12 July 2023 12:27 PM IST
Day trading guide for today: Five stocks to buy or sell on Thursday — September 21
Summary
- ഐടി, ഓട്ടോമൊബൈല്‍ ഓഹരികളില്‍ ഇടിവ്
- ജിഎസ്‍ടി കൗണ്‍സില്‍ തീരുമാനം ഗെയ്മമിംഗ് ഓഹരികള്‍ക്ക് തിരിച്ചടി
- ഡാറ്റകള്‍ക്ക് കാതോര്‍ത്ത് നിക്ഷേപകര്‍
ആഭ്യന്തര ഓഹരി വിപണി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്ന് തുടക്ക വ്യാപാരത്തില്‍ നേട്ടം രേഖപ്പെടുത്തി എങ്കിലും പിന്നീട് ഇടിവിലേക്ക് നീങ്ങിയിരിക്കുകയാണ്. ഐടി, ഓട്ടോമൊബൈല്‍ മേഖലകളിലെ ഓഹരികളുടെ വില്‍പ്പനയാണ് വിപണിയെ താഴോട്ടുവലിക്കുന്ന പ്രധാന ഘടകം. ഓൺലൈൻ ഗെയിമിംഗ്, കാസിനോ, കുതിരപ്പന്തയം എന്നിവയ്ക്ക് 28 ശതമാനം ഏകീകൃത ജിഎസ്‍ടി ചുമത്താനുള്ള തീരുമാനം ഈ മേഖലകളിലെ ഓഹരികളെ ബാധിച്ചിട്ടുണ്ട്. തുടക്ക വ്യാപാരത്തിൽ നസറ ടെക്നോളജീസ്, ഡെൽറ്റ കോർപ്പറേഷൻ തുടങ്ങിയ ഓൺലൈൻ ഗെയിമിംഗ് ഓഹരികള്‍ വൻ നഷ്ടം നേരിട്ടു.
തുടക്ക വ്യാപാരത്തില്‍ 30-ഷെയർ ബിഎസ്ഇ സെൻസെക്‌സ് 193.8 പോയിന്റ് ഉയർന്ന് 65,811.64 ലെത്തി. എൻഎസ്ഇ നിഫ്റ്റി 68.3 പോയിന്റ് ഉയർന്ന് 19,507.70 ലെത്തി. 12.22 മണിക്കുള്ള നില അനുസരിച്ച് സെന്‍സെക്സില്‍ 119.99 പോയിന്‍റ് ഇടിവോടെ 65,497.85ലും നിഫ്റ്റിയില്‍ പോയിന്‍റ് 32.15 ഇടിവോടെ 19,407.25ലുമാണ് വ്യാപാരം നടക്കുന്നത്.
സെൻസെക്സ് പാക്കിൽ റിലയൻസ് ഇൻഡസ്ട്രീസ്, ടൈറ്റൻ, ബജാജ് ഫിനാൻസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എൻടിപിസി, ഐടിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഇൻഡസ്‌ഇൻഡ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, അൾട്രാടെക് സിമന്റ്, എച്ച്‌സിഎൽ ടെക്‌നോളജീസ്, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്‌സ് എന്നിവയാണ് പ്രധാനമായും ഇടിവ് നേരിടുന്നത്.
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) ചൊവ്വാഴ്ച 1,197.38 കോടി രൂപയുടെ ഇക്വിറ്റികൾ വാങ്ങി ഇന്ത്യന്‍ വിപണിയിലെ വാങ്ങൽ തുടർന്നുവെന്ന് എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. ഏഷ്യൻ വിപണികളിൽ, സിയോളും ഹോങ്കോങ്ങും നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്, ടോക്കിയോയും ഷാങ്ഹായും താഴ്ന്ന നിലയിലാണ്. ചൊവ്വാഴ്ച യുഎസ് വിപണികൾ പോസിറ്റീവിലാണ് അവസാനിച്ചത്.
"യുഎസ് വിപണികളിലെ കുത്തനെയുള്ള കുതിച്ചുചാട്ടം നിക്ഷേപകരെ തുടക്ക വ്യാപാരത്തില്‍ നിക്ഷേപകരെ സ്വാധീനിക്കും. എങ്കിലും വിപണിയിലെ വാങ്ങല്‍ അമിതമായ അളവില്‍ എത്തിയെന്ന ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. ഇന്ന് വൈകിട്ടോടെ പ്രഖ്യാപിക്കാൻ പോകുന്ന പണപ്പെരുപ്പ സംഖ്യകളിലേക്ക് നിക്ഷേകര്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്, അതേസമയം ഐടി പ്രമുഖരായ ടിസിഎസും എച്ച്സിഎൽ ടെക്കും അവരുടെ ആദ്യ പാദഫലങ്ങള്‍ പ്രഖ്യാപിക്കാന്‍ തയാറെടുക്കുകയാണ്. ഇത് ആഗോള ഐടി സോഴ്‌സിംഗ് സാഹചര്യത്തെക്കുറിച്ചും അതിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെക്കുറിച്ചും ചില സൂചനകൾ നിക്ഷേപകര്‍ക്ക് നൽകും," മെഹ്ത ഇക്വിറ്റീസ് ലിമിറ്റഡ് സീനിയർ വിപി (ഗവേഷണം) പ്രശാന്ത് തപ്‌സെ തന്റെ പ്രീ ഓപ്പണിംഗ് മാർക്കറ്റ് കമന്റിൽ പറഞ്ഞു.
ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.18 ശതമാനം ഉയർന്ന് ബാരലിന് 79.54 ഡോളറിലെത്തി. ചൊവ്വാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 273.67 പോയിന്റ് അഥവാ 0.42 ശതമാനം ഉയർന്ന് 65,617.84 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 83.50 പോയിന്റ് അഥവാ 0.43 ശതമാനം ഉയർന്ന് 19,439.40ൽ വ്യാപാരം അവസാനിപ്പിച്ചു.
"വിപണിയിലെ സമീപകാല റാലിക്ക് ശേഷവും, നിക്ഷേകരുടെ വികാരങ്ങൾ വ്യക്തമായും ആഗോള തലത്തില്‍ ബുള്ളിഷ് ആണ്. ആഭ്യന്തരമായ സൂചനകളും പോസിറ്റീവ് ആണ്. ഇന്ന് വൈകി പ്രസിദ്ധീകരിക്കുന്ന യുഎസ് സിപിഐ ഡാറ്റയില്‍ വാര്‍ഷിക പണപ്പെരുപ്പ നിരക്ക് 3 ശതമാനത്തിൽ താഴെയാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് യുഎസ് വിപണിയെയും മറ്റ് വിപണികളെയും ഉയർത്തും. ," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
