image

20 July 2023 10:01 AM IST

Stock Market Updates

വിപണികളില്‍ ഇന്ന് തുടക്കം ഇടിവോടെ

MyFin Desk

stock markets gave up early gains | stock market today
X

Summary

യുഎസ് വിപണി ഇന്നലെ അവസാനിച്ചത് നേട്ടത്തില്‍


തുടര്‍ച്ചയായ ദിവസങ്ങളിലെ റെക്കോഡ് ബ്രേക്കിംഗ് റാലിക്ക് ശേഷം ഇന്ന് ആഭ്യന്തര ഓഹരി വിപണികളില്‍ വ്യാപാരം ആരംഭിച്ചത് ഇടിവോടെ. തുടക്ക വ്യാപാരത്തില്‍ സെൻസെക്‌സ് 171.62 പോയിന്റ് ഇടിഞ്ഞ് 66,925.82 എന്ന നിലയിലെത്തി. നിഫ്റ്റി 48.6 പോയിന്റ് താഴ്ന്ന് 19,784.55 ലെത്തി. റെക്കോർഡ് മുന്നേറ്റത്തിന് ശേഷം നിക്ഷേപകർ ലാഭമെടുപ്പിലേക്ക് പോയതാണ് പ്രധാനമായും ഇടിവിന് കാരണം.

സെൻസെക്‌സ് പാക്കിൽ ഇൻഫോസിസ്, എച്ച്‌സിഎൽ ടെക്‌നോളജീസ്, അൾട്രാടെക് സിമന്റ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, ബജാജ് ഫിനാൻസ്, നെസ്‌ലെ എന്നിവയാണ് നഷ്ടം പ്രകടമാക്കുന്ന ഓഹരികള്‍. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഏഷ്യൻ വിപണികളിൽ ടോക്കിയോയും ഷാങ്ഹായും താഴ്ന്നപ്പോൾ സിയോളും ഹോങ്കോങ്ങും നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ബുധനാഴ്ച യുഎസ് വിപണികൾ പോസിറ്റീവ് തലത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.11 ശതമാനം ഉയർന്ന് ബാരലിന് 79.55 ഡോളറിലെത്തി.

വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) ബുധനാഴ്ച 1,165.47 കോടി രൂപയുടെ ഇക്വിറ്റികള്‍ ഇന്ത്യന്‍ വിപണിയില്‍ വാങ്ങി.

അഞ്ചാം ദിവസത്തെ റാലിയുടെ അവസാനത്തില്‍ ഇന്നലെ ബി‌എസ്‌ഇ ബെഞ്ച്മാർക്ക് 302.30 പോയിന്റ് അഥവാ 0.45 ശതമാനം ഉയർന്ന് 67,097.44 എന്ന റെക്കോർഡ് നിലയില്‍ വ്യാപാരം അവസാനിപ്പിച്ചു.. പകൽ സമയത്ത്, അത് 376.24 പോയിന്റ് അഥവാ 0.56 ശതമാനം ഉയർന്ന് അതിന്റെ എക്കാലത്തെയും ഉയർന്ന ഇൻട്രാ-ഡേ നിലയായ 67,171.38 ലെത്തി. നിഫ്റ്റി ഇന്നലെ 83.90 പോയിന്റ് അഥവാ 0.42 ശതമാനം ഉയർന്ന് 19,833.15 എന്ന റെക്കോഡ് നിലയില്‍ അവസാനിച്ചു. പകൽ സമയത്ത്, ഇത് 102.45 പോയിന്റ് അല്ലെങ്കിൽ 0.51 ശതമാനം ഉയർന്ന് 19,851.70 എന്ന റെക്കോർഡ് ഇൻട്രാ-ഡേയിലെത്തി."

"ജിയോ ഫിനാൻഷ്യൽ സർവീസസ് റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്ന് വേർപെടുത്തിയതും ഇൻഫോസിസ്, എച്ച്‌യുഎൽ, മറ്റ് മിഡ്-ക്യാപ് ഐടി കമ്പനികള്‍ എന്നിവയുടെയെല്ലാം ആദ്യ പാദ ഫലങ്ങള്‍ വരുന്നതും ഇന്ന് വിപണിയിൽ വളരെയധികം വില ചലനങ്ങള്‍ക്ക് കാരണമാകും," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.