24 July 2023 3:42 PM IST
Summary
- റിലയന്‍സ് , കൊട്ടക് മഹീന്ദ്ര ഓഹരികള്‍ക്ക് ഇടിവ്
- ബാങ്കിംഗ് കൗണ്ടറുകളില്‍ വാങ്ങല്‍
- വിപണികള്‍ തുറന്നത് ഇടിവോടെ
കഴിഞ്ഞ വ്യാപാര വാരാത്തിന്‍റെ അവസാന ദിനത്തില്‍ രേഖപ്പെടുത്തിയ ഇടിവില്‍ നിന്ന് ആഭ്യന്തര ഓഹരിവിപണി സൂചികകള്‍ നേട്ടത്തിലേക്ക് തിരിച്ചെത്തി. വിപണിയിലെ ഏറ്റവും പ്രമുഖമായ റിലയന്‍സ് ഇന്‍റസ്ട്രീസ് ആദ്യ പാദത്തില്‍ ഇടിവ് രേഖപ്പെടുത്തിയതും കൊട്ടക് മഹീന്ദ്ര ബാങ്ക് എച്ച്‍യുഎല്‍ എന്നിവ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാത്തതും നിക്ഷേപകരുടെ മനോഭാവത്തെ ബാധിച്ചു. ഈ ആഴ്ച പ്രഖ്യാപിക്കാനിരിക്കുന്ന യുഎസ് ഫെഡറൽ റിസർവിന്റെ ധനനയ തീരുമാനത്തിനായി ട്രേഡര്‍മാര്‍ കാത്തിരിക്കുന്നതും ക്രൂഡ് ഓയിൽ വില ബാരലിന് 80 യുഎസ് ഡോളറിനു മുകളിലേക്ക് ഉയർന്നതും സെന്‍സെക്സിനെയും നിഫ്റ്റിയെയും ഇടിവിലേക്ക് നയിച്ച ഘടകങ്ങളാണ്.
30-ഷെയർ ബിഎസ്ഇ സെൻസെക്‌സ് 308.87 പോയിന്റ് അഥവാ 0.46 ശതമാനം നഷ്ടത്തോടെ 66,375.39 എന്ന നിലയിലെത്തി. എൻഎസ്ഇ നിഫ്റ്റി 78.55 പോയിന്റ് അഥവാ 0.40 ശതമാനം ഇടിഞ്ഞ് 19,666.45 എന്ന നിലയിലെത്തി.
സെൻസെക്സ് പാക്കിൽ 18 ഓഹരികള്‍ നേട്ടത്തിലാണ്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ലാർസൻ ആൻഡ് ടൂബ്രോയും, ഇൻഡസ്ഇൻഡ് ബാങ്ക്, ആക്സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ഓഹരികൾ നേട്ടം രേഖപ്പെടുത്തി. കൊട്ടക് മഹീന്ദ്ര , റിലയൻസ് , ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ, ടെക് മഹീന്ദ്ര എന്നീ ഓഹരികള്‍ നഷ്ടത്തിലാണ്. ഐടിസി ഓഹരികൾ 3.87 ശതമാനം നഷ്ടത്തിലും റിലയൻസ് 1.92 ശതമാനം ഇടിവോടെയുമാണ് സെഷൻ അവസാനിപ്പിച്ചത്. നിഫ്റ്റി50-യിൽ, 25 ഓഹരികൾ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.
ഏഷ്യയിലെ മറ്റിടങ്ങളിലെ ഇക്വിറ്റി മാർക്കറ്റുകളിൽ നിക്കി 1.23 ശതമാനം നേട്ടമുണ്ടാക്കിയപ്പോൾ ഹാങ് സെങ്, ഷാങ്ഹായ് കോമ്പോസിറ്റ് എന്നിവ യഥാക്രമം 2.13 ശതമാനവും 0.11 ശതമാനവും ഇടിഞ്ഞു. യൂറോപ്പ് വിപണികളില്‍ സമ്മിശ്ര വ്യാപാരം നടന്നു. ജർമ്മൻ ബെഞ്ച്മാർക്ക് DAX 0.08 ശതമാനം ഉയർന്നപ്പോൾ ലണ്ടനിലെ FTSE 100 0.06 ശതമാനം ഉയർന്നു. ഫ്രാൻസിന്റെ CAC40 0.18 ശതമാനം കുറഞ്ഞു. വെള്ളിയാഴ്ച യുഎസ് വിപണികൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചിരുന്നത്. എസ് ആന്റ് പി 500 0.03 ശതമാനം ഉയര്‍ന്നു.
ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.73 ശതമാനം ഉയർന്ന് ബാരലിന് 81.66 ഡോളറിലെത്തി.
എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) വെള്ളിയാഴ്ച 1,998.77 കോടി രൂപയുടെ ഇക്വിറ്റികൾ വില്‍പ്പന നടത്തി. "പുറത്തുവന്ന ആദ്യപാദ ഫലങ്ങൾ, ഈ ആഴ്ച പ്രതീക്ഷിക്കുന്ന ചില പ്രധാന ഫലങ്ങൾ, ബുധനാഴ്ചത്തെ ഫെഡ് മീറ്റിംഗ് ഫലം പോലുള്ള നയപരമായ തീരുമാനങ്ങൾ എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ വരുംദിവസങ്ഹലിലെ വിപണി പ്രവണതയെ സ്വാധീനിക്കും," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ മാർക്കറ്റ് ഔട്ട്‌ലുക്കിൽ പറഞ്ഞു. ഫെഡ് റിസര്‍വ് ബുധനാഴ്ച നിരക്കില്‍ 25 ബിപിഎസ് ഉയർത്താൻ സാധ്യതയുണ്ടെന്നും എന്നാൽ ഭാവിയിലെ പണപ്പെരുപ്പവും നിരക്ക് പ്രവണതകളും സംബന്ധിച്ച് ഫെഡറൽ മേധാവിയുടെ അഭിപ്രായമായിരിക്കും വിപണി ചലനങ്ങളെ സ്വാധീനിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച, രണ്ട് സൂചികകളും മുൻ സെഷനിൽ നിന്ന് 1 ശതമാനത്തിലധികം താഴ്ന്നിരുന്നു, ഇത് തുടര്‍ച്ചയായ ആറ് ദിവസത്തെ റെക്കോർഡ് ബ്രേക്കിംഗ് റാലിക്കു ശേഷമായിരുന്നു. വെള്ളിയാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 887.64 പോയിന്റ് അഥവാ 1.31 ശതമാനം ഇടിഞ്ഞ് 66,684.26 എന്ന നിലയിലെത്തി. എൻഎസ്ഇ നിഫ്റ്റി 234.15 പോയിന്റ് അഥവാ 1.17 ശതമാനം ഇടിഞ്ഞ് 19,745ൽ വ്യാപാരം അവസാനിപ്പിച്ചു. എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം 1,998.77 കോടി രൂപയുടെ ഇക്വിറ്റികൾ വിറ്റതിനാൽ വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) വെള്ളിയാഴ്ച വിൽപ്പനക്കാരായിരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
