image

7 Jan 2022 9:03 AM IST

Market

ഡെറ്റ്-കാപിറ്റല്‍ റേഷ്യോയോയിൽ കമ്പനിയുടെ കടമറിയാം

MyFin Desk

ഡെറ്റ്-കാപിറ്റല്‍ റേഷ്യോയോയിൽ  കമ്പനിയുടെ കടമറിയാം
X

Summary

ഒരു കമ്പനി എത്രമാത്രം കടമെടുത്ത് നിക്ഷേപിച്ചിരിക്കുന്നു എന്നതിന്റെ അളവാണ് ഡെറ്റ്-കാപിറ്റല്‍ റേഷ്യോ (Debt-to-Capital Ratio). ഇത് മൊത്തം കടവും, മൊത്തം മൂലധനവും തമ്മിലുള്ള അനുപാതമാണ്. കമ്പനിയുടെ മൊത്തം ബാധ്യതകളെ മൊത്തം മൂലധനം കൊണ്ട് ഹരിച്ചാല്‍ ഡെറ്റ്-കാപിറ്റല്‍ റേഷ്യോ ലഭിക്കും. D/C ratio= Total debt/ Total debt+Total capital. രണ്ടു കമ്പനികളെ താരതമ്യപ്പെടുത്തുമ്പോള്‍, മറ്റു സൂചകങ്ങളെല്ലാം തുല്യമായിരുന്നാല്‍, കമ്പനിയുടെ D/C ratio ഉയര്‍ന്നതായാല്‍, അതിന്റെയര്‍ത്ഥം ആ കമ്പനിയ്ക്ക് ഉയര്‍ന്ന റിസ്‌ക് ഉണ്ടെന്നാണ്. അതായത്, അനുപാതം ഉയരുന്നതിന്റെയര്‍ത്ഥം, കമ്പനിയില്‍ […]


ഒരു കമ്പനി എത്രമാത്രം കടമെടുത്ത് നിക്ഷേപിച്ചിരിക്കുന്നു എന്നതിന്റെ അളവാണ് ഡെറ്റ്-കാപിറ്റല്‍ റേഷ്യോ (Debt-to-Capital Ratio). ഇത് മൊത്തം കടവും, മൊത്തം...

ഒരു കമ്പനി എത്രമാത്രം കടമെടുത്ത് നിക്ഷേപിച്ചിരിക്കുന്നു എന്നതിന്റെ അളവാണ് ഡെറ്റ്-കാപിറ്റല്‍ റേഷ്യോ (Debt-to-Capital Ratio). ഇത് മൊത്തം കടവും, മൊത്തം മൂലധനവും തമ്മിലുള്ള അനുപാതമാണ്. കമ്പനിയുടെ മൊത്തം ബാധ്യതകളെ മൊത്തം മൂലധനം കൊണ്ട് ഹരിച്ചാല്‍ ഡെറ്റ്-കാപിറ്റല്‍ റേഷ്യോ ലഭിക്കും. D/C ratio= Total debt/ Total debt+Total capital. രണ്ടു കമ്പനികളെ താരതമ്യപ്പെടുത്തുമ്പോള്‍, മറ്റു സൂചകങ്ങളെല്ലാം തുല്യമായിരുന്നാല്‍, കമ്പനിയുടെ D/C ratio ഉയര്‍ന്നതായാല്‍, അതിന്റെയര്‍ത്ഥം ആ കമ്പനിയ്ക്ക് ഉയര്‍ന്ന റിസ്‌ക് ഉണ്ടെന്നാണ്. അതായത്, അനുപാതം ഉയരുന്നതിന്റെയര്‍ത്ഥം, കമ്പനിയില്‍ ഇക്വിറ്റിയെക്കാള്‍ കൂടുതല്‍ കടമുണ്ട് എന്നതാണ്. ഈ കടത്തിന്റെ തിരിച്ചടവ് കമ്പനിയ്ക്ക് വലിയ ബാധ്യതയായി മാറാം. അതിനാല്‍ ഈ കമ്പനിയിലെ നിക്ഷേപം അത്ര സുരക്ഷിതമല്ല. D/C ratio= Total interest bearing debt/ Total interest bearing debt + shareholder's equity. ഇവിടെ കടമെടുത്തിരിക്കുന്ന തുക മൂലധനമായും പ്രവര്‍ത്തിക്കുന്നു എന്നതിനാലാണ് അത് ഇക്വിറ്റിയോടൊപ്പം ചേര്‍ക്കുന്നത്.

ഡെറ്റ് റേഷ്യോ

ഡെറ്റ് റേഷ്യോ കണ്ടുപിടിയ്ക്കാന്‍ മൊത്തം ബാധ്യതകളെ മൊത്തം ആസ്തികള്‍ കൊണ്ട് ഹരിക്കണം. ഇത് പറയുന്നത്, കമ്പനിയുടെ ആസ്തികളില്‍ എത്രമാത്രം കടമുപയോഗിച്ച് വാങ്ങിയതാണ് എന്നാണ്.