധാന ആഗോള അല്ലെങ്കില്‍ ആഭ്യന്തര ഉത്തേജക ഘടകങ്ങള്‍ ഒന്നുമില്ല. അതിനാല്‍, വിപണി ഇപ്പോഴുള്ള നിലയില്‍ തന്നെ ചുറ്റിത്തിരിയാന്‍ സാധ്യതയുണ്ട്,' ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി.കെ വിജയകുമാര്‍ അഭിപ്രായപ്പെടുന്നു.

ഇന്നലെ സെന്‍സെക്സ് 230.12 പോയിന്റ് നഷ്ടത്തില്‍ 61,750.60 ലും, നിഫ്റ്റി 65.75 പോയിന്റ് താഴ്ന്ന് 18,343.90 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 0.71 ശതമാനം ഉയര്‍ന്ന് 90.42 ഡോളറിലേക്ക് എത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 618.37 കോടി രൂപ വിലയുള്ള ഓഹരികളില്‍ നിക്ഷേപം നടത്തി.