24 Dec 2022 10:39 AM IST
എല്‍ഐസി, ഓണ്‍ലൈന്‍ കമ്പനിയായ ഇന്‍ഫോ എഡ്ജില്‍ 12 കോടി രൂപ അധികമായി നിക്ഷേപിച്ചു. ഇതോടെ എല്‍ഐസി കൈവശം വച്ചിരിയ്ക്കുന്ന ഓഹരികള്‍ 5 ശതമാനത്തിലധികമായി.
എല്‍ഐസി, ഇന്‍ഫോ എഡ്ജിന്റെ 64,43,921 ഓഹരികളാണ് കൈവശം വച്ചിരുന്നത്. പുതിയ നിക്ഷേപത്തോടെ ഇത് 64,69,921 ഓഹരികളായി. കൈവശം വച്ചിരിക്കുന്ന ഓഹരികളുടെ എണ്ണം 4.988 ശതമാനത്തില്‍ നിന്ന് 5.008 ശതമാനമായി ഉയര്‍ന്നു. ഓഹരി ഒന്നിന് 4,790.76 രൂപ നിരക്കില്‍ 26,000 ഓഹരികളാണ് കമ്പനി വാങ്ങിയത്.
നൗക്കരി.കോം (ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റ്), 99 ഏക്കഴ്‌സ് .കോം (ഓണ്‍ലൈന്‍ റിയല്‍ എസ്റ്റേറ്റ്), ജീവന്‍സാതി.കോം (ഓണ്‍ലൈന്‍ മാട്രിമോണിയല്‍), അതുപോലെ ശിക്ഷ.കോം(ഓണ്‍ലൈന്‍ വിദ്യാഭ്യാസ സേവനങ്ങള്‍) തുടങ്ങിയ ബ്രാന്‍ഡുകളുടെ പോര്‍ട്ട്ഫോളിയോ ഉള്ള ഓണ്‍ലൈന്‍ ക്ലാസിഫൈഡ് കമ്പനിയാണ് ഇന്‍ഫോ എഡ്ജ്.
പഠിക്കാം & സമ്പാദിക്കാം
Home
