6 July 2023 4:26 PM IST
Summary
- ആഗോള വിപണികളില്‍ നെഗറ്റിവ് പ്രവണത
- ആഭ്യന്തര വിപണികളില്‍ വിദേശ ഫണ്ടൊഴുക്ക് തുടരുന്നു
- മഹീന്ദ്ര ആൻഡ് മഹീന്ദ്രയാണ് ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത്
ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ വ്യാഴാഴ്ച എക്കാലത്തെയും മികച്ച ക്ലോസിംഗ് ഉയരങ്ങൾ രേഖപ്പെടുത്തി. ആഗോള വിപണിയിലെ ദുർബലമായ പ്രവണതയ്ക്കിടയിലും മികച്ച മുന്നേറ്റം രേഖപ്പെടുത്താന്‍ സെന്‍സെക്സിനും നിഫ്റ്റിക്കും സാധിച്ചു, 30-ഷെയർ ബിഎസ്ഇ സെൻസെക്‌സ് 339.60 പോയിന്റ് അല്ലെങ്കിൽ 0.52 ശതമാനം ഉയർന്ന് അതിന്റെ പുതിയ എക്കാലത്തെയും ഉയർന്ന ക്ലോസിംഗ് നിലയായ 65,785.64 ൽ എത്തി. പകൽ സമയത്ത്, ബെഞ്ച്മാർക്ക് 386.94 പോയിന്റ് അല്ലെങ്കിൽ 0.59 ശതമാനം ഉയർന്ന് അതിന്റെ സര്‍വകാല ഇൻട്രാ-ഡേ നിലയായ 65,832.98ലെത്തി.
എൻഎസ്ഇ നിഫ്റ്റി 98.80 പോയിന്റ് അഥവാ 0.51 ശതമാനം ഉയർന്ന് 19,497.30 എന്ന പുതിയ റെക്കോർഡിൽ വ്യാപാരം അവസാനിപ്പിച്ചു. ഇൻട്രാ-ഡേയിൽ, അത് 113.7 പോയിന്റ് അഥവാ 0.58 ശതമാനം ഉയർന്ന് അതിന്റെ എക്കാലത്തെയും ഉയര്‍ന്ന ഇൻട്രാ-ഡേ നിലയായ 19,512.20ൽ എത്തി.
സെൻസെക്സ് പാക്കിൽ നിന്ന്, മഹീന്ദ്ര ആൻഡ് മഹീന്ദ്രയാണ് ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത്, ഏകദേശം 5 ശതമാനം ഉയർന്നു. പവർ ഗ്രിഡ്, ടാറ്റ മോട്ടോഴ്‌സ്, റിലയൻസ് ഇൻഡസ്ട്രീസ്, എൻടിപിസി, ആക്‌സിസ് ബാങ്ക്, നെസ്‌ലെ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ്, വിപ്രോ തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മാരുതി, എച്ച്‌സിഎൽ ടെക്‌നോളജീസ്, ബജാജ് ഫിനാൻസ്, ഇൻഡസ്ഇൻഡ് ബാങ്ക്, ഇൻഫോസിസ്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
എക്സ്ചേഞ്ച് ഡാറ്റ പ്രകാരം ബുധനാഴ്ച 1,603.15 കോടി രൂപയുടെ ഇക്വിറ്റികൾ വാങ്ങി വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐ) ഇന്ത്യന്‍ വിപണിയിലെ അവരുടെ വാങ്ങൽ പ്രവർത്തനം തുടർന്നു.
"വിദേശ നിക്ഷേപകർ ആഭ്യന്തര വിപണിക്ക് അചഞ്ചലമായ പിന്തുണ നൽകുന്നത് തുടരുന്നു, ദുർബലമായ ആഗോള സൂചനകൾക്കിടയിലും നടന്നുകൊണ്ടിരിക്കുന്ന റാലി നിലനിർത്താൻ ഇത് സഹായിക്കുന്നു. ആഗോള വിപണികൾ നെഗറ്റീവ് പ്രവണതയാണ് കാണിക്കുന്നത്, ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി (FOMC) മിനിറ്റ്സ് പുറത്തുവന്നതും യുഎസ്-ചൈന സംഘർഷങ്ങളും നിക്ഷേപകരെ നെഗറ്റിവായി സ്വാധീനിച്ചു," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവി വിനോദ് നായർ പറഞ്ഞു.
"എസ് ആന്റ് പി 500 മൂന്ന് ദിവസം വിജയകരമായി മുന്നേറിയതിനു ശേഷം ബുധനാഴ്ച യുഎസ് ഓഹരി വിപണികള്‍ നഷ്ടത്തിലേക്ക് നീങ്ങി. ഫെഡറൽ റിസർവിന്റെ അവസാന പോളിസി മീറ്റിംഗിന്റെ മിനിറ്റ്സ് പുറത്തുവന്നതിനു പിന്നിലെയാണ് നിക്ഷേപകരുടെ വികാരം ആഗോള തലത്തില്‍ തന്നെ നെഗറ്റിവായി മാറിയത്. നിരക്കുകൾ മാറ്റമില്ലാതെ തുടരാൻ ജൂണിൽ ഏകകണ്ഠമായി തീരുമാനിച്ച ഫെഡ് റിസര്‍വിലെ മിക്കവാറും എല്ലാ അംഗങ്ങളും അധികം വൈകാതെ പലിശനിരക്ക് വര്‍ധിപ്പിക്കുമെന്ന സൂചനയാണ് നല്‍കിയിട്ടുള്ളത്," എച്ച്‌ഡിഎഫ്‌സി സെക്യൂരിറ്റീസ് റീട്ടെയിൽ റിസർച്ച് മേധാവി ദീപക് ജസാനി പറഞ്ഞു. ജൂലൈ അവസാനത്തിലാണ് അടുത്ത ഫെഡ് യോഗം നടക്കുന്നത്
ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്പിലെ ഇക്വിറ്റി വിപണികളില്‍ പൊതുവേ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച യുഎസ് വിപണികൾ നെഗറ്റീവ് ടെറിട്ടറിയിലാണ് വ്യാപാരം അവസാനിച്ചത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.27 ശതമാനം ഉയർന്ന് ബാരലിന് 76.86 ഡോളറിലെത്തി.
ബിഎസ്ഇ ബെഞ്ച്മാർക്ക് ഇന്നലെ 33.01 പോയിന്റ് അഥവാ 0.05 ശതമാനം ഇടിഞ്ഞ് 65,446.04 എന്ന നിലയിലെത്തി. നിഫ്റ്റി 9.50 പോയിന്റ് അഥവാ 0.05 ശതമാനം ഉയർന്ന് 19,398.50ലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചിരുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
